1 GBP = 103.53
breaking news

Kala And Sahithyam

അൻപതു ലൈവ് ദിനങ്ങൾ, എഴുപത്തിഅഞ്ചു ലൈവ് പരിപാടികൾ നൂറിലധികം കലാകാരന്മാർ ഈ ലോക്ക് ഡൌൺ കാലത്ത് ആളുകളുടെ മാനസീക സമ്മർദ്ദം കുറക്കുക എന്ന ലക്ഷ്യത്തോട് കലാഭവൻലണ്ടൻ യുകെയിൽ ആരംഭം കുറിച്ച WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പരിപാടി ചരിത്രംസൃഷ്ടിച്ചുകൊണ്ട് അൻപതാം ദിവസത്തിൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ അമ്പതു ദിവസങ്ങളിൽഎഴുപത്തി അഞ്ചിലധികം ലൈവ് പരിപാടികളിൽ ലോകത്തെമ്പാടുമുള്ള നൂറിലധികം ഗായകരുംകലാകാരന്മാരുമാണ് രംഗത്ത് വന്നത്.  പ്രേക്ഷകർ നൽകിവരുന്ന നിസ്സീമമായ സഹകരണത്തിന്സ്നേഹപൂർവ്വം നന്ദി …..  ഇന്ന് മെയ് ഇരുപതാം തിയതി ബുധനാഴ്ച അൻപതാം ദിവസത്തെ ലൈവ് അവതരിപ്പിക്കുന്നത് പ്രശസ്തമലയാള തമിഴ് ഹിന്ദി പിന്നണി ഗായകനും കമ്പോസറുമായ രാജേഷ് വിജയ് ആണ്, സ്വപ്നക്കൂട് എന്ന മലയാളസൂപ്പര്ഹിറ്റ് സിനിമയിലെ “കറുപ്പിനഴക് ” എന്ന ഗാനം ആലപിച്ചിരിക്കുന്നത് രാജേഷ് വിജയ് യാണ്.  വിവിധ ഭക്ഷകളിലായി ഇരുപതിലധികം സിനിമകളിൽ രാജേഷ് ഗാനങ്ങൾ ആലപിച്ചിട്ടുള്ള രാജേഷ് വിജയ് ലോകത്തെമ്പാടുമായി രണ്ടായിരത്തിലധികം സ്റ്റേജ് ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. രണ്ടു തവണ ഫിലിം ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ രാജേഷ് വിജയ്തിരുവനന്തുപുരം സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമാണ്. രാജേഷ് വിജയ് യോടൊപ്പം ഗായികയായ ഭാര്യ പ്രീയ രാജേഷും, പാശ്ചാത്യ സംഗീതത്തിൽ പ്രാവീണ്യം നേടിയമകൾ ചന്ദന രാജേഷും ഒപ്പം ചേരുന്നു.  ഇന്ന് യുകെ സമയം വൈകുന്നേരം അഞ്ചുമണിക്ക് (ഇന്ത്യൻ സമയം 9 : 30 പിഎം ) രാജേഷ് വിജയ് യുംകുടുംബവും ഒരുക്കുന്ന മ്യൂസിക്കൽ ലൈവിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക….. https://www.facebook.com/We-Shall-Overcome-100390318290703/
show more