1 GBP = 103.30

ഹാലിഫാക്സിൽ മണിമല സ്വദേശി ചാൾസ് ജോസഫ് (56) മരണമടഞ്ഞു. ഞെട്ടലോടെ ഹാലിഫാക്സ് മലയാളി സമൂഹം….

ഹാലിഫാക്സിൽ മണിമല സ്വദേശി  ചാൾസ് ജോസഫ് (56) മരണമടഞ്ഞു. ഞെട്ടലോടെ ഹാലിഫാക്സ് മലയാളി സമൂഹം….

ടോം തോമസ്

യോർക് ഷെയർ: – ബ്രാഡ് ഫോർഡിന് സമീപം ഹാലിഫാക്സിൽ മണിമല സ്വദേശി കുട്ടംപേരൂർ ചക്കാലയ്ക്കൽ പരേതനായ കെ.വി. ജോസഫിൻ്റെ മകൻ ചാൾസ് ജോസഫ് (56) നിര്യാതനായി. ഇന്നലെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ ആൻസി ഫിലിപ്പ് കാളകെട്ടി മേനാംതുണ്ടത്തിൽ കുടുംബാംഗം. ഏകമകൾ റ്റാനിയ ചാൾസ് ലീഡ്സിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ്. അമ്മ ഏലിക്കുട്ടി, മണിമല പൂവത്തുങ്കൽ കുടുംബാംഗമാണ്. ഹാലിഫാക്സിലേയും പരിസരങ്ങളിലേയും മലയാളി സമൂഹം കുടുംബത്തിന് പിന്തുണമായി ഒപ്പമുണ്ട്. സംസ്കാരം നാട്ടിൽ നടത്തുവാനാണ് കുടുംബം ആഗ്രഹിക്കുന്നത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും.

ചാൾസ് ജോസഫിൻ്റെ കുടുംബത്തെ സഹായിക്കുവാൻ രൂപീകരിച്ചിരിക്കുന്ന ഫണ്ട് ശേഖരണവുമായി  സഹകരിക്കുവാൻ താല്പര്യമുള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക

ചാൾസ് ജോസഫിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻറ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സാജൻ സത്യൻ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, യോർക്ഷെയർ & ഹംബർ റീജിയൻ പ്രസിഡൻ്റ് അശ്വിൻ മാണി, സെക്രട്ടറി സജിൻ രവീന്ദ്രൻ,   തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.  പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more