1 GBP = 104.27
breaking news

രാജകുടുംബത്തിൽ നിന്ന് സാമ്പത്തിക സഹായം നിറുത്തിയെന്ന ഹാരിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; രേഖകൾ പുറത്ത്

രാജകുടുംബത്തിൽ നിന്ന് സാമ്പത്തിക സഹായം നിറുത്തിയെന്ന ഹാരിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധം; രേഖകൾ പുറത്ത്

ലണ്ടൻ: രാജകീയ പദവികളിൽ നിന്ന് വിട്ടൊഴിഞ്ഞു, യുഎസിൽ താമസമാക്കിയ ഹാരിയ്ക്കും കുടുംബത്തിനും രാജകുടുംബത്തിൽ നിന്നും ലഭിക്കേണ്ടുന്ന സാമ്പത്തിക സഹായം പൂർണ്ണമായും നിറുത്തിയെന്ന ഹാരിയുടെ വാദം വസ്തുതാ വിരുദ്ധമെന്ന് റിപ്പോർട്ട്. മെഗ്‌സിറ്റിന് ശേഷവും ചാൾസ് രാജകുമാരൻ ഡ്യൂക്കിന് തുടർന്നുള്ള മാസങ്ങളിലും ഗണ്യമായ തുകയാണ് നല്കിയിട്ടുള്ളതെന്ന് രേഖകൾ വ്യക്തമാക്കുന്നു.

ചാൾസ് രാജകുമാരൻ ഹാരിക്കും മേഗനും കഴിഞ്ഞ വർഷം വേനൽക്കാലം വരെ നൽകിയിട്ടുള്ള കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. 4.4 മില്യൺ പൗണ്ട് ക്ലാരൻസ് ഹൗസ് അക്കൗണ്ടിൽ നിന്ന് ചാൾസ് രാജകുമാരൻ തന്റെ രണ്ട് ആൺമക്കളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ഉപയോഗിച്ചതായി പരസ്യപ്പെടുത്തിയ റോയൽ അക്കൗണ്ടുകൾ വെളിപ്പെടുത്തുന്നു. കഴിഞ്ഞ വർഷത്തെ ‘ആദ്യ പാദത്തിൽ’ തന്റെ കുടുംബത്തിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നത് നിർത്തിയെന്ന് പറഞ്ഞ ഹാരിയുടെ പ്രസ്താവനയ്ക്ക് ഇത് വിരുദ്ധമാണ്.

അന്തരിച്ച ഡയാന രാജകുമാരിയുടെ പേരിലുള്ള ഫൗണ്ടേഷനാണ് ക്ലാരൻസ് ഹൗസ്. ക്ലാരൻസ് ഹൗസും ബക്കിംഗ്ഹാം കൊട്ടാരവും അവരുടെ വാർഷിക സാമ്പത്തിക അക്കൗണ്ടുകൾ പരസ്യപ്പെടുത്തിയപ്പോഴാണ് ചാൾസ് തന്റെ ഇളയ മകന് തുടർന്നും നൽകിയ സാമ്പത്തിക സഹായത്തിന്റെ വിശദാംശങ്ങൾ ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more