മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടുന്നവര്‍ക്ക് ഒരുകോടി രൂപ പാരിതോഷികം നല്‍കുമെന്ന് ആര്‍എസ്എസ് നേതാവ്. മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് ഡോ ചന്ദ്രാവത് ആണ് പൊതുപരിപാടിക്കിടെ പ്രകോപന പ്രസംഗം നടത്തിയത്.
കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ചന്ദ്രാവതിന്റെ വിവാദ പ്രസംഗം. തലവെട്ടുന്നവര്‍ക്ക് തന്റെ സ്വത്തുക്കള്‍ വിറ്റാണെങ്കിലും പണം നല്‍കുമെന്നും ചന്ദ്രാവത് വ്യക്തമാക്കി.
ബിജെപി ആര്‍എസ്എസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം ആക്രമണം നടത്തുന്നുവെന്ന ആരോപണത്തിനിടെയാണ് ചന്ദ്രാവത് പിണറായിക്കെതിരെ പ്രസ്താവന നടത്തിയത്. മധ്യപ്രദേശ് എംപി ചിന്താമണി മാളവ്യയും ഉജ്ജെയിന്‍ എംഎല്‍എ മോഹന്‍ യാദവും പങ്കെടുത്ത ചടങ്ങിലാണ് ആര്‍എസ്എസ് നേതാവിന്റെ കൊലവിളി. എതിര്‍പ്പുകള്‍ അവഗണിച്ച് മംഗളൂരുവില്‍ എത്തിയ പിണറായി വിജയന്‍ ആര്‍എസ്എസിനെതിരേ രൂക്ഷ പരാമര്‍ശം നടത്തിയിരുന്നു. മുസോളിനിയുടെ പാത പിന്തുടര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എസ് എന്നായിരുന്നു പിണറായിയുടെ വിമര്‍ശനം.
അതെ സമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആര്‍എസ്എസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിണറായിയുടെ രോമത്തില്‍ തൊടാന്‍ പോലും ആര്‍എസ്എസിന് കഴിയില്ല. ആര്‍എസ്എസ് കളിച്ചാല്‍ സിപിഎം കളി പഠിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു.
വിവാദപ്രസ്താവന നടത്തിയ ആര്‍എസ്എസ് നേതാവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം. പ്രധാനമന്ത്രിയും ബിജെപി കേന്ദ്രനേത്വവും നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി തിരുവനന്തപുരത്ത് വ്യക്തമാക്കി.
click on malayalam character to switch languages