1 GBP = 103.12

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കരുതെന്നും നിര്‍ദേശം. സഭയ്ക്ക് കൂടി സ്വീകാര്യനായ ആളെ വേണം സഭയുടെ ലേബലില്‍ മത്സരിപ്പിക്കാന്‍ എന്നും ലേഖനത്തിലുണ്ട്. ദീപിക ദിനപത്രത്തിലാണ് ലേഖനം.

സമുദായവിരുദ്ധര്‍ സമുദായ ലേബലില്‍ മത്സരിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണം. വിവാദ നിര്‍ദേശം പുറപ്പെടുവിച്ചത് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ്. മുന്നണി മാറ്റങ്ങള്‍ക്കും വിമര്‍ശനമുണ്ട്. ജോസ് കെ മാണിക്കും മാണി സി കാപ്പനും നേരെയാണ് സഭയുടെ വിമര്‍ശനം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more