1 GBP = 104.08

മിനി ലോകകകപ്പിന് ഇന്ന് തുടക്കം; ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ട് ഇന്ത്യന്‍ പട

മിനി ലോകകകപ്പിന് ഇന്ന് തുടക്കം; ചാമ്പ്യന്‍സ് ട്രോഫി ലക്ഷ്യമിട്ട് ഇന്ത്യന്‍ പട

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ന് തുടക്കം കുറിക്കും. ചരിത്രത്തിലാദ്യമായി ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയത് ഇംഗ്ലണ്ടില്‍വെച്ചായിരുന്നു. 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ വെസ്റ്റിന്‍ഡീസിനെ കീഴ്‌പ്പെടുത്തി ലോര്‍ഡ്‌സിലെ ബാല്‍ക്കണിയില്‍ ലോകകപ്പ് കിരീടമുയര്‍ത്തുമ്പോള്‍ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡം അഭിമാനത്തോടെ തലയുയര്‍ത്തി. പിന്നീട് പാകിസ്താനും ശ്രീലങ്കയും ബംഗ്ലാദേശുമെല്ലാം വന്‍ശക്തിയായി വളര്‍ന്നുവന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മറ്റൊരു സുപ്രധാന ടൂര്‍ണമെന്റിന് ഇന്ന് ലണ്ടനില്‍ തുടക്കമാകുമ്പോള്‍ കിരീടസാധ്യതയുള്ള ടീമുകളില്‍ മുന്‍പന്തിയില്‍ത്തന്നെയുണ്ട് ഇന്ത്യ.

ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ആദ്യ എട്ടു സ്ഥാനങ്ങളിലുള്ള ടീമുകള്‍ മാറ്റുരയ്ക്കുന്ന ഈ ടൂര്‍ണമെന്റ് ‘മിനി ലോകകപ്പ്’ എന്നാണ്അറിയപ്പെടുന്നതെങ്കിലും ഒരര്‍ഥത്തില്‍ ലോകകപ്പിനേക്കാള്‍ മത്സരവീര്യമുണ്ട്, ഇവിടെ. കാരണം, ഇവിടെ രണ്ടാംനിര ടീമുകളില്ല. ഓരോ സംഘവും ഇറങ്ങുന്നത് സെമി ലക്ഷ്യമിട്ട്.
രണ്ടു ഗ്രൂപ്പുകളായാണ് മത്സരം. പ്രാഥമികഘട്ടത്തില്‍ ഗ്രൂപ്പിലെ അംഗങ്ങള്‍ പരസ്പരം മത്സരിക്കും. കൂടുതല്‍ പോയന്റ് നേടുന്ന രണ്ടു ടീമുകള്‍ സെമിയിലേക്ക്. ഫൈനല്‍ ജൂണ്‍ 18ന് ഓവലില്‍. ലണ്ടനിലെ ഓവല്‍, ബെര്‍മിങ്ങാമിലെ എഡ്ജ്ബാസ്റ്റണ്‍, കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സ് എന്നീ മൂന്നു സ്‌റ്റേഡിയങ്ങളിലാണ് മത്സരം.

2013ല്‍ അവസാനമായി നടന്ന ടൂര്‍ണമെന്റിലെ വിജയികളാണ് ഇന്ത്യ. അന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ അഞ്ചുറണ്‍സിന് കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. 2002ല്‍ ശ്രീലങ്കയില്‍ നടന്ന ടൂര്‍ണമെന്റിലും ഇന്ത്യ ജേതാക്കളായിരുന്നു. അന്ന് ഫൈനല്‍ മഴമൂലം മുടങ്ങിയതിനാല്‍ ഇന്ത്യയെയും ശ്രീലങ്കയെയും സംയുക്തജേതാക്കളായി പ്രഖ്യാപിച്ചു.

ഇന്ത്യയും (2002, 2013) ഓസ്‌ട്രേലിയയും (2006, 2009) രണ്ടുതവണവീതം ജേതാക്കളായപ്പോള്‍ ദക്ഷിണാഫ്രിക്ക (1998), ന്യൂസീലന്‍ഡ് (2000), ശ്രീലങ്ക (2002), വെസ്റ്റിന്‍ഡീസ് (2004) എന്നിവരും കിരീടംനേടി. ഇന്ത്യയെ തോല്‍പ്പിച്ചാണ് ന്യൂസീലന്‍ഡ് 2000ത്തില്‍ കിരീടം നേടിയത്.

മൂന്നുതവണ ഫൈനലിലെത്തിയതും നിലവിലെ ജേതാക്കളാണ് എന്നതും ഇന്ത്യക്ക് പ്രതീക്ഷനല്‍കുന്ന ഘടകങ്ങളാണ്. ഇന്ത്യന്‍ ടീമിലെ താരങ്ങളിലേറെയും രണ്ടുമാസം നീണ്ട ഐ.പി.എല്‍. മത്സരങ്ങളുടെ അനുഭവങ്ങളുമായാണ് ഇംഗ്ലണ്ടിലെത്തിയിരിക്കുന്നത്. കോലിയുടെ കീഴില്‍ ഒരു പുതുനിരയുടെ കുതിപ്പിന് ഇംഗ്ലണ്ടില്‍ തുടക്കമാകുമോ എന്നാണ് അറിയേണ്ടത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more