1 GBP = 103.12

സെൻട്രൽ മാഞ്ചസ്റ്ററിൽ വി.തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയും തിരുനാൾ ഭക്തി സാന്ദ്രമായി കൊണ്ടാടി…

സെൻട്രൽ മാഞ്ചസ്റ്ററിൽ വി.തോമാശ്ലീഹായുടെയും വി.അൽഫോൻസാമ്മയുടെയും തിരുനാൾ ഭക്തി സാന്ദ്രമായി കൊണ്ടാടി…

എബിൻ പുറവക്കാട്ട്

ഭാരതത്തിനു വിശ്വസ വെളിച്ചം പകർന്നു നല്കിയ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും മലയാളക്കരയുടെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെയും തിരുന്നാൾ ലോംഗ് സൈറ്റ് സെന്റ്.ജോസഫ് സീറോ മലബാർ ദേവാലയത്തിൽ ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിക്കപ്പെടുന്ന വിവിധ തിരുക്കർമ്മങ്ങളോടും കലാപരിപാടികളോടും കൂടെ ആഘോഷിക്കപ്പെട്ടു
ശനിയാഴ്ച്ച വൈകുന്നേരം സെന്റ്.ജോസഫ് പള്ളി വികാരി ഫാ.ഇയാൻ ഫാരലിന്റെ കാർമ്മികത്വത്തിൽ നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകൾക്ക് തുടക്കമായത് ഫാ.സാജൻ നെട്ടപ്പൊങ്ങിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷപൂർവ്വമായ കുർബാനയോെടെ ആരംഭിച്ച തിരുക്കൾമ്മങ്ങൾ ക്രൈസ്തവ മൂല്യങ്ങൾ വിളിച്ചറിയിക്കപ്പെടുന്നതും അതുവഴി വിശ്വാസ സമുഹത്തെ ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കുന്നതും ആയിരുന്നു.


ഞായറാഴ്ചത്തെ തിരുക്കർമ്മങ്ങൾ ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുകയും സീറോ മലബാർ കമ്മ്യൂണിറ്റി സെൻറ്ററിൽ നിന്നും പ്രദക്ഷിണമായി വിശ്വാസികൾ പളളിയിലേക്ക് വരുകയും ചെയ്തു സ്വർഗ്ഗത്തിൽ നിന്നുള്ള മാലാഖമാരെ പ്രതിനിധാനം ചെയ്തു വെള്ളയുടുപ്പുകൾ അണിഞ്ഞ് കുഞ്ഞുങ്ങളും കേരള തനിമ വിളിച്ചോതുന്ന പരമ്പാരഗത വേഷങ്ങൾ അണിഞ്ഞ ക്രൈസ്തവ സമൂഹം തിരുന്നാൾ പ്രദക്ഷിണത്തിനു മാറ്റുകൂട്ടി നാട്ടിലെ തിരുനാൾ ആഘോഷങ്ങളുടെ പ്രതീതി ജനിപ്പിക്കുമാറ് പള്ളിയും പരിസരവും വർണ്ണശബളമായ മുത്തുക്കുടകളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു
ഇടവക ജനങ്ങളെ വിശ്വാസത്തിൽ ഊട്ടിയുറപ്പിക്കാനായി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിച്ച ആഘോഷ നിർഭരമായ തിരുനാൾ കുർബാനയും ലദീഞ്ഞും ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഘോഷിക്കപ്പെടുന്നതായിരുന്നു
ബാഹ്യമായ ആഘോഷങ്ങളെക്കാൾ ഉപരിയായി വിമർശനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നമ്മുടെ വിശ്വാസത്തെ പ്രലോഷിപ്പിക്കപ്പെടുന്നവയും വരും തലമുറയ്ക്ക് ആ വിശ്വാസത്തെ പകർന്നു കൊടുക്കാൻ ഉതകുന്നതും ആയിരിക്കണം നമ്മുടെ തിരുനാൾ ആഘോഷങ്ങൾ എന്ന് അച്ചൻ കുർബാന മധ്യേ പറയുകയുണ്ടായി തിരുനാൾ ബലിയെ തുടർന്ന് അമ്പ് എഴുന്നള്ളിക്കുന്നതിനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു


ഇടവക തിരുനാളിനോട് അനുബന്ധിച്ച് വുമൻസ് ഫോറം അംഗങ്ങൾ ഒരുക്കിയ തട്ടുകടയിൽ നിന്ന് രുചിയൂറുന്ന വിഭവങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു തിരുനാൾ ആലോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങളുടെ വിവിധയിനം കലാപരിപാടികളും അതോടൊപ്പം സൺഡെ സ്‌കൂൾ വാർഷികവും നടത്തപ്പെട്ടു  ഇടവകയിലെ കുട്ടികളും മുതിർന്നവരുമായ കലാപ്രതിഭകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ പ്രേക്ഷകർക്ക് ഒരു നല്ല കലാവിരുന്നായി
വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടു കൂടി തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചു.


ഫാ.മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തിൽ തിരുനാൾ കമ്മിറ്റി കൺവീനർ ജോസി ജോസഫ്, ട്രസ്റ്റിമാരായ വർഗീസ് കോട്ടക്കൽ, ഹാൻസ് ജോസഫ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ ദിവസത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു വളരെ മനോഹരമായ തിരുനാളും സൺഡെ സ്‌കൂൾ വാർഷിക ആഘോഷവും.


തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായി നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികൾക്കും വിജയത്തിനായി സഹകരിച്ച എല്ലാവർക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more