1 GBP =
breaking news

കാനത്തിനെതിരെ മത്സരിക്കാനില്ല, ഐക്യം പ്രധാനം: ഇസ്മയില്‍ പക്ഷത്തിന്റെ വിമതനീക്കം തടഞ്ഞ് സി. ദിവാകരന്‍

കാനത്തിനെതിരെ മത്സരിക്കാനില്ല, ഐക്യം പ്രധാനം: ഇസ്മയില്‍ പക്ഷത്തിന്റെ വിമതനീക്കം തടഞ്ഞ് സി. ദിവാകരന്‍

മലപ്പുറം: സിപിഐയുടെ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ ഐകകണ്‌ഠ്യേന കാനം വീണ്ടും തിരഞ്ഞെടുക്കപ്പെടേണ്ട എന്ന ഇസ്മയില്‍ പക്ഷ ആവശ്യത്തിന് തിരിച്ചടി. കാനം രാജേന്ദ്രന്‍ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരാനാണ് സാധ്യതകള്‍ എന്നിരിക്കെ എതിരില്ലാതെ തിരഞ്ഞെടുക്കാപ്പെടുന്നത് ഒഴിവാക്കാനായിരുന്നു കെ.ഇ. ഇസ്മായില്‍ വിഭാഗത്തിന്റെ ശ്രമം. എന്നാല്‍ വിമത നീക്കം സി.ദിവാകരന്‍ ഒഴിവാക്കുകയായിരുന്നു.

ത്രിപുരയിലടക്കം പാര്‍ട്ടി പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ഐക്യം പ്രധാനമാണെന്നു ചൂണ്ടിക്കാട്ടി ദിവാകരന്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. പാര്‍ട്ടിയില്‍ കാനം വെട്ടിനിരത്തല്‍ നീക്കവുമായി മുന്നോട്ടു പോകുന്നതിനുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചാണ് മത്സരത്തിനായി ഇസ്മയില്‍ പക്ഷം ദിവാകരനെ സമീപിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ ഐക്യമാണെന്ന് ചൂണ്ടിക്കാട്ടി വിമത നീക്കം ദിവാകരന്‍ നിരാകരിക്കുകയായിരുന്നു.

താന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചാല്‍ പാര്‍ട്ടിയില്‍ വിഭാഗിയത ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഊട്ടിയുറപ്പിക്കപ്പെടുമെന്നും ദിവാകരന്‍ ഇസ്മയില്‍ പക്ഷത്തെ അറിയിച്ചു. ദിവാകരനെ പിന്തിരിപ്പിക്കാന്‍ സിപിഐ കേന്ദ്രനേതൃത്വം ഇടപെട്ടതായാണു റിപ്പോര്‍ട്ടുകള്‍.

Post Your Comments Here ( Click here for malayalam )

Press Esc to close
show more