1 GBP = 96.32
breaking news

Associations

ഈ കോവിഡ് ലോക്‌ഡോൺ കാലത്ത് വ്യത്യസ്തങ്ങളായ കലാ പരിപാടികൾക്കൊണ്ട്, ലോകം മുഴുവനുമുള്ളകലാ പ്രവർത്തകർക്കും ഒപ്പം കലാ ആസ്വാദകർക്കും ഒരുപോലെ സ്വാന്തനവും അംഗീകാരവും നൽകിയ ഒരുപരിപാടിയാണ് കൊച്ചിൻ കലാഭവൻ ലണ്ടന്റെ WE SHALL OVERCOME എന്ന ഫേസ്ബുക് ലൈവ് പ്രോഗ്രാം. ആദ്യ സംരംഭത്തിൽ സംഗീത പരിപാടികൾക്കാണ് മുൻ‌തൂക്കം നല്കിയതെങ്കിൽ ഇനിയുള്ള പരിപാടികൾസമസ്ത കലകളെയും കലാകാരന്മാരെയും ഒരുപോലെ പരിപോഷിപ്പിക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കാൻഉദ്ദേശിക്കുന്നത്.  അതിന്റെ തുടക്കം എന്ന നിലയിൽ ലോകം മുഴുവനുമുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങളെയുംനർത്തകരെയും ലോകത്തിനു പരിചയപ്പെടുത്തുന്ന  “ഇന്റർനാഷണൽ ഡാൻസ് ഫെസ്റ്റിവൽ” (ലണ്ടൻ) നവമ്പർപതിനഞ്ചു മുതൽ ആരംഭിക്കുന്നു. ലോകത്തിന്റെ ഏതു ഭാഗത്തു നിന്നുള്ള നർത്തകർക്കും അവർ പരിശീലനംനേടിയ നൃത്ത രൂപം ഈ പ്ലാറ്റ് ഫോമിലൂടെ ലോകത്തിന്റെ മുൻപിൽ അവതരിപ്പിക്കാം. ലോകത്തിലെ വിവിധരാജ്യങ്ങളിൽ നിന്നുള്ള വിവിധങ്ങളായ നൃത്ത രൂപങ്ങൾ നർത്തകർക്ക് ലൈവ് ആയി അവതരിപ്പിക്കാനും ഒപ്പംപ്രേക്ഷകരോട് സംവദിക്കാനും കഴിയും. ലോകത്തിന്റെ ഏതു കോണിലുള്ള നർത്തകർക്കും  തങ്ങളുടെകഴിവുകളെ ലോകത്തിനു മുൻപിൽ പ്രദർശിപ്പിക്കാനും അങ്ങനെ തങ്ങളെ തന്നെ ലോക പ്രേക്ഷർക്ക്പരിചയപ്പെടുത്താനും ലഭിക്കുന്ന വലിയ ഒരവസരമാണിത്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ  കൂടുതൽവിവരങ്ങൾക്ക് കൊച്ചിൻ  കലാഭവൻ ലണ്ടൻ WE SHALL OVERCOME ടീം അംഗങ്ങളുമായി ബന്ധപ്പെടുക.  Email: Kalabhavanlondon@gmail.com Facebook page: https://www.facebook.com/We-Shall-Overcome-100390318290703/
ഒക്ടോബർ 4 നു പൊതുസമ്മേളനത്തോടെ ആരംഭിച്ച  സമീക്ഷ യുകെ യുടെ നാലാം വാർഷിക സമ്മേളനം പ്രൗഢഗംഭീരമായ പ്രതിനിധി സമ്മേളനത്തോടെ അവസാനിച്ചു. ഞായറാഴ്ച ഉച്ചക്ക് 12:30 നു തുടങ്ങി രണ്ടു സെഷനുകളിലായി ഓൺലൈൻ വേദിയായ ഹത്രാസ് നഗറിൽ നടന്ന  പ്രതിനിധിസമ്മേളനം  ദേശാഭിമാനി ചീഫ് എഡിറ്റർ സ.പി രാജീവ് ഉദ്‌ഘാടനം ചെയ്തു. ഉദ്‌ഘാടനസെഷനിൽ പങ്കെടുത്തവരെ സമീക്ഷ സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി സ്വാഗതം ചെയ്തു.സമീക്ഷ പ്രസിഡന്റ് സ.സ്വപ്ന പ്രവീൺ അധ്യക്ഷത വഹിച്ച  ഉദ്‌ഘാടന സെഷനിൽ AIC GB സെക്രട്ടറി സ. ഹർസെവ് ബെയ്‌ൻസ്‌ , IWA പ്രസിഡന്റ് സ. ദയാൽ ഭാഗ്രി , AIC GB എക്സിക്യൂട്ടീവ് അംഗങ്ങളായ സ.രാജേഷ് ചെറിയാൻ , സ.ജാനേഷ് സിഎൻ , സമീക്ഷ യുകെ യുടെ സഹോദര സംഘടനയായ ചേതനയുടെ പ്രസിഡന്റ് സ.സുജു ജോസഫ് എന്നിവർ പ്രതിനിധികളെ അഭിവാദ്യം ചെയ്തു. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിൽ പ്രത്യേകിച്ചും സവർണ്ണ വംശവെറിയും നീതിനിഷേധവും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ ഏറ്റവും ഒടുവിലത്തെ ഇരയായ ഹത്രാസിലെ പെൺകുട്ടിയുടെ  സ്മരണകൾ വേദിയിൽ നിലനിർത്തിയ പ്രതിനിധി സമ്മേളന സംഘാടകരുടെ തീരുമാനത്തെ സമ്മേളനത്തിൽ പങ്കെടുത്തവർ അഭിനന്ദിച്ചു. സമീക്ഷ യുകെ വൈ.പ്രസിഡന്റ്  സ. പ്രസാദ് ഒഴാക്കൽ ഉദ്‌ഘാടന സെഷനിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിച്ചു. തുടർന്ന് നടന്ന പ്രതിനിധി സെഷൻ ആരംഭിച്ചത്  ഇടതുപക്ഷ മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടത്തിൽ രക്തസാക്ഷികളായവരെ അഭിവാദ്യം ചെയ്തുകൊണ്ടും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു പോയവരെ അനുസ്മരിച്ചു കൊണ്ടുമായിരുന്നു.  സ. അബ്‌ദുൽമജീദ് രക്തസാക്ഷി പ്രമേയവും സ.ബിജു ഗോപിനാഥ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള സമീക്ഷ ബ്രാഞ്ചുകളിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട 125ഓളം ഉശിരൻ സഖാക്കളാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനം നിയന്ത്രിക്കുന്നതിനും സുഗമമായ നടത്തിപ്പിനും വേണ്ടി സ്റ്റീയറിങ് കമ്മിറ്റി , പ്രിസീഡിയം , മിനുട്സ് ,പ്രമേയം , ക്രെഡൻഷ്യൽ കമ്മിറ്റികളെ തെരെഞ്ഞെടുത്തു. സ.സ്വപ്ന  പ്രവീൺ , സ.ജയൻ എടപ്പാൾ , സ.ബിനോജ് ജോൺ എന്നിവരുടെ നേത്രത്വത്തിലുള്ള പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.  സെക്രട്ടറി സ. ദിനേശ് വെള്ളാപ്പള്ളി  ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ടും  ട്രഷറർ സ.ഇബ്രാഹിം വാക്കുളങ്ങര വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സമ്മേളനപ്രതിനിധികൾ ഈ റിപ്പോർട്ടുകൾ വിശദമായ ചർച്ചക്ക് വിധേയമാക്കി.  വിമർശിക്കേണ്ടവയെ കർശനമായി വിമർശിച്ചും അഭിനന്ദിക്കേണ്ട പ്രവർത്തനങ്ങൾക്ക് കയ്യടി കൊടുത്തും നടന്ന ചർച്ചകൾ വളരെ ക്രിയാത്മകമായിരുന്നു. സമീക്ഷ യുകെ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾക്ക്  ഒട്ടേറെ  നിർദ്ദേശങ്ങളാണ്  പ്രതിനിധി സഖാക്കളുടെ ഭാഗത്തുനിന്നുണ്ടായത്. കാലിക പ്രസക്തിയുള്ള 12 പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു. ഏതാണ്ട് 7 മണിക്കൂർ നീണ്ടുനിന്ന ചർച്ചകൾക്കു ശേഷം സമ്മേളനപ്രതിനിധികളെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ അടങ്ങിയ ക്രെഡൻഷ്യൽ റിപ്പോർട്ട് അവതരിക്കപ്പെട്ടു. സ.ബിജു ഗോപിനാഥ് , സ.രാജേഷ് നായർ എന്നവർ ഉൾപ്പെട്ട ക്രെഡൻഷ്യൽ കമ്മിറ്റിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. തുടർന്ന് ചർച്ചയിൽ ഉയർന്നുവന്ന വിമർശനങ്ങൾക്കും നിർദ്ദേശങ്ങൾക്കും കേന്ദ്രക്കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി മറുപടി പറഞ്ഞു. പത്തുമണിക്കൂറോളം നീണ്ട പ്രതിനിധി സമ്മേളനത്തിൽ ഏതാണ്ട് മുഴുവൻ സമയവും വനിതകളടക്കം  നൂറോളം പേർ സന്നിഹിതരായിരുന്നു. സമീക്ഷ യുകെയുടെ പ്രവർത്തനങ്ങളെ എത്രത്തോളം ഗൗരവത്തോടെയാണ് സമീക്ഷ പ്രവർത്തകർ കാണുന്നത് എന്നതിനുള്ള മികച്ച തെളിവാണ് ഇത്. യുകെയിലെ വിവിധ പ്രദേശങ്ങളിലിൽ നിന്നും കേരളത്തിൽ നിന്നും ഓൺലൈനായി നിരവധി ആൾക്കാരെ  പങ്കെടുപ്പിച്ചു നടത്തിയ ഒരു സമ്മേളനം സാങ്കേതികമായ തടസ്സങ്ങളൊന്നും കൂടാതെ നടത്താനായത് വലിയ നേട്ടം ആണ്. ഇതിനു സാധ്യമായത് സമീക്ഷ യുകെ യുടെ IT വിദഗ്ദ്ധരായ സ.ആഷിക് മുഹമ്മദ് നാസറിന്റെയും  സ.ഫിദിൽ മുത്തുക്കോയയുടെയും നീണ്ട നാളുകളായുള്ള ആസൂത്രണവും പരിശ്രമങ്ങളുമാണ്. ആവേശകരമായ മുദ്രവാക്യം വിളികളോടെ രാത്രി ഏതാണ്ട് പത്തു
യുകെ യിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ യുടെ നാലാം വാർഷിക  സമ്മേളനം ഒക്ടോബറിൽ നടത്തുമെന്ന് സമീക്ഷ യുകെ ദേശീയ സമിതി അറിയിച്ചു . കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കരുതലുകൾ മുൻനിർത്തി വെബിനാർ ആയി ആണ് സമ്മേളനം നടത്തുന്നത്.   ഒക്ടോബർ 4 നു നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ കലാസാഹിത്യ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾ പങ്കെടുക്കും.  കഴിഞ്ഞ ദേശിയ സമ്മേളനത്തിന്‌ ശേഷം  നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്താനും ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുവാനുമുള്ള  പ്രതിനിധി സമ്മേളനം ഒക്ടോബര്‍ 11നു നടക്കും. സമീക്ഷയുടെ പ്രാഥമിക ഘടകമായ ബ്രാഞ്ചുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 100 ഓളംപ്രതിനിധികൾ ആണ് പ്രതിനിധി സമ്മേളനത്തിലെ ചർച്ചകളിൽ പങ്കെടുക്കുക . ദേശിയ സമ്മേളനത്തിന്‌ മുന്നോടിയായി യുകെ യിലെ വിവിധ പ്രദേശങ്ങളിലുള്ള സമീക്ഷ യുകെ യുടെ  24 ബ്രാഞ്ചുകളുടെയും സമ്മേളനം സെപ്തംബര്‍ മാസത്തിൽ പൂർത്തിയാക്കും.  സമ്മേളനങ്ങളുടെ വിജയത്തിനായി  യുകെ യിലെ മലയാളി പ്രവാസി സമൂഹത്തിന്റെ  പൂർണ്ണ സഹകരണം ഉണ്ടാവണമെന്നു  സമീക്ഷ യുകെ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി പ്രസിഡന്റ് സ്വപ്ന പ്രവീൺ  എന്നിവർ  അഭ്യർത്ഥിച്ചു . വാർത്ത : ബിജു ഗോപിനാഥ്
സമീക്ഷയുകെ സർഗ്ഗവേദിയുടെ സിനിമാറ്റിക് ഡാൻസ്  മത്സര വിജയികളെ പ്രഖ്യാപിച്ചു. സ്വന്തം വീട് നടനവേദി ആക്കിമാറ്റിയ കൊച്ചു കൂട്ടുകാർ കോവിഡ് എന്ന മഹാമാരിയുടെ സമയത്തും ആസ്വാദകരുടെ മനം കുളിർപ്പിച്ചു.സബ്‌ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ  മൂന്നു വിഭാഗങ്ങളിലായി കുട്ടികൾ മാറ്റുരച്ചു. ശക്തമായ മത്സരമാണ് ഓരോ വിഭാഗത്തിലും നടന്നത്. കലാസ്നേഹികളായ സാധാരണ ജനത്തിന്റെ കയ്യൊപ്പോടുകൂടി അന്തിമ വിധി നിർണ്ണയിച്ചത്  സമീക്ഷ യുകെയുടെ മികച്ച തീരുമാനമായി ബ്രിട്ടനിലെ മലയാളികൾ അഭിപ്രായപ്പെട്ടു. സർഗ്ഗവേദി നടത്തിയ മറ്റു മത്സരങ്ങളെക്കാൾ കൂടുതൽ സിനിമാറ്റിക് ഡാൻസ് മത്സരത്തിൽ വിജയികളെ തീരുമാനിക്കുന്നതിൽ സമീക്ഷ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വോട്ടിങ് ഒരു നിർണ്ണായക ഘടകം ആയതായി സംഘടകർ അറിയിച്ചു. വോട്ടിംഗ് ഓരോ മണിക്കൂറിലും വിധി നിർണ്ണയത്തെ  മാറ്റി മറിക്കുന്ന കാഴ്ചയാണ്  കാണാൻ കഴിഞ്ഞത്.   Infinity Financials & Mortgages sponsor ചെയ്ത സ്വർണ്ണ നാണയത്തിന്  വേണ്ടിയുള്ള മത്സരത്തിൽ ഏതാണ്ട് 350 ഓളം കുട്ടികളാണ് മൂന്നു  വിഭാഗത്തിലും ആയി പങ്കെടുത്തത്.  അവരിൽ നിന്നും സിനിമാടെലിവിഷൻ   മേഖലയിലെ  നൃത്തസംവിധാന രംഗത്തെ പ്രഗത്ഭർ നൽകിയ മാർക്കുകളെ അടിസ്ഥാനമാക്കിയാണ് മൂന്ന് പേരെ തിരഞ്ഞെടുത്തത്. 90  ശതമാനത്തിൽ ആണ്  ജഡ്ജസ് ഓരോ എൻട്രികൾക്കും മാർക്ക്‌  കൊടുത്തത്. അതിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച 3 എൻട്രികൾ  വോട്ടിങ്ങിനായി പൊതുജനത്തിന് സമർപ്പിക്കുകയായിരുന്നു.പിന്നീട് സമീക്ഷയുകെയുടെ ഫേസ്ബുക് പേജിലൂടെ നടന്ന വോട്ടെടുപ്പിൽ നിന്നും കിട്ടിയ 10 ശതമാനം മാർക്കും കൂടി ചേർത്താണ് ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നിശ്ചയിച്ചത്. വിവിധ വിഭാഗങ്ങളിലെ വിജയികളായി തിരഞ്ഞെടുക്കപ്പെട്ട കുരുന്നു പ്രതിഭകൾ താഴെ പറയുന്നവരാണ്. സബ് ജൂനിയേഴ്സ് ഒന്നാം സ്ഥാനം : റ്റിയ മരിയ പ്രിൻസ്  , നഴ്സറി വിദ്യാർത്ഥിനി,  മിടുക്കി നോർവിച്ചിലെ ക്യുൻസ് ഹിൽ  നിവാസികൾ ആയ പ്രിൻസ്  ഫ്രാൻസിസ് ന്റെയും ട്രീസ കാതറിൻ മാത്യൂന്റെയും മകളാണ്. രണ്ടാം സ്ഥാനം: ആർച്ച സജിത്ത് ,ഒന്നാം  ക്ലാസ് വിദ്യാർത്ഥിനി, റഗ്ബി  നിവാസികളായ സജിത്ത് വെങ്കിട്ന്റെയും രശ്മി സജിതന്റെയും  മകൾ. മൂന്നാം സ്ഥാനം: ഹാരിയറ്റ് ജോബി ജോസഫ് റിസപ്ഷനിൽ പഠിക്കുന്നു. ഇപ്സ്വിച് നിവാസികളായ  ജോബി ജോസഫ്‌ന്റെയും   ജെസ്‌ലി ജോർജിന്റെയും മകളാണ്  . ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം: ആതിര രാമൻ , നാലാം ക്ലാസ് വിദ്യാർത്ഥിനി, ബർമിംഗ്ഹാം നിവാസികളായ ശ്രീകുമാർ രാമന്റെയും ലീന ശ്രീകുമാറിന്റെയും മകൾ രണ്ടാം സ്ഥാനം: മരിയ രാജു  , ആറാം ക്ലാസ് വിദ്യാർത്ഥിനി,  ഹൾ  നിവാസികൾ ആയ രാജു കുര്യക്കോസിന്റെയും ബിൻസി ജേക്കബിന്റെയും  മകൾ. മൂന്നാം സ്ഥാനം: അർച്ചിത ബിനു നായർ , മൂന്നാം  ക്ലാസ് വിദ്യാർത്ഥിനി, വോൾസോൾ  നിവാസികളായ ബിനുമോൻ ബാലകൃഷ്ണന്റെയും ലതിക നായരുടെയും മകൾ
show more