1 GBP = 103.21

ഗർഭാശയ ക്യാൻസർ ടെസ്റ്റുകളുടെ ഫലം ലാബ് നൽകിയതിൽ ഗുരുതര വീഴ്ച്ച; ആയിരക്കണക്കിന് ടെസ്റ്റുകളുടെ ഫലം എൻ എച്ച് എസ് പുനഃപരിശോധനക്ക് വിധേയമാക്കുന്നു

ഗർഭാശയ ക്യാൻസർ ടെസ്റ്റുകളുടെ ഫലം ലാബ് നൽകിയതിൽ ഗുരുതര വീഴ്ച്ച; ആയിരക്കണക്കിന് ടെസ്റ്റുകളുടെ ഫലം എൻ എച്ച് എസ് പുനഃപരിശോധനക്ക് വിധേയമാക്കുന്നു

ലണ്ടൻ: ഗർഭാശയ ക്യാൻസർ ടെസ്റ്റുകളുടെ ഫലം ലാബ് നൽകിയത് തെറ്റായി. പതിനേഴോളം രോഗികൾക്കാണ് പരിശോധനാഫലം പോസിറ്റിവ് ആയിരുന്നിട്ടും ക്ലിയർ സർട്ടിഫിക്കേറ്റ് നൽകിയത്. ബാസിൽഡാനിലെ സൗത്തെൻഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, ബാസിൽഡാൻ ആൻഡ് തറോക്ക് യൂണിവേഴ്‌സിറ്റി തുടങ്ങിയ ആശുപത്രികളുടെ കീഴിൽ പ്രവർത്തിക്കുന്ന പാത്തോളജി ഫസ്റ്റ് എന്ന ലാബിലാണ് ഗുരുതരമായ വീഴ്ച്ച സംഭവിച്ചിരിക്കുന്നത്.

2016 ഏപ്രിലിനും 2017 സെപ്റ്റംബറിനുമിടയിൽ 2500 പേർക്കാണ് ക്ലിയർ സർട്ടിഫിക്കേറ്റ് നൽകിയത്. സ്ക്രീനിംഗ് ക്വാളിറ്റി അഷ്വറൻസ് സർവീസ് നടത്തിയ പരിശോധനയിലാണ് അബ്നോർമൽ സെൽസ് ഉള്ളവരുടെ ടെസ്റ്റ് ഫലങ്ങളും നെഗറ്റിവ് എന്ന സർട്ടിഫിക്കേറ്റ് നൽകിയതായി തെളിഞ്ഞത്. ഇതുവരെ 900 ത്തോളം സാമ്പിളുകൾ മാത്രമേ പരിശോധിച്ചിട്ടുള്ളൂ. അതിലാണ് 17 പേരുടെ ഫലം പോസിറ്റിവ് ആയി തെളിഞ്ഞത്. ബാക്കിയുള്ള 1600 പേരുടെ സാമ്പിളുകൾ വീണ്ടും പരിശോധിച്ചതിന് ശേഷം മാത്രമേ കൃത്യമായ കണക്ക് ലഭ്യമാകുകയുള്ളൂ. പോസിറ്റിവ് ഫലം തെളിഞ്ഞ പതിനേഴുപേരെയും വീണ്ടും തുടർ പരിശോധനകൾക്കായി വിളിച്ചിട്ടുണ്ട്.

പാത്തോളജി ഫസ്റ്റില് നിലവിലെ പരിശോധനാരീതികൾ മാറ്റി, അത്യാധുനിക പരിശോധനാ സംവിധാനങ്ങൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.

25 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് മൂന്ന് വർഷം കൂടുന്പോൾ സെർവികൽ സ്മിയർ ടെസ്റ്റുകൾക്ക് വിധേയമാകുവാൻ എൻ എച്ച് എസ് തന്നെ അവസരമൊരുക്കാറുണ്ട്. അബ്നോർമൽ സെല്ലുകൾ കാണപ്പെടുന്നവരിൽ എല്ലാം ഗർഭാശയ ക്യാൻസർ ഉണ്ടാകണമെന്നില്ല, അബ്നോർമൽ സെല്ലുകൾ യഥാസമയം നീക്കം ചെയ്തില്ലെങ്കിൽ ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more