1 GBP = 103.12

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം; ചരിത്രപരമായ ത്രിദിന ആഘോഷവേളയിൽ അഭയാർത്ഥികളും അതിഥികളാകും; ഹാരിയും മേഗനും ഔട്ട്

ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം; ചരിത്രപരമായ ത്രിദിന ആഘോഷവേളയിൽ അഭയാർത്ഥികളും അതിഥികളാകും; ഹാരിയും മേഗനും ഔട്ട്

ചാൾസ് മൂന്നാമൻ രാജാവിന്റെ ചരിത്രപരമായ കിരീടധാരണം അഭയാർത്ഥികളെയും വൈവിധ്യങ്ങളെയും സന്നദ്ധപ്രവർത്തനങ്ങളെയും കൊണ്ട് ആഘോഷഭരിതമാകും, എന്നാൽ ഹാരി രാജകുമാരനും ഭാര്യ മേഗൻ മാർക്കിളും ബക്കിംഗ്ഹാം കൊട്ടാരത്തിലെ ബാൽക്കണിയിൽ കുടുംബത്തോടൊപ്പം ചേരുന്നത് കാണാനിടയില്ല, കഴിഞ്ഞ രാത്രിയാണ് കൊട്ടാരം ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്ത് വിട്ടത്.

മിന്നുന്ന ആഘോഷങ്ങൾ ‘ജനങ്ങളുടെ രാജാവ്’ ആകാനുള്ള ചാൾസിന്റെ ആഗ്രഹത്തെ പ്രതിഫലിപ്പിക്കുന്നു, കൂടാതെ കോമൺ‌വെൽത്ത്, എൻ‌എച്ച്‌എസ് തൊഴിലാളികളിൽ നിന്നുള്ള പ്രതിനിധികൾക്കും ചടങ്ങിൽ അവസരം നൽകുമെന്നും പറയപ്പെടുന്നു. പൊതുജനങ്ങളെ രാജ്യത്തെ അധിക ബാങ്ക് അവധി ദിനങ്ങളിൽ സന്നദ്ധസേവനത്തിനായി സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കപ്പെടും.

മൂന്ന് ദിവസത്തെ ആഘോഷം ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാർക്ക് ചരിത്രപരമായ ഒരു ദിവസമാകും നൽകുക. പതിനായിരക്കണക്കിന് ആളുകൾ സെൻട്രൽ ലണ്ടനിലെ തെരുവുകളിൽ ചടങ്ങ് വീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എലിസബത്ത് രാജ്ഞിയുടെ 70 വർഷത്തിന് മുൻപുള്ള കിരീടധാരണത്തിന് ശേഷം വീണ്ടും ചരിത്രപരമായ ഒരു ആഘോഷത്തിന് ഒരുങ്ങുകയാണ് ബ്രിട്ടീഷ് ജനത.

പ്രിൻസ് ഹാരിയും ഭാര്യ മേഗൻ മാർക്കിളും ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഇന്നലെ രാത്രി രാജകീയ വൃത്തങ്ങൾ തന്നെ റിപ്പോർട്ട് ചെയ്യുന്നു. ഹാരിയുടെ ഓർമ്മക്കുറിപ്പുകളുടെ ആഘാതത്തിൽ ഇനിയും രാജകുടുംബം മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ഹാരിക്കും മേഗനും ക്ഷണമുണ്ടാകില്ലെന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more