1 GBP = 103.62
breaking news

ഭീ​ക​ര​ത ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇമ്രാനെതിരെ പോലീസ് കേസെടുത്തു

ഭീ​ക​ര​ത ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ഇമ്രാനെതിരെ പോലീസ് കേസെടുത്തു

ലാ​ഹോ​ർ: ഭീ​ക​ര​ത ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഗു​രു​ത​ര കു​റ്റ​ങ്ങ​ൾ ചു​മ​ത്തി പ​ഞ്ചാ​ബ് പൊ​ലീ​സ് പാ​​കി​​സ്താ​​ൻ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി​​യും പാ​​കി​​സ്താ​​ൻ തെ​​ഹ്‍രീ​​കെ ഇ​​ൻ​​സാ​​ഫ് (പി.​​ടി.​​ഐ) അ​​ധ്യ​​ക്ഷ​​നു​​മാ​​യ ഇം​​റാ​​ൻ ഖാ​​നെ​​തി​​രാ​​യ കേ​സെ​ടു​ത്തു.

ഇം​റാ​​നെ അ​​റ​​സ്റ്റ് ചെ​​യ്യാ​​നെ​ത്തി​യ പൊ​ലീ​സും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത സം​ഘ​ർ​ഷ​മാ​ണ് അ​ദ്ദേ​ഹ​​ത്തി​ന്റെ വ​സ​തി​ക്കു​മു​ന്നി​ലു​ണ്ടാ​യ​ത്. പി​ന്നീ​ട് വ്യാ​​ഴാ​​ഴ്ച രാ​​വി​​ലെ പ​​ത്തു​​വ​​രെ അ​റ​സ്റ്റ് ന​​ട​​പ​​ടി​​ക​​ൾ നി​​ർ​​ത്തി​​വെ​​ക്കാ​​ൻ ലാ​ഹോ​​ർ ഹൈ​​കോ​​ട​​തി ഉ​​ത്ത​​ര​​വി​​ട്ട​തോ​ടെ പൊ​​ലീ​​സ് വ​​സ​​തി​​യി​​ൽ​​നി​​ന്ന് പി​​ൻ​​വാ​​ങ്ങു​ക​യാ​യി​രു​ന്നു. 

അ​ഴി​മ​തി കേ​സി​ൽ (തോ​​ഷ​​ഖാ​​ന കേ​​സ്) അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പൊ​ലീ​സി​നു​നേ​രെ 2,500 പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ ഇം​റാ​ൻ ഖാ​ൻ ഇ​ള​ക്കി​വി​ട്ടെ​ന്ന് പൊ​ലീ​സ് പ​റ​യു​ന്നു. പി.​ടി.​ഐ പ്ര​വ​ർ​ത്ത​ക​ർ പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ക​യും പൊ​ലീ​സി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​യു​ക​യും ചെ​യ്തു. നി​ര​വ​ധി പേ​ർ​ക്ക് ഇ​തി​ൽ പ​രി​ക്കു​പ​റ്റി -പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. 

70 വ​യ​സ്സു​ള്ള ഇം​റാ​നെ​തി​രെ പാ​കി​സ്താ​നി​ൽ 83 കേ​സു​ക​ളു​ണ്ട്. അ​തി​നി​ടെ, ത​​ന്നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ പീ​ഡി​പ്പി​ച്ച് കൊ​ല്ലാ​നാ​ണ് ഭ​ര​ണ​കൂ​ടം ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഇം​റാ​ൻ ഖാ​ൻ ആ​രോ​പി​ച്ചു. സ​മാ​ൻ പാ​ർ​ക്കി​ലെ വ​സ​തി​യി​ൽ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

ഭരണകൂട ഗൂഢാലോചനയുടെ ഭാഗമായി മുതിർന്ന പാർട്ടി നേതാക്കൾ കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവങ്ങളും ഇംറാൻ ഖാൻ വിശദീകരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more