1 GBP = 103.90

സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു

സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ സിഎഫ് തോമസ് എംഎല്‍എ അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘ നാളായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1939 ജൂലൈ 30ന് സിടി ഫ്രാന്‍സിസിന്റെയും അന്നമ്മ ഫ്രാന്‍സിസിന്റെയും മകനായി ജനിച്ച തോമസ് ചങ്ങനാശ്ശേരി സെന്റ് ബെര്‍ക്കമാന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപകനായിരുന്നു. 1956ല്‍ കെ എസ് യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ തോമസ് 1964ല്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാപക അംഗങ്ങളിലൊരാളായി.

1980 മുതല്‍ തുടര്‍ച്ചയായി ഒമ്പത് തവണ ചങ്ങനാശ്ശേരിയില്‍നിന്നുള്ള എംഎല്‍എയായി. എകെ ആന്റണി മന്ത്രിസഭയില്‍ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.

കെഎം മാണിയുടെ വിശ്വസ്തനായിരുന്ന തോമസ്, മാണിയുടെ മരണത്തിന് ശേഷം പിജെ ജോസഫിനോടൊപ്പം ചേര്‍ന്ന് മാണി ഗ്രൂപ്പില്‍നിന്നും പുറത്തുപോയി. നിലവില്‍ ജോസഫ് വിഭാഗം കേരള കോണ്‍ഗ്രസിന്റെ ഡെപ്യൂട്ടി ചെയര്‍മാനായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more