1 GBP = 103.87

അച്ഛന്‍റെ അറിവോടെ അമ്മാവൻ മൂന്ന് മക്കളെ വെടിവെച്ച് കൊന്നു

അച്ഛന്‍റെ അറിവോടെ അമ്മാവൻ മൂന്ന് മക്കളെ വെടിവെച്ച് കൊന്നു

ചണ്ഡീഗഡ്: സ്വന്തം പിതാവിന്‍റെ അറിവോടെ അമ്മാവൻ മൂന്ന് മക്കളെ വെടിവെച്ച് കൊന്നു. കുരുക്ഷേത്ര ജില്ലിയിലെ സർസ ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് സോനു മാലിക്കിനെയും അമ്മാവൻ ജഗ്ദീപ് മാലിക്കിനെയും പൊലിസ് അറസ്റ്റ് ചെയ്തു. ക്യത്യത്തിനു പിന്നിലുള്ള കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. കൈതാളിൽ സ്റ്റുഡിയോ നടത്തി വരികയാണ് സോനു.

സഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. ഞായറാഴ്ച 10 മണിയോടെ കളിക്കാൻ പോയ കുട്ടികളെ കാറിൽ പിന്തുടർന്ന ജഗ്ദീപ് ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടു പോകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. തുടർന്ന് 110 കിലോ മീറ്ററോളം സഞ്ചരിച്ച് മോർണി വനമേഖലയിൽ എത്തി. സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് വച്ച് ഏറ്റവും ഇളയ കുട്ടി സമീറിനോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു കഴിക്കാൻ എന്തെങ്കിലും വാങ്ങി നൽകാമെന്ന് പറഞ്ഞ് കാടിനുള്ളിലേക്ക് കൂട്ടി കൊണ്ട് പോയി വെടിവെക്കുകയുമായിരുന്നു. കാറിലെ സ്റ്റീരിയോ ഉയർന്ന് ശബ്ദത്തിൽ വെച്ചതുമൂലം വെടി ശബ്ദം മറ്റ് കുട്ടികൾ കേട്ടില്ല . പിന്നീട് സിമ്രാനെയും ഇത്തരത്തിൽ കാട്ടിൽ ആളൊഴിഞ്ഞ ഭാഗത്തെത്തിച്ച് തലക്ക് വെടിവെച്ച് കൊല്ലുകയായിരുന്നു. തുടർന്ന് രണ്ടര കിലോ മീറ്ററോളം യാത്ര ചെയ്ത് സമറിനെയും കൊലപ്പെടുത്തി വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. കൃത്യം നടത്താൻ ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.

നേരം വൈകിയിട്ടും കുട്ടികൾ എത്തി ചേരാത്തതിനെ തുടർന്ന് സോനുവിന്‍റെ ഭാര്യ സുമൻ ഗ്രാമീണരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഗ്രാമീണർ കുട്ടികളെ പ്രദേശത്ത് തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. തിരച്ചിലിൽ സോനുവും ജഗ്ദീപും ഉണ്ടായിരുന്നെന്ന് ഗ്രാമീണർ പറയുന്നു.
എന്നാൽ മക്കളെ കാണാതായതിന് യാതൊരു വിഷമവും സോനുവിനോ. ജഗ്ദീപിനോ ഉണ്ടായിരുന്നില്ലെന്നും അവർ പറയുന്നു. ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസാണ് കൂടുതൽ ചോദ്യം ചെയ്ത് സത്യം പുറത്തു കൊണ്ട് വരുന്നത്.

സോനുവിന് ഹിമാചൽ പ്രദേശിൽ മറ്റൊരു സ്തീയുമായി അടുപ്പമുണ്ടായിരുന്നെതായും പലതവണ ഇൗ പ്രശ്നത്തിൽ വീട്ടിൽ വഴക്കുണ്ടായിട്ടുണ്ടെന്നും ബന്ധത്തിന് തടസമെന്ന നിലയിൽ മക്കളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സോനുവിന്‍റെ പിതാവ് ആരോപിക്കുന്നത്. എന്നാൽ കൃത്യത്തിന് പിന്നിലെ യഥാർഥ കാരണം പൊലീസ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more