1 GBP = 103.12

ഭാര്യയുടെ നികുതി ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നത് വൈറ്റ്ഹാളിൽ നിന്ന്; അന്വേഷണം ആവശ്യപ്പെട്ട് ചാൻസലർ

ഭാര്യയുടെ നികുതി ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നത് വൈറ്റ്ഹാളിൽ നിന്ന്; അന്വേഷണം ആവശ്യപ്പെട്ട് ചാൻസലർ

ലണ്ടൻ: ചാൻസലർ ഋഷി സുനക് തന്റെ ഭാര്യയുടെ നികുതി ക്രമീകരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ചോർത്തിയത് ആരെന്ന് കണ്ടെത്താൻ വൈറ്റ്ഹാൾ അന്വേഷണം ആവശ്യപ്പെടുന്നതായി ബിബിസിയോട് പറഞ്ഞു.

വില വർധനവിനെതിരെ ബ്രിട്ടണിൽ പ്രതിഷേധം കനക്കവേയാണ് ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തി രാജ്യത്ത് വീണ്ടും ചർച്ചാ വിഷയമായത്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മകളും കോടീശ്വരിയുമായ അക്ഷത മൂർത്തി, അവരുടെ ആസ്തിയുടെ ​പേരിൽ യു.കെയിൽ നേരത്തെ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു.

ഇൻഫോസിസിൽ ഒരു ബില്യൺ യു.എസ് ഡോളർ മൂല്യമുള്ള ഓഹരി സ്വന്തമായുള്ള അക്ഷത, എലിസബത്ത് രാജ്ഞിയേക്കാൾ സമ്പന്നയാണ്. എന്നാൽ, രാജ്യത്തെ പ്രതിപക്ഷം അവരെ നികുതി അടക്കാത്തതിന്റെ പേരിലാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ബ്രിട്ടീഷ് സർക്കാർ ഈയിടെ അവതരിപ്പിച്ച മിനി ബജറ്റിൽ നികുതി നിരക്കുകൾ കൂട്ടിയിരുന്നു. എന്നാൽ, ധനമന്ത്രിയുടെ ഭാര്യയായ അക്ഷതക്ക് നികുതിയിൽ ഇളവ് നൽകുന്നത് അതോടെ വലിയ വിവാദമായി മാറുകയും ചെയ്തു.

തന്റെ നോൺ-ഡോമിസൈൽ പദവിയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് തന്റെ വിദേശ വരുമാനത്തിന് യുകെ നികുതി നൽകുമെന്ന് അക്ഷത മൂർത്തി പറഞ്ഞു. പിതാവ് സ്ഥാപിച്ച ഇന്ത്യൻ ഐടി ഭീമൻ ഇൻഫോസിസിന്റെ ഓഹരികളിൽ 700 മില്യൺ പൗണ്ട് മൂല്യം അക്ഷതയ്ക്കുണ്ട്. കഴിഞ്ഞ വർഷം ഡിവിഡന്റ് വരുമാനത്തിൽ അവർക്ക് 11.6 മില്യൺ പൗണ്ട് ലഭിച്ചു. അക്ഷതക്ക് ബ്രിട്ടനിലുള്ള നോൺ ഡോം ടാക്സ് സ്റ്റാറ്റസ് ആണ് പ്രതിപക്ഷം ആയുധമാക്കുന്നത്. കാര്യം ബ്രിട്ടീഷ് ധനമന്ത്രിയുടെ ഭാര്യ ആണെങ്കിലും ഇപ്പോഴും അക്ഷത ഇന്ത്യന്‍ പൗരയാണ്. ബ്രിട്ടണില്‍ താമസിക്കുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന non -domiciled citizen പദവിയാണ് അക്ഷതയ്ക്കുള്ളത്. അത്തരം പദവിയുള്ളവര്‍ വിദേശത്ത് നിന്നുള്ള വരുമാനത്തിന് ബ്രിട്ടണില്‍ നികുതി നല്‍കേണ്ടതില്ല. എന്നാലിത് മറച്ച് വച്ചാണ് പ്രതിപക്ഷ ആരോപണം. അതേസമയം സർക്കാരിൽ നിന്നാണ് അനാവശ്യ വിവരങ്ങൾ പുറത്ത് പോയതെന്നാണ് സുനക് ആരോപിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more