1 GBP = 103.16

സർട്ടിഫിക്കറ്റുകളും രേഖകളും പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടവർക്ക് ആശങ്ക വേണ്ട; വളരെ എളുപ്പത്തിൽ പുതിയവ നേടാം

സർട്ടിഫിക്കറ്റുകളും രേഖകളും പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ടവർക്ക് ആശങ്ക വേണ്ട; വളരെ എളുപ്പത്തിൽ പുതിയവ നേടാം

എത്തിപ്പെട്ട മേഖലകളിലെല്ലാം സര്‍വ്വതും തകര്‍ത്തെറിഞ്ഞാണ് പ്രളയം എന്ന മഹാവിപത്ത് നാടിനെ വിട്ടൊഴിഞ്ഞത്. വീടടക്കം സര്‍വതും നഷ്ടപ്പെട്ട് നിസ്സഹായരായി നില്‍ക്കുന്ന ഒരു പറ്റം ആളുകള്‍. അതുവരെയുള്ള സമ്പാദ്യങ്ങളൊക്കെ വെളളം കൊണ്ടു പോയെങ്കിലും സുപ്രധാനമായ രേഖകള്‍ നഷ്ടപ്പെട്ടതിന്റെ ആശങ്കയാണ് പലര്‍ക്കും. സര്‍ക്കാര്‍ ധനസഹായം അടക്കം ലഭിക്കണമെങ്കിലും റേഷന്‍ കാര്‍ഡ്, ആധാര്‍ പോലുള്ള രേഖകള്‍ അത്യാവശ്യമാണ്. പ്രളയദുരന്തത്തില്‍ സുപ്രധാന രേഖകള്‍ നഷ്ടമായെങ്കില്‍ ഇനി ആശങ്ക വേണ്ട. ഇവയൊക്കെ വീണ്ടും നേടാം.

ആധാരം

ആധാരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ സര്‍ട്ടിഫൈഡ് കോപ്പി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും എടുക്കാം. ആധാരം രജിസ്റ്റര്‍ ചെയ്ത തീയതിയും നമ്പരും ഉണ്ടെങ്കില്‍ ഇത് എളുപ്പമാണ്. ഇനി അതില്ലെങ്കിലും സബ് രജിസ്ട്രാര്‍ ഓാഫീസുകളില്‍ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് കംപ്യൂട്ടറില്‍ ഉണ്ട്. ഇതിലും പഴയ ആധാരമാണെങ്കില്‍ പേരിന്റെ ആദ്യാക്ഷരം വച്ചും വില്ലേജ്, അംശം,ദേശം എന്നിവ വച്ചും പരിശോധിക്കാന്‍ റിക്കോര്‍ഡ് ബുക്ക് ഉണ്ട്.

റേഷന്‍ കാര്‍ഡ്

റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷിച്ചാല്‍ താത്ക്കാലിക റേഷന്‍ കാര്‍ഡ് ലഭിക്കും.കാര്‍ഡിന്റെ പകര്‍പ്പ് കൈവശം ഉണ്ടെങ്കില്‍ റേഷന്‍ വാങ്ങാന്‍ അനുമതി. പിന്നീട് പുതിയ കാര്‍ഡിന് അപേക്ഷിച്ചാല്‍ മതി.

ആധാര്‍ കാര്‍ഡ്

ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ ആധാര്‍ എന്റോള്‍മെന്റ് നടത്താവുന്ന അക്ഷയകേന്ദ്രത്തിലെത്തണം. പേരും വിലാസവും ജനനത്തീയതിയും പറഞ്ഞ് വിരലടയാളം നല്‍കിയാല്‍ ഇ-ആധാര്‍ ലഭിക്കും. ഇത് പ്രിന്റെടുത്ത് ഉപയോഗിക്കാം.

ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്

ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഏതെങ്കിലും പത്രത്തില്‍ അപേക്ഷ നല്‍കി നിശ്ചിത ഫീസ് അടച്ചാല്‍ 14 ദിവസത്തിനുള്ളില്‍ ഡൂപ്ലിക്കേറ്റ് ലഭിക്കും. വെളളം കയറിയാണ് ഈ രേഖകള്‍ നശിച്ചതെങ്കില്‍ ഇവയുമായി ആര്‍ടിഒ ഓഫീസില്‍ എത്തിയാല്‍ പുതിയ ആര്‍സി ബുക്ക് ലഭ്യമാകും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more