1 GBP = 101.22
breaking news
- തന്റെ പേരോ ശബ്ദമോ ചിത്രമോ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്’; കർശന നടപടി എന്ന് രജനികാന്ത്
- ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു; വെടിയുതിർത്തത് അംഗരക്ഷകൻ
- പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഋഷി സുനക്
- റിപ്പബ്ലിക്ക് ദിന പരേഡിൽ മിന്നും പ്രകടനവുമായി കേരള എൻസിസി കേഡറ്റുകൾ; ഇത്തവണ നേടിയത് ആറ് മെഡലുകൾ
- ചിന്താ ജെറോമിന്റെ പിഎച്ച്ഡി പുനഃപരിശോധിക്കണം’; ഗവർണർക്ക് പരാതി നൽകാൻ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി
- ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി, സമാപന സമ്മേളനം ഇന്ന്
- മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്
Uncategorized

അന്ധമായ വികസനമാണ് കാരണം; ജോഷിമഠ് ഭൗമപ്രതിഭാസത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ശങ്കരാചാര്യ മഠം

തന്റെ ഇളയ മകളോട് കണ്ണീരോടെ വിട പറയുന്ന പിതാവ്; യുക്രൈനിന്റെ യുദ്ധഭൂമിയിൽ നിന്ന് ഹൃദയഭേദകമായ കാഴ്ച്ച…

Latest Updates
- തന്റെ പേരോ ശബ്ദമോ ചിത്രമോ വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്’; കർശന നടപടി എന്ന് രജനികാന്ത് തന്റെ അനുമതിയില്ലാതെ വാണിജ്യാവശ്യങ്ങള്‍ക്കായി പേരോ ശബ്ദമോ ചിത്രമോ ഉപയോഗിക്കരുതെന്ന് രജനീകാന്ത്. സമ്മതമില്ലാതെ ഇവ വാണിജ്യപരമായി ചൂഷണം ചെയ്യുന്നവർക്കെതിരെ സിവിൽ, ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് അഭിഭാഷകൻ അറിയിച്ചു.ഒരു നടനെന്ന നിലയിലും മനുഷ്യന് എന്ന നിലയിലും വലിയ ജനസ്വാധീനമുള്ള രജനീകാന്തിന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇനി അത് അനുവദിക്കാനാവില്ലെന്നുമാണ് രജനികാന്തിന്റെ അഭിഭാഷന്റെ നോട്ടീസ്. ‘ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും പ്രശംസ നേടിയ നടന്മാരിൽ ഒരാളാണ് രജനികാന്ത് എന്ന ശിവാജി റാവു. ഒരു നടൻ എന്ന നിലയിലും മനുഷ്യനെന്ന നിലയിലും അദ്ദേഹത്തിന്റെ സ്വഭാവം
- ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു; വെടിയുതിർത്തത് അംഗരക്ഷകൻ ഒഡീഷയിൽ ആരോഗ്യമന്ത്രി വെടിയേറ്റുമരിച്ചു. ബിജു ജനതാ ദൾ നേതാവും ഒഡീഷ ആരോഗ്യമന്ത്രിയുമായ നബ കിഷോർ ദാസാണ് അംഗരക്ഷകനായ എഎസ്ഐ ഗോപാൽ ദാസിൻ്റെ വെടിയേറ്റ് മരിച്ചത്. വെടിയേറ്റ മന്ത്രിയെ വെൻ്റിലേറ്ററിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മന്ത്രിയുടെ നെഞ്ചിനാണ് വെടിയേറ്റത്. ഗോപാൽ ദാസിനെ പൊലീസ് പിടികൂടി. സർവീസ് റിവോൾവറിൽ നിന്നാണ് ഗോപാൽ ദാസ് വെടിയുതിർത്തത്. മന്ത്രിയുടെ അംഗരക്ഷകരിൽ പെട്ട മറ്റൊരാൾക്കും വെടിയേറ്റു
- പാർട്ടി ചെയർമാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി ഋഷി സുനക് കൺസർവേറ്റിവ് പാർട്ടി ചെയർമാൻ നദീം സഹാവിയെ ഋഷി സുനക് മന്ത്രിസഭയിൽനിന്ന് പുറത്താക്കി. സഹാവി നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പിഴയടച്ചിട്ടുണ്ടെന്നും മന്ത്രിയാകുമ്പോൾ ഇക്കാര്യം ടാക്സ് അതോറിറ്റിയെ അറിയിച്ചില്ലെന്നുമാണ് ആരോപണം. നദീം സഹാവിയെ മന്ത്രിസഭയിൽനിന്ന് നീക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. സ്വതന്ത്ര അന്വേഷണത്തിൽ ചട്ടലംഘനം വ്യക്തമായെന്നും അതിനാൽ മന്ത്രിസഭയിൽനിന്ന് നീക്കുകയാണെന്നും ഋഷി സുനക് സഹാവിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യം പ്രതിസന്ധിയിലൂടെ കടന്നുപോയ നിരവധി സന്ദർഭങ്ങളിൽ സഹവിയുടെ പ്രവർത്തനം നിർണായകമായതായി ഋഷി സുനക് കത്തിൽ കൂട്ടിച്ചേർത്തു. നികുതി അടയ്ക്കാത്തതിനെച്ചൊല്ലി എച്ച്എംആർസിയുമായി തർക്കമുണ്ടായതിനെത്തുടർന്ന് പ്രശ്നം
- റിപ്പബ്ലിക്ക് ദിന പരേഡിൽ മിന്നും പ്രകടനവുമായി കേരള എൻസിസി കേഡറ്റുകൾ; ഇത്തവണ നേടിയത് ആറ് മെഡലുകൾ റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിൽ നിന്നുമുള്ള എൻസിസി കേഡറ്റുകൾ ഇത്തവണയും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. ബെസ്റ്റ് കേഡറ്റ് വിഭാഗത്തിൽ നാല് മെഡലുകളടക്കം ആറ് മെഡലുകൾ എൻസിസി കേരള ലക്ഷ്വദീപ് ഡയറക്ടറേറ്റ് സ്വന്തമാക്കി. കേരളത്തിൽ നിന്നുള്ള എൻസിസി കേഡറ്റുകൾക്ക് കേന്ദ്രമന്ത്രി വി മുരളീധരൻ സ്വീകരണം നൽകി. രാജ്യത്തിന്റെ പ്രൗഡ ഗംഭീരമായ റിപ്പബ്ലിക്ക്ദിന പരേഡിൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കേരളത്തിൽ നിന്നുള്ള എൻസിസി കേഡറ്റുകൾ കാഴ്ചവച്ചത്. റിപ്പബ്ലിക്ക് ദിന ക്യാമ്പിൽ പങ്കെടുത്ത 2155 കേഡറ്റുകളിൽ 116 പേർ
- മുഖ്യമന്ത്രി ഇടപെട്ടു: കൃഷി മന്ത്രിയുടേയും സംഘത്തിന്റേയും ഇസ്രായേൽ യാത്ര മാറ്റി കൃഷി മന്ത്രിയുടേയും സംഘത്തിന്റേയും ഇസ്രായേൽ യാത്ര മാറ്റി. രണ്ട് മാസത്തിന് ശേഷം ആലോചിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൃഷി മന്ത്രിയ്ക്കൊപ്പം ഉദ്യോഗസ്ഥരും കർഷകരും സംഘത്തിലുണ്ടായിരുന്നു. ആധുനിക കൃഷി രീതികൾ പഠിക്കാനായിരുന്നു യാത്ര . രണ്ടു കോടി ചെലവാക്കിയുള്ള യാത്ര വിവാദമായിരുന്നു. ഇസ്രായേലിലെ കാര്‍ഷിക പഠന കേന്ദ്രങ്ങള്‍, കൃഷിഫാമുകള്‍ എന്നിവിടങ്ങളിലെ കൃഷി രീതികള്‍ കണ്ട് മനസിലാക്കാനാണ് സംഘം പോകാൻ പദ്ധതിയിട്ടിരുന്നത്. കാര്‍ഷിക മേഖലയില്‍ അതിനൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കൃഷിചെലവ് കുറയ്ക്കുകയും ഉയര്‍ന്ന ഉത്പാദനക്ഷമത കൈവരിക്കുകയും ചെയ്യുന്ന പദ്ധതികളാണ്

യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു… /
യുക്മ ചാരിറ്റി ഫൌണ്ടേഷൻ യുകെ മലയാളികളുടെ സഹായത്തോടെ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനം ഇന്ന് മുണ്ടക്കയം കൂട്ടിക്കലിൽ ബഹു: മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കുന്നു…
അലക്സ് വർഗ്ഗീസ്(യുക്മ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ) സുമനസ്സുകളായ യുകെ മലയാളികളിൽ നിന്നും കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി യുക്മ ചാരിറ്റി ഫൌണ്ടേഷൻ സമാഹരിച്ച ഫണ്ടുപയോഗിച്ച് മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിൽ നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽ ദാനം ബഹുമാനപ്പെട്ട കേരള സംസ്ഥാന സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ നിർവ്വഹിക്കുന്നതാണ്. ഇന്ന് ശനിയാഴ്ച (07/01/2023) രാവിലെ 11 മണിക്ക് കൂട്ടിക്കൽ സെൻറ്. മേരീസ് ഓർത്തഡോക്സ് ചർച്ച് പാരീഷ് ഹാളിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.എൽ.എ. അഡ്വ

കെറ്ററിംഗിലെ അഞ്ജു അശോകിന്റെയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. /
കെറ്ററിംഗിലെ അഞ്ജു അശോകിന്റെയും കുട്ടികളുടേയും മൃതദേഹങ്ങൾ ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി.
അലക്സ് വർഗ്ഗീസ്സ്(യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ഡിസംബർ 15 ന് കെറ്ററിംങ്ങിൽ ഭർത്താവിനാൽ ദാരുണമായി അരുംകൊല ചെയ്യപ്പെട്ട വൈക്കം, കുലശേഖരമംഗലം സ്വദേശിനി അഞ്ജു അശോകൻ (35), കുട്ടികളായ ജീവ (6), ജാൻവി (4) എന്നിവരുടെ മൃതദേഹങ്ങൾ പോലീസ്, കൊറോണർ എന്നിവരുടെ നിയമ പ്രകാരമുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് കൈമാറി. ലിവർപൂൾ ബർക്കിൻഹെഡിൽ പ്രവർത്തിക്കുന്ന ലോറൻസ് ഫ്യൂണറൽ സർവ്വീസാണ് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുവാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. സമൂഹ മനസ്സാക്ഷിയെ ഒന്നടങ്കം ഞെട്ടിച്ച

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ /
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെയും ഓർമ്മ പുതുക്കി ഒരു ദിനം; ഏവർക്കും ക്രിസ്തുമസ് ആശംസകൾ
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രത്യാശയുടെ ഓര്‍മ്മ പുതുക്കി പുതിയ ഒരു ക്രിസ്തുമസ് ദിനം കൂടി. ക്രിസ്മസ് ട്രീകള്‍, കേക്കുകള്‍, സാന്റാ എന്നിങ്ങനെ വലിയ ആഘോഷങ്ങളുടെ രാവ് തന്നെയായിരിക്കും ക്രിസ്തുമസ്. എല്ലാവരും വീടുകളില്‍ പുല്‍ക്കൂടൊരുക്കിയും നക്ഷത്ര വര്‍ണ വിളക്കുകള്‍ തൂക്കിയും വീടുകള്‍ അലങ്കരിച്ചാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. ആഘോഷത്തിരക്കിലാണ് യുകെ മലയാളികളും …കോവിഡ് മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുകയാണ് ഇക്കുറി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ഇതിനകം തന്നെ കരോൾ സർവീസുകൾ നടന്നു കഴിഞ്ഞു. വരും ദിവസങ്ങളിൽ സംഘടനകളുടെ

നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും….. /
നേഴ്സസ് സമരമുഖത്ത് ആവേശമായി യുക്മ നേഴ്സസ് ഫോറം അംഗങ്ങൾ; സമരപോരാളികൾക്ക് ഊർജ്ജം പകർന്ന് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസ്സിയേഷൻ നേതാക്കളും പ്രവർത്തകരും…..
അലക്സ് വർഗ്ഗീസ്സ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) എൻ.എച്ച്.എസ്സ് നേഴ്സസ് സമരത്തിൻറെ രണ്ടാം ദിനമായ ഇന്നലെ രാജ്യമെമ്പാടും സമരത്തിന് നേതൃത്വം നൽകിയ ആർ.സി.എന്നിന്റെ പ്രവർത്തകരോടൊപ്പം യുക്മ നേഴ്സസ് ഫോറം പ്രവർത്തകരും ആവേശപൂർവ്വം പങ്കെടുത്തു. യുക്മ നേഴ്സസ് ഫോറം മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ഷൈനി ബിജോയിയുടെ നേതൃത്വത്തിലാണ് യു.എൻ.എഫ് പ്രവർത്തകർ സമരത്തിൽ പങ്കെടുത്തത്. ഡിസംബർ 15 ന് നടന്ന ആദ്യദിന സമരത്തിൽ പങ്കെടുത്തതിനേക്കാൾ കൂടുതൽ നേഴ്സുമാർ ഇന്നലത്തെ സമരത്തിൽ ആവേശപൂർവ്വം പങ്കെടുത്തു. സമരം ചെയ്യുന്ന നേഴ്സുമാരുമായി

വിമർശകരുടെ വായടപ്പിച്ചു കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ നന്മകൾക്ക് മുന്നിൽ വിനയത്തോടെ യുക്മ…അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ ആരംഭിച്ച ഫണ്ട് ശേഖരണം ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു…. /
വിമർശകരുടെ വായടപ്പിച്ചു കൊണ്ട് യു കെ മലയാളി സമൂഹത്തിന്റെ നന്മകൾക്ക് മുന്നിൽ വിനയത്തോടെ യുക്മ…അഞ്ജുവിനും കുട്ടികൾക്കും അന്ത്യവിശ്രമമൊരുക്കാൻ ആരംഭിച്ച ഫണ്ട് ശേഖരണം ലക്ഷ്യത്തിലെത്തി അവസാനിപ്പിച്ചു….
അലക്സ് വർഗ്ഗീസ് ( യുക്മനാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ) ക്ഷീരമുള്ളോരു അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം” ദാരുണമായ മൂന്ന് പേരുടെ കൊലപാതകത്തെ തുടർന്ന് യു കെയിലെ മലയാളി സമൂഹം ഞെട്ടിവിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും മുതലെടുപ്പ് രാഷ്ട്രീയം നടത്തുന്ന പിന്തിരിപ്പൻമാരെ യുകെ മലയാളികൾ എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യു കെ മലയാളികൾ ഹൃദയത്തിലേറ്റിയ യുക്മയ്ക്ക് അതിൻ്റെ നേതൃത്വത്തിൽ കാലാകാലങ്ങളിലായി അംഗ അസോസിയേഷൻ പ്രതിനിധികൾ തികച്ചും സുതാര്യമായി കക്ഷിരാഷ്ട്രീയ, ജാതി മത വിത്യാസമില്ലാതെ തിരഞ്ഞെടുക്കുന്ന നേതൃത്വം എടുക്കുന്ന
