1 GBP = 103.69

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി ബി ഐ

കലാഭവന്‍  മണിയുടെ മരണം: അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി ബി ഐ

നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണം തത്ക്കാലം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി ബി ഐ. മണിയുടെ മരണവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ നിലനില്‍ക്കവെയാണ് അന്വേഷണം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സി ബി ഐ ഹൈക്കോടതിയെ അറിയിച്ചത്. അതേസമയം കലാഭവന്‍ മണിയുടെ മരണത്തിലെ അവ്യക്തത നീക്കണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തിയിരുന്നു. മണിയുടെ ശരീരത്തിലെ വിഷാംശം അറിയാനായി നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെ കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണന്‍ സമരം നടത്തിയത്.

മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ തീരുമാനത്തിന് ശേഷം മാത്രമേ മണിയുടെ മരണം അന്വേഷിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയുകയുള്ളുവെന്നാണ് സി ബി ഐ വ്യക്തമാക്കിയിരിക്കുന്നത്. മണിക്ക് ഗുരുതരമായ കരള്‍ രോഗം ഉണ്ടായിരുന്നു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്. ഇതായിരുന്നുവോ മരണ കാരണം എന്ന് സംശയിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more