1 GBP = 101.02
breaking news
- കോവിഡ് ലോക്ക്ഡൗണുകൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർക്കായി ‘ഓൺലൈൻ ബാക്ഡോർ’ സൃഷ്ടിച്ചതായി ഇന്റർനെറ്റ് വാച്ച് ഫൗണ്ടേഷൻ
- അമേരിക്കയിൽ പൊലീസ് വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം
- ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യത്തിന്റെ കൂട്ടക്കുരുതി
- റോബോട്ടുകളടക്കം കയറ്റുമതി നിരോധിച്ച് ജപ്പാൻ; റഷ്യക്കെതിരായ ഉപരോധം കടുപ്പിച്ചു
- റിപ്പബ്ലിക് ദിന പരേഡിൽ പെൺകരുത്ത് കാട്ടി കേരളം; തല ഉയർത്തി കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും
- സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്
- അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ
uukma special
Latest Updates
- റിപ്പബ്ലിക് ദിന പരേഡിൽ പെൺകരുത്ത് കാട്ടി കേരളം; തല ഉയർത്തി കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി കേരളത്തിന്റെ ടാബ്ലോ. അട്ടപ്പാടിയിലെ ആദിവാസി യുവതികളുടെ ഇരുളാ നൃത്തം, കണ്ണൂരിന്റെ ശിങ്കാരിമേളം, സ്ത്രീശക്തിയും സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യവും എന്ന ആശയം മുൻനിർത്തി 24 സ്ത്രീകള്‍ അണിനിരന്ന ടാബ്ലോയാണ് കേരളം അവതരിപ്പിച്ചത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായ നഞ്ചിയമ്മയും നാരിശക്തി പുരസ്കാര ജേതാവായ കാര്‍ത്ത്യായനി അമ്മയുടെയും ശില്‍പ്പങ്ങളായിരുന്നു കേരളത്തിന്റെ ടാബ്ലോയിലെ പ്രധാന ആകർഷണം. നഞ്ചിയമ്മ പാടി അനശ്വരമാക്കിയ അയ്യപ്പനും കോശിയും സിനിമയിലെ ‘കലക്കാത്ത’ എന്ന ഗാനമാണ്
- സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത് സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല. തുടക്കം മുതൽ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോൾ സ്കോറർ. 43ആം മിനിട്ടിൽ അബ്ദെറസാഖ് ഹംദല്ലയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ
- അണ്ടർ 19 വനിതാ ലോകകപ്പ്: സെമിയിൽ ഇന്ന് ഇന്ത്യക്ക് ന്യൂസീലൻഡിൻ്റെ കടമ്പ അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ന് ആദ്യ സെമി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം ഉച്ചക്ക് 1.30നാണ് മത്സരം ആരംഭിക്കുക. സൂപ്പർ സിക്സ് ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെയാണ് നേരിടുക. കഴിഞ്ഞ കുറേ കാലമായി ഐസിസി ടൂർണമെൻ്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ ഇന്ത്യയുടെ വഴിമുടക്കുന്ന ന്യൂസീലൻഡ് ശാപം തീർക്കാനാണ് ഷഫാലി വർമയുടെയും സംഘത്തിൻ്റെയും ശ്രമം. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യക്കും ഓസ്ട്രേലിയക്കും മൂന്ന് ജയം സഹിതം
- ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് തടയണം; മുഹമ്മദ് ഫൈസലിന്റെ ഹർജി ഇന്ന് സുപ്രിംകോടതിയിൽ ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും . വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസൽ ശിക്ഷിക്കപ്പെട്ടതിനാൽ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായതോടെയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാൽ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. അതിവേഗതയിൽ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയിൽ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. അപ്പീൽ ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കവെയാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തെരെഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി ഫൈസലിന്റെ അഭിഭാഷകൻ ശശി പ്രഭു തെരെഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിട്ടുണ്ട് . ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ
- “മിസ്റ്റർ ട്വീറ്റ്”; ട്വിറ്ററിൽ പേര് മാറ്റി മസ്ക്, തിരിച്ച് മാറ്റാൻ സമ്മതിക്കാതെ ട്വിറ്റർ… ട്വിറ്റർ സിഇഒ ഇലോൺ മസ്ക് ട്വിറ്ററിലെ പ്രൊഫൈൽ നെയിം മാറ്റിയിരിക്കുകയാണ്. “മിസ്റ്റർ ട്വീറ്റ്” എന്നാണ് പുതിയ പേര്. ഈ പേര് എങ്ങനെ വന്നു എന്നും മസ്ക് തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഒരു അഭിഭാഷകനുമായുള്ള വഴയ്ക്കിനിടെ അബദ്ധത്തിൽ അദ്ദേഹം “മിസ്റ്റർ ട്വീറ്റ്” എന്ന് മസ്കിനെ വിളിക്കുകയും ആ പേര് മസ്കിന് ഇഷ്ടപ്പെടുകയും ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ തന്റെ പേര് മാറ്റിയതായി മസ്ക് തന്നെയാണ് ട്വിറ്ററിൽ അറിയിച്ചത്. പക്ഷെ തന്റെ പേര് തിരിച്ച് പഴയതിലോട്ട് മാറ്റാൻ ട്വിറ്റർ അനുവദിക്കുന്നില്ല എന്നതും

യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു… /
യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു…
അലക്സ് വർഗ്ഗീസ്(യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്. ഇന്ന് ശനിയാഴ്ച (07/01/2023) രാവിലെ 11 മണിക്ക് കൂട്ടിക്കൽ സെൻറ്. മേരീസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.എൽ.എ. അഡ്വ

കെറ്ററിംഗിലെ അഞ്ജു അശോകിന്റെയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. /
കെറ്ററിംഗിലെ അഞ്ജു അശോകിന്റെയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി.
അലക്സ് വർഗ്ഗീസ്സ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ്, കൊറോണർ എന്നിവരുടെ നിയമ പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. ലിവർപൂൾ ബർക്കിൻഹെഡിൽ പ്രവർത്തിക്കുന്ന ലോറൻസ് ഫ്യൂണറൽ സർവ്വീസാണ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ /
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി പുതിയ ഒരു ക്രിസ്തുമസ് ദിനം കൂടി. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ആഘോഷത്തിരക്കിലാണ് യുകെ മലയാളികളും …കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുകയാണ് ഇക്കുറി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ഇതിനകം തന്നെ കരോൾ സർവീസുകൾ നടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ സംഘടനകളുടെ

നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും….. /
നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും…..
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എൻ.എച്ച്.എസ്സ് നേഴ്സസ് സമരത്തിൻറെ രണ്ടാം ദിനമായ ഇന്നലെ രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നൽകിയ ആർ.സി.എന്നിന്റെ പ്രവർത്തകരോടൊപ്പം യുക്മ നേഴ്സസ് ഫോറം പ്രവർത്തകരും ആവേശപൂർവ്വം പങ്കെടുത്തു. യുക്മ നേഴ്സസ് ഫോറം മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ് യു.എൻ.എഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. ഡിസംബർ 15 ന് നടന്ന ആദ്യദിന സമരത്തിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ നേഴ്സുമാർ ഇന്നലത്തെ സമരത്തിൽ ആവേശപൂർവ്വം പങ്കെടുത്തു. സമരം ചെയ്യുന്ന നേഴ്സുമാരുമായി

വിമർശകരുടെ വായടപ്പിച്ചു കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ നന്മകൾക്ക് മുന്നിൽ വിനയത്തോടെ യുക്മ…അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ ആരംഭിച്ച ഫണ്ട് ശേഖരണം ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു…. /
വിമർശകരുടെ വായടപ്പിച്ചു കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ നന്മകൾക്ക് മുന്നിൽ വിനയത്തോടെ യുക്മ…അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ ആരംഭിച്ച ഫണ്ട് ശേഖരണം ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു….
അലക്സ് വർഗ്ഗീസ് ( യുക്മനാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം” ദാരുണമായ മൂന്ന് പേരുടെ കൊലപാതകത്തെ തുടർന്ന് യു കെയിലെ മലയാളി സമൂഹം ഞെട്ടിവിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന പിന്തിരിപ്പൻമാരെ യുകെ മലയാളികൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യു കെ മലയാളികൾ ഹൃദയത്തിലേറ്റിയ യുക്മയ്ക്ക് അതിൻ്റെ നേതൃത്വത്തിൽ കാലാകാലങ്ങളിലായി അംഗ അസോസിയേഷൻ പ്രതിനിധികൾ തികച്ചും സുതാര്യമായി കക്ഷിരാഷ്ട്രീയ, ജാതി മത വിത്യാസമില്ലാതെ തിരഞ്ഞെടുക്കുന്ന നേതൃത്വം എടുക്കുന്ന
