1 GBP = 103.92

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍

ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. ബിജാപുരില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടു. ഒരു ബി.എസ്.എഫ് ജവാന് കുഴിബോംബ് സ്ഫോടനത്തില്‍ പരിക്ക്. നാളെ ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടല്‍

ഛത്തീസ്ഗഡിലെ അൻറഗഡ് ഗ്രാമത്തിൽ മാവോയിസ്റ്റുകൾ സ്ഫോടനം നടത്തിയതിനെ തുടർന്നാണ് സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്. ഏഴ് സ്ഫോടനങ്ങളാണ് സംസ്ഥാനത്ത് ഇന്ന് ഉണ്ടായത്. തലസ്ഥാനമായ റായ്പൂരിൽ നിന്ന് 175 കിലോമീറ്റർ അകലെയുള്ള കങ്കെർ ജില്ലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് പട്രോളിങ് നടത്തുകയായിരുന്ന ബി.എസ്.എഫ് അംഗങ്ങളും മാവോയിസ്റ്റും തമ്മിലാണ് ഏറ്റുമുട്ടല്‍. ബിജാപുരിൽ നടന്ന ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റിന്റെ മൃതദേഹം കണ്ടെത്തുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more