1 GBP = 96.22
breaking news

Latest Updates

ഈ കോവിഡ് ലോക്‌ഡോൺ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികൾക്കൊണ്ട്, ലോകം മുഴുവനുമുള്ളകലാ പ്രവർത്തകർക്കും ഒപ്പം കലാ ആസ്വാദകർക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നൽകിയ ഒരുപരിപാടിയാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാം. ആദ്യ സംരംഭത്തിൽ സംഗീത പരിപാടികൾക്കാണ് മുൻ‌തൂക്കം നല്കിയതെങ്കിൽ ഇനിയുള്ള പരിപാടികൾസമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാൻഉദ്ദേശിക്കുന്നത്.  അതിന്റെ തുടക്കം എന്ന നിലയിൽ ലോകം മുഴുവനുമുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങളെയുംനർത്തകരെയും ലോകത്തിനു പരിചയപ്പെടുത്തുന്ന  “ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ” (ലണ്ടൻ) നവമ്പർപതിനഞ്ചു മുതൽ ആരംഭിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള നർത്തകർക്കും അവർ പരിശീലനംനേടിയ നൃത്ത രൂപം ഈ പ്ലാറ്റ് ഫോമിലൂടെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാം. ലോകത്തിലെ വിവിധരാജ്യങ്ങളിൽ നിന്നുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങൾ നർത്തകർക്ക് ലൈവ് ആയി അവതരിപ്പിക്കാനും ഒപ്പംപ്രേക്ഷകരോട് സംവദിക്കാനും കഴിയും. ലോകത്തിന്റെ ഏതു കോണിലുള്ള നർത്തകർക്കും  തങ്ങളുടെകഴിവുകളെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കാനും അങ്ങനെ തങ്ങളെ തന്നെ ലോക പ്രേക്ഷർക്ക്പരിചയപ്പെടുത്താനും ലഭിക്കുന്ന വലിയ ഒരവസരമാണിത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ  കൂടുതൽവിവരങ്ങൾക്ക് കൊച്ചിൻ  കലാഭവൻ ലണ്ടൻ WE SHALL OVERCOME ടീം അംഗങ്ങളുമായി ബന്ധപ്പെടുക.  Email: Kalabhavanlondon@gmail.com Facebook page: https://www.facebook.com/We-Shall-Overcome-100390318290703/
ഫാ. ടോമി അടാട്ട്, പി ആർ ഓ പ്രെസ്റ്റൻ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെപഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈവർഷം ആചരിക്കുന്ന ദമ്പതീവർഷാചരണത്തോടനുബന്ധിച്ചു ദമ്പതികൾക്കായിഫാമിലി അപ്പൊസ്‌തലേറ്റിന്റെ നേതൃത്വത്തിൽദമ്പതികൾക്കയായി പ്രാർഥനാ പഠന ക്ളാസുകളും , ദമ്പതീ വിശുദ്ധീകരണ ധ്യാനവുംസംഘടിപ്പിച്ചിരിക്കുന്നു . വിവിധ വിഷയങ്ങളിൽപ്രഗത്ഭരായ ആളുകളെ പങ്കെടുപ്പിച്ചുസംഘടിപ്പിച്ചിരിക്കുന്ന ഈ പരിപാടികളിൽപങ്കെടുക്കുവാൻ മുൻകൂട്ടി ക്രമീകരണങ്ങൾനടത്തുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായിഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ ഫാ. ജോസ്അഞ്ചാനിക്കലും , ദമ്പതീവർഷ കോർഡിനേറ്റർ മോൺ. ജിനോ അരിക്കാട്ട് എം . സി . ബി എസും അറിയിച്ചു , ഇതിന്റെ ഭാഗമായി നവമ്പർ 21 ശനിയാഴ്ചവൈകുന്നേരം 5 .30 മുതൽ 8 .30 വരെ കഴിഞ്ഞഅഞ്ചു വർഷങ്ങൾ ക്കിടയിൽ അതായത് 2015 ജനുവരി 1 മുതൽ വിവാഹിതരായ ദമ്പതികൾക്കായിമുൻ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കുര്യൻ ജോസഫ്,   എറണാകുളം അങ്കമാലി രൂപതയുടെ കുടുംബ പ്രേഷിതരംഗത്തു ദീർഘ കാലമായി പ്രവർത്തിക്കുന്ന റൈഫൺജോസഫ് & ടെസ്സി റൈഫൺ ദമ്പതികളുമാണ്നേതൃത്വം കൊടുക്കുന്നത്. സൂമിലൂടെ നടക്കുന്ന ഈസെമിനാറിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നദമ്പതികൾ ഓരോ ഇടവക / മിഷൻ കേന്ദ്രങ്ങളിലെബഹുമാനപ്പെട്ട വൈദികർ വഴി രെജിസ്റ്റർചെയ്യേണ്ടതാണ് .അതുപോലെ തന്നെ നവംബർ26,27,28 വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗ്രേറ്റ്ബ്രിട്ടൻ രൂപതയിലെ എല്ലാ ദമ്പതികൾക്കുമാ യി ബഹുഡാനിയൽ പൂവണ്ണത്തിലച്ചൻ ദമ്പതി വിശുദ്ധീകരണധ്യാനം (YOUTUBE വഴി) നയിക്കുന്നതാണ്. ദൈവാനുഗ്രഹത്തിന്റെയും , പുത്തൻ അറിവുകളുടെയുംവാതായനങ്ങൾ തുറക്കുന്ന ഈ അവസരങ്ങൾപൂർണ്ണമായും ഉപയോഗപ്പെടുത്തുവാൻ എല്ലാവരുംശ്രമിക്കണമെന്ന് രൂപതാ ബൈബിൾ അപ്പോസ്റ്റലേറ്റിൽനിന്നും അറിയിച്ചു .
ഫാ. ടോമി എടാട്ട്പിആർഒ ലണ്ടൻ: മനുഷ്യാവകാശ പ്രവർത്തകനും കത്തോലിക്കാപുരോഹിതനുമായ ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റുചെയ്ത സംഭവത്തിൽ ശക്തമായ പ്രതിഷേധംരേഖപ്പെടുത്തി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത. പ്രായാധിക്യവും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുള്ള ഫാ. സ്റ്റാൻ സ്വാമിയെ എത്രയും പെട്ടെന്ന്മോചിതനാക്കണമെന്നും അദ്ദേഹത്തിന്റെവസതിയിലേക്ക് തിരികെ അയക്കണമെന്നുംരൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽആവശ്യപ്പെട്ടു. എപ്പാർക്കിയുടെ ലണ്ടൻ റീജിയണിലെഅൽമായ പരിശീലന പരിപാടി ഉദഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യാവകാശ പ്രവർത്തനങ്ങളെ ഒരു ദൈവികശുശ്രൂഷയായി കണ്ടുകൊണ്ട് ദുർബലരെയുംപാർശ്വവത്ക്കരിക്കപ്പെട്ടവരെയും സമൂഹത്തിന്റെമുഖ്യധാരയിലേക്ക് കൊണ്ടുവരുവാൻ സഭ എന്നുംപ്രതിജ്ഞാബദ്ധമായിരുന്നുവെന്ന് മാർ സ്രാമ്പിക്കൽഓർമ്മിപ്പിച്ചു. ഫാ. സ്റ്റാൻ സ്വാമിയെപ്പലെയുള്ളനിസ്വാർത്ഥമതികളായ നിരവധി പ്രേഷിതരിലൂടെയാണ്ഈ ദൈവീകശുശ്രൂഷയിൽ സഭ പങ്കാളിയാകുന്നത്. ആദിവാസികളുടെയും സമൂഹത്തിൽ പിന്നോക്കംനിൽക്കുന്നവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ളപരിശ്രമങ്ങളെ തകർക്കാനുള്ള ഈ ശ്രമത്തിൽ നിന്നുംഅധികാരികൾ പിൻവാങ്ങണമെന്നും ബിഷപ്പ്അഭിപ്രായപ്പെട്ടു.  ഭീമകൊരേഗാവ് സംഭവുമായി ബന്ധമുണ്ടെന്ന്ആരോപിച്ച് ദേശീയ അന്വേഷണ സമിതി കഴിഞ്ഞവ്യാഴാഴ്ച്ച വൈകിട്ടാണ് ഫാ. സ്റ്റാൻ സ്വാമിയെഅദ്ദേഹത്തിന്റെ താമസസ്ഥലത്തെത്തി അറസറ്റ്ചെയ്തു കൊണ്ട് പോയത്. എന്നാൽ തനിക്ക് ഈസംഭവുമായി യാതൊരു ബന്ധവും ഇല്ലെന്ന് വൈദികൻതന്നെ വെളിപ്പെടുത്തിയിരുന്നു.    പൗരാവകാശങ്ങൾ ധ്വംസിക്കപ്പെടാതിരിക്കുവാനുംഎല്ലാവർക്കും തുല്യപരിഗണ ഉറപ്പുവരുത്തുവാനുംഭരണകൂടം തയ്യാറാകണമെന്നും ഫാ. സ്റ്റാൻ സ്വാമിയെഉടൻ മോചിപ്പിക്കണമെന്നും ബിഷപ്പ് തന്റെസന്ദേശത്തിൽ ആവശ്യപ്പെട്ടു.
ഒക്ടോബർ 4 നു പൊതുസമ്മേളനത്തോടെ ആരംഭിച്ച  സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം പ്രൗഢഗംഭീരമായ പ്രതിനിധി സമ്മേളനത്തോടെ അവസാനിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30 നു തുടങ്ങി രണ്ടു സെഷനുകളിലായി ഓൺലൈൻ വേദിയായ ഹത്രാസ് നഗറിൽ നടന്ന  പ്രതിനിധിസമ്മേളനം  ദേശാഭിമാനി ചീഫ് എഡിറ്റർ സ.പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനസെഷനിൽ പങ്കെടുത്തവരെ സമീക്ഷ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി സ്വാഗതം ചെയ്തു.സമീക്ഷ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ അധ്യക്ഷത വഹിച്ച  ഉദ്‌ഘാടന സെഷനിൽ AIC GB സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ , IWA പ്രസിഡന്റ് സ. ദയാൽ ഭാഗ്രി , AIC GB എക്സിക്യൂട്ടീവ് അംഗങ്ങളായ സ.രാജേഷ് ചെറിയാൻ , സ.ജാനേഷ് സിഎൻ , സമീക്ഷ യുകെ യുടെ സഹോദര സംഘടനയായ ചേതനയുടെ പ്രസിഡന്റ് സ.സുജു ജോസഫ് എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിൽ പ്രത്യേകിച്ചും സവർണ്ണ വംശവെറിയും നീതിനിഷേധവും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഇരയായ ഹത്രാസിലെ പെൺകുട്ടിയുടെ  സ്മരണകൾ വേദിയിൽ നിലനിർത്തിയ പ്രതിനിധി സമ്മേളന സംഘാടകരുടെ തീരുമാനത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. സമീക്ഷ യുകെ വൈ.പ്രസിഡന്റ്  സ. പ്രസാദ് ഒഴാക്കൽ ഉദ്‌ഘാടന സെഷനിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന പ്രതിനിധി സെഷൻ ആരംഭിച്ചത്  ഇടതുപക്ഷ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവരെ അഭിവാദ്യം ചെയ്തുകൊണ്ടും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയവരെ അനുസ്മരിച്ചു കൊണ്ടുമായിരുന്നു.  സ. അബ്‌ദുൽമജീദ് രക്തസാക്ഷി പ്രമേയവും സ.ബിജു ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള സമീക്ഷ ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 125ഓളം ഉശിരൻ സഖാക്കളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം നിയന്ത്രിക്കുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി സ്റ്റീയറിങ് കമ്മിറ്റി , പ്രിസീഡിയം , മിനുട്സ് ,പ്രമേയം , ക്രെഡൻഷ്യൽ കമ്മിറ്റികളെ തെരെഞ്ഞെടുത്തു. സ.സ്വപ്ന  പ്രവീൺ , സ.ജയൻ എടപ്പാൾ , സ.ബിനോജ് ജോൺ എന്നിവരുടെ നേത്രത്വത്തിലുള്ള പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.  സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി  ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ സ.ഇബ്രാഹിം വാക്കുളങ്ങര വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനപ്രതിനിധികൾ ഈ റിപ്പോർട്ടുകൾ വിശദമായ ചർച്ചക്ക് വിധേയമാക്കി.  വിമർശിക്കേണ്ടവയെ കർശനമായി വിമർശിച്ചും അഭിനന്ദിക്കേണ്ട പ്രവർത്തനങ്ങൾക്ക് കയ്യടി കൊടുത്തും നടന്ന ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു. സമീക്ഷ യുകെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക്  ഒട്ടേറെ  നിർദ്ദേശങ്ങളാണ്  പ്രതിനിധി സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. കാലിക പ്രസക്തിയുള്ള 12 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഏതാണ്ട് 7 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കു ശേഷം സമ്മേളനപ്രതിനിധികളെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ അടങ്ങിയ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിക്കപ്പെട്ടു. സ.ബിജു ഗോപിനാഥ് , സ.രാജേഷ് നായർ എന്നവർ ഉൾപ്പെട്ട ക്രെഡൻഷ്യൽ കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് ചർച്ചയിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും കേന്ദ്രക്കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മറുപടി പറഞ്ഞു. പത്തുമണിക്കൂറോളം നീണ്ട പ്രതിനിധി സമ്മേളനത്തിൽ ഏതാണ്ട് മുഴുവൻ സമയവും വനിതകളടക്കം  നൂറോളം പേർ സന്നിഹിതരായിരുന്നു. സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളെ എത്രത്തോളം ഗൗരവത്തോടെയാണ് സമീക്ഷ പ്രവർത്തകർ കാണുന്നത് എന്നതിനുള്ള മികച്ച തെളിവാണ് ഇത്. യുകെയിലെ വിവിധ പ്രദേശങ്ങളിലിൽ നിന്നും കേരളത്തിൽ നിന്നും ഓൺലൈനായി നിരവധി ആൾക്കാരെ  പങ്കെടുപ്പിച്ചു നടത്തിയ ഒരു സമ്മേളനം സാങ്കേതികമായ തടസ്സങ്ങളൊന്നും കൂടാതെ നടത്താനായത് വലിയ നേട്ടം ആണ്. ഇതിനു സാധ്യമായത് സമീക്ഷ യുകെ യുടെ IT വിദഗ്ദ്ധരായ സ.ആഷിക് മുഹമ്മദ് നാസറിന്റെയും  സ.ഫിദിൽ മുത്തുക്കോയയുടെയും നീണ്ട നാളുകളായുള്ള ആസൂത്രണവും പരിശ്രമങ്ങളുമാണ്. ആവേശകരമായ മുദ്രവാക്യം വിളികളോടെ രാത്രി ഏതാണ്ട് പത്തു
show more