1 GBP = 103.12

പെട്രോളില്‍ നിന്ന് ലാഭിച്ച 9 പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്

പെട്രോളില്‍ നിന്ന് ലാഭിച്ച 9 പൈസ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്

തെലങ്കാന: കുറച്ച പെട്രോള്‍ വില പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് യുവാവ്. 9 പൈസയുടെ ചെക്കാണ് തെലങ്കാന സ്വദേശിയായ വി ചന്ദ്രയ്യ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

കുത്തനെ ഉയര്‍ന്ന പെട്രോള്‍ വില പിടിച്ച് നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനം ഉയരുന്നിടെയാണ് വേറിട്ട രീതിയിലുള്ള പ്രതിഷേധം. പ്രജാവാണി എന്ന ചടങ്ങിനിടെ 9 പൈസയുടെ ചെക്ക് ഇദ്ദേഹം ജില്ലാ കലക്ടര്‍ക്ക് കൈമാറുകയായിരുന്നു.

പെട്രോള്‍ വില കുറച്ചപ്പോള്‍ ലാഭിച്ച തുക ഈ ഫണ്ടിലേക്കായി കരുതി വച്ചിരിക്കുകയായിരുന്നെന്നാണ് ചന്ദ്രയ്യയുടെ പ്രതികരണം. എന്റെ സംഭാവന നല്ലകാര്യങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നുവെന്നും പ്രധാനമന്ത്രിയെ ട്രോളി ചന്ദ്രയ്യ പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more