1 GBP = 103.12

പ്രളയക്കെടുതിയെക്കുറിച്ച് ഹിന്ദുമഹാ സഭാ നേതാവിന്റെ പരാമർശം; ഹാക്കർമാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബീഫ് കറി റെസിപി പോസ്റ്റ് ചെയ്തു

പ്രളയക്കെടുതിയെക്കുറിച്ച് ഹിന്ദുമഹാ സഭാ നേതാവിന്റെ പരാമർശം; ഹാക്കർമാർ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ബീഫ് കറി റെസിപി പോസ്റ്റ് ചെയ്തു

പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തെ കുറിച്ചുള്ള ഹിന്ദു മഹാസഭാ നേതാവ് ചക്രപാണി മഹാരാജിന്റെവിദ്വേഷ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കേരളാ സൈബര്‍ വാരിയേഴ്സാണ് വെബ് സൈറ്റ് ഹാക്ക് ചെയ്തത്.

ഹിന്ദുമഹാസഭയുടെ വെബ്‌സൈറ്റില്‍ നാടന്‍ കേരളാ ബീഫ് കറി ഉണ്ടാക്കുന്ന വിധവും ഹാക്കര്‍മാര്‍ പബ്ലിഷ് ചെയ്തു. വ്യക്തികളെ ഞങ്ങള്‍ ബഹുമാനിക്കുന്നത് സ്വഭാവം അടിസ്ഥാനമാക്കിയാണ്, അല്ലാതെ ഭക്ഷണരീതി നോക്കിയല്ലെന്നും ഹാക്കര്‍മാര്‍ വെബ്‌സൈറ്റില്‍ രേഖപ്പെടുത്തി.

കേരളത്തില്‍ പ്രളയമുണ്ടായത് മലയാളികള്‍ ഗോഹത്യ നടത്തിയത് കൊണ്ടാണെന്നാണ് ചക്രപാണി മഹാരാജ് പറഞ്ഞത്. കഴിക്കാന്‍ മറ്റ് ഭക്ഷണങ്ങള്‍ ഉണ്ടായിട്ടും അവര്‍ പശുവിനെ കൊന്ന് തിന്നുന്നു. അതിനാല്‍ പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ചക്രപാണി പയുകയുണ്ടായി.

ചക്രപാണിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഹിന്ദുമഹാസഭയുടെ സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം വെബ് സൈറ്റ് ഓഫ് ലൈനായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more