1 GBP = 103.84
breaking news

ഇവര്‍ നാളെയുടെ താരങ്ങള്‍; യുക്മ ദേശീയ കായികമേളയിലെ ചാമ്പ്യന്മാരെ പരിചയപ്പെടാം

ഇവര്‍ നാളെയുടെ താരങ്ങള്‍; യുക്മ ദേശീയ കായികമേളയിലെ ചാമ്പ്യന്മാരെ പരിചയപ്പെടാം

വേഗതയും കരുത്തും തെളിയിച്ച് മികച്ച പ്രകടനമായിരുന്നു ഇക്കുറി ദേശീയ കായികമേളയില്‍ അരങ്ങേറിയത്. തികഞ്ഞ പ്രൊഫഷണലിസം പ്രകടിപ്പിച്ച് മത്സരങ്ങളില്‍ പങ്കെടുത്ത താരങ്ങള്‍ റീജിയണുകളില്‍ നടത്തിയതിനേക്കാള്‍ മികച്ച പ്രകടനമാണ് ദേശീയ കായികമേളയില്‍ പുറത്തെടുത്തത്. കിഡ്‌സ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായ കായികതാരങ്ങളെ പരിചയപ്പെടാം.

കോട്ടയം ഏറ്റുമാനൂര്‍ കണക്കാരി സ്വദേശിയായ ജോബി ജോസിന്റേയും ദീപാ ജോബിയുടെയും രണ്ട് കുട്ടികളില്‍ ഇളയവനാണ് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ റയാന്‍ ജോബിയാണ് കിഡ്‌സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായത്. മിഡ്‌ലാന്‍ഡ്‌സ് റീജിയണിലെ സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷനില്‍ നിന്നുള്ള ഈ കൊച്ചു മിടുക്കന്‍ സ്‌റ്റോക്ക് സെന്റ്.തോമസ് അക്വീനാസ് കാത്തലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കിഡ്‌സ് വിഭാഗത്തില്‍ 50 മീറ്റര്‍ ഓട്ടത്തിലും ബ്രോഡ് ജംപിലും ഒന്നാം സ്ഥാനവും, 100 മീറ്റര്‍ ഓട്ടത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കന്‍ ചാമ്പ്യനായത്. സഹോദരന്‍ റൊണാള്‍ഡ് ജോബി.

കിഡ്‌സ് പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായ ദിയ ജ്യോതിഷ് സൗത്ത് വെസ്റ്റ് റീജിയണിലെ പ്രബല അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്‌റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളായ ഡോ ജ്യോതിഷിന്റെയും ഡോ ബീനാ ജ്യോതിഷിന്റെയും മകളാണ്. സ്പ്രിംഗ്ബാങ്ക് െ്രെപമറി അക്കാഡമിയില്‍ റിസപ്ഷനില്‍ പഠിക്കുന്ന അഞ്ചുവയസ്സ്‌കാരി മിടുക്കിക്കുട്ടിക്ക് 50മീറ്റര്‍, 100 മീറ്റര്‍ സ്റ്റാന്റിംഗ് ബോര്‍ഡ് ജംപ് തുടങ്ങിയ ഇനങ്ങളിലായിരുന്നു സമ്മാനം. പാലക്കാട് സ്വദേശികളാണ് ഡോക്ടര്‍മാരായ ജ്യോതിഷും ബീനയും.

സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായ ജെയിംസ് സെബാസ്റ്റ്യന്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണില്‍ നിന്നുള്ള കേരളാ ക്ലെബ്ബ് നനീട്ടണില്‍ നിന്നുള്ള അംഗമാണ്. നനീട്ടനിലെ സെന്റ് ജോസഫ് കാത്തലിക്ക് സ്‌കൂളില്‍ അഞ്ചാം തരത്തില്‍ പഠിക്കുന്ന ജെയിംസ് 50 മീറ്റര്‍, 100 മീറ്റര്‍, ലോങ് ജംപ് തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത്. പാലാ രാമപുരം സ്വദേശികളായ സജീവ് സെബാസ്ട്യന്റെയും ദീപ ജെയിംസിന്റെയും മകനാണ് ജെയിംസ്. ജയിംസിന്റെ പിതാവ് സജീവും നല്ലൊരു കായിക താരമാണ്. മുന്‍ വര്‍ഷങ്ങളില്‍ അഡല്‍റ്റ് വിഭാഗത്തില്‍ യുക്മ ദേശീയ കായിക മേള ചാമ്പ്യനായിരുന്നു.

സ്റ്റാഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങളായ വിനു ഹോര്‍മിസിന്റേയും ഷിമ്മി വിനുവിന്റെയും മകളാണ് സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായത്. 50 മീറ്റര്‍, 100 മീറ്റര്‍, ലോങ് ജംപ്, റിലേ തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനീഷ വിനു ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയത് റീജിയണല്‍ കായികമേളയില്‍ നേടിയ ചാമ്പ്യന്‍ പട്ടത്തിന്റെ തുടര്‍ച്ചയായിട്ടായിരുന്നു. സഹോദരി അലീന വിനുവും റിലേയില്‍ അനീഷ വിനുവിനൊപ്പമായിരുന്നു. എറണാകുളം തേവര സ്വദേശി വിനു ഹോര്‍മിസിന്റേയും പാലാ രാമപുരം സ്വദേശി ഷിമ്മി വിനുവിന്റെയും മകള്‍ സെന്റ് തോമസ് അക്വിനാസ് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്തഥിയാണ്.

മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശിയായ ജോഷി വര്‍ക്കിയുടെയും ബീനാ ജോഷിയുടെയും രണ്ട് മക്കളില്‍ മൂത്തയാളായ ജോയല്‍ ജോഷി ബോള്‍ട്ടന്‍ െ്രെപവറ്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
ലോംങ്ങ് ജംപില്‍ ഒന്നാം സ്ഥാനവും, 100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് ജോയല്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായത്. സഹോദരന്‍
ജോഹാന്‍ ജോഷി.

സ്റ്റാഫോര്‍ഡ്‌ഷെയര്‍ മലയാളി അസ്സോസിയേഷന്‍ അംഗമാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ചാമ്പ്യനായ ഷാരോണ്‍ ടെറന്‍സ്. സ്‌റ്റോക്ക് ഓണ്‍ ട്രന്റിലെ ഓര്‍മിന്‍സ്റ്റാന്‍ ഹൊറൈസണ്‍ അക്കാദമിയില്‍ ഏഴാം കഌസ്സില്‍ പഠിക്കുന്ന ഷാരോണ്‍ ബാംഗ്‌ളൂര്‍ മാവേലിക്കര സ്വദേശികളായ ടെറന്‍സിന്റെയും സൂസന്റെയും പുത്രിയാണ്. 100 മീറ്റര്‍, 200 മീറ്റര്‍, ലോങ്ങ് ജംപ്, റിലേ തുടങ്ങിയ ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയാണ് ഷാരോണ്‍ ചാമ്പ്യന്‍ പട്ടത്തില്‍ മുത്തമിട്ടത്.

പ്രശസ്ത ഫോട്ടോ ഗ്രാഫേഴ്‌സ് ആയ ബെറ്റര്‍ ഫ്രെയിംസ് ഒരുക്കിയ കായികമേളയുടെ മനോഹര ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യുക്മ ദേശീയ കായിക മേളയിലെ വ്യക്തിഗത ചാമ്പ്യന്മാര്‍

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more