1 GBP = 103.11
breaking news

കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ കാറ്ററിങ് തൊഴിലാളികള്‍ ശ്വാസം മുട്ടിമരിച്ചു

കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ കാറ്ററിങ് തൊഴിലാളികള്‍ ശ്വാസം മുട്ടിമരിച്ചു

ന്യൂഡല്‍ഹി: കന്റോണ്‍മെന്റ് ഏരിയയില്‍ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് കാറ്ററിങ് തൊഴിലാളികള്‍ ശ്വാസം മുട്ടിമരിച്ചു. കാറ്ററിങ് സംഘത്തിലെ അമിത്, പങ്കജ്, അനില്‍, നേപ്പാള്‍ സ്വദേശി കമല്‍, അവധ്ലാല്‍ ദീപ് ചന്ദ് എന്നിവരാണ് മരിച്ചത്.

കടുത്ത തണുപ്പുമൂലം കണ്ടെയ്‌നറിനുള്ളില്‍ കൊളുത്തിയ തന്തൂര്‍ അടുപ്പ് ഉറങ്ങുന്നതിന് അണയ്ക്കാന്‍ മറന്നതാണ് അപകടത്തിനിരയാക്കിയത്. തന്തൂര്‍ അണയ്ക്കാതെ കണ്ടെയ്നര്‍ അടച്ചിട്ടാണ് ഇവര്‍ കിടന്നുറങ്ങിയതെന്ന് പോലീസ് പറഞ്ഞു.

കാറ്ററിങ് തൊഴിലാളികളായ സംഘം വിവാഹ സത്ക്കാരത്തിന് ഭക്ഷണം ഒരുക്കുന്നതിനായാണ് കന്റോണ്‍മെന്റ് ഭാഗത്തെത്തിയത്. ജോലിക്ക് ശേഷം ഇവര്‍ വലിയ കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

അര്‍ധരാത്രിയോടെ ഇവരെ വിളിച്ചുണര്‍ത്താന്‍ സംഘത്തിന്റെ സൂപ്പര്‍വൈസര്‍ എത്തി. എന്നാല്‍ വിളിച്ചിട്ടും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ സമീപത്തെ ദീന്‍ ധയാല്‍ ഉപാധ്യായ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അമിത്, പങ്കജ്, അനില്‍, കമല്‍ എന്നിവര്‍ മരിച്ചിരുന്നു. അവ്ധാലും ദീപ് ചന്ദും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ശ്വാസം തടസ്സം മൂലമാണ് ഇവര്‍ മരണപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more