1 GBP = 104.21
breaking news

കാറ്റലോണിയ തെരഞ്ഞെടുപ്പ്: സ്വതന്ത്ര്യ വാദികള്‍ക്ക് മുന്‍തൂക്കം

കാറ്റലോണിയ തെരഞ്ഞെടുപ്പ്: സ്വതന്ത്ര്യ വാദികള്‍ക്ക് മുന്‍തൂക്കം

ബാ​ഴ്​​സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​യി​ൽ വ്യാ​ഴാ​ഴ്​​ച ന​ട​ന്ന പ്രാ​ദേ​ശി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വാതന്ത്ര്യ വാദത്തെ അനുകൂലിക്കുന്നവര്‍ക്ക് മുന്‍തൂക്കം. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സ്വാതന്ത്ര്യ വാദികള്‍ക്ക് 70 സീറ്റും സര്‍ക്കാര്‍ അനുകൂലികള്‍ക്ക് 57 സീറ്റുകളും ലഭിച്ചതായാണ് റിപ്പോർട്ട്. സ്വാ​ത​ന്ത്ര്യ​വാ​ദ​ത്തെ അ​നു​കൂ​ലി​ക്കു​ന്ന ക​റ്റാ​ല​ൻ റി​പ്പ​ബ്ലി​ക്ക​ൻ ലെ​ഫ്​​റ്റ്​ പാ​ർ​ട്ടി​ക്ക്(​ഇ.​ആ​ർ.​സി) നേ​രി​യ മു​ൻ​തൂ​ക്കം ല​ഭി​ച്ചേക്കും.

തെരഞ്ഞെടുപ്പിൽ ഒ​രു ക​ക്ഷി​ക്കും ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന്​ സ​ർ​വേ​ഫ​ലം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഒ​ക്​​ടോ​ബ​റി​ലെ ഹി​ത​പ​രി​ശോ​ധ​ന​യെ​തു​ട​ർ​ന്ന്​ പ്ര​വി​ശ്യ​യു​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത സ്​​പാ​നി​ഷ്​ പ്ര​ധാ​ന​മ​ന്ത്രി മ​രി​യാ​നോ ര​ഹോ​യ്​ ആ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​ത്. മു​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ഒ​റി​യോ​ൾ ജാ​ൻ​ക്വി​റാ​സ്​ ആ​ണ്​ ക​റ്റാ​ല​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ കാ​ർ​ല​സ്​ പു​ജെ​മോ​ണ്ടി​​െൻറ മു​ഖ്യ​എ​തി​രാ​ളി.

സ്വ​യം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​ കാ​റ്റ​ലോ​ണി​യ ന​ട​ത്തി​യ ഹി​ത​പ​രി​ശോ​ധ​ന ഫ​ലം സ്​​പാ​നി​ഷ്​​സ​ർ​ക്കാ​ർ റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ കാ​റ്റ​ലോ​ണി​യ​ൻ സ​ർ​ക്കാ​ർ പി​രി​ച്ചു​വി​ട്ട്​ പ്ര​വി​ശ്യ സ്​​പെ​യി​നി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ക​യും ചെ​യ്​​തു.

ഇതോടെ ബ്ര​സ​ൽ​സി​ലേക്ക് നാടുവിട്ട കാറ്റലന്‍ സ്വാതന്ത്ര വാദികളുടെ നേതാവ് പു​​ജെ​മോ​ണ്ട്​ തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് രംഗത്തെത്തി. പ്രാദേശിക തെരഞ്ഞെടുപ്പിലും സ്വാതന്ത്ര്യവാദികള്‍ക്കനുകൂലമായി ജനം വിധിയെഴുതിയതോടെ കാറ്റലോണിയയുടെ സ്വയംഭരണം റദ്ദാക്കിയ സ്പെയിന്‍ സര്‍ക്കാറിന്‍റെ നടപടി കുഴിച്ചുമൂടപ്പെട്ടതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more