1 GBP = 103.89
breaking news

അനധികൃത സ്വത്ത്: കെ. ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

അനധികൃത സ്വത്ത്: കെ. ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു

മൂവാറ്റുപ്പുഴ: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ എക്സൈസ് മന്ത്രി കെ. ബാബുവിനെതിരെ കുറ്റപത്രം സമർപ്പിച്ചു. വിജിലൻസിന്‍റെ എറണാകുളം സ്പെഷ്യൽ യൂണിറ്റ് മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

കെ. ബാബു അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും വരവിൽ കവിഞ്ഞ 45 ശതമാനം അധിക സ്വത്ത് അദ്ദേഹത്തിന്‍റെ പക്കലുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നും കുറ്റപത്രത്തിൽ വിശദമാക്കുന്നതായി റിപ്പോർട്ട്.

45 ശതമാനം അധികൃത സ്വത്ത് ഉണ്ടെന്ന കണ്ടെത്തലിനെ ചോദ്യം ചെയ്ത് കെ. ബാബു വിജിലൻസിന് നേരത്തെ കത്ത് നൽകിയിരുന്നു. എം.എൽ.എ എന്ന നിലയിൽ ലഭിച്ച ടി.എയും ഡി.എയും വരുമാനത്തിൽ ഉൾപ്പെടുത്തണമെന്നാണ് കെ. ബാബു അന്ന് ആവശ്യപ്പെട്ടിരുന്നത്. ഇതുപ്രകാരം ടി.എ, ഡി.എ വരുമാനം കൂടി കണക്കിൽപ്പെടുത്തിയ ശേഷവും ബാബുവിന്‍റെ കൈവശം 45 ശതമാനം അധിക സ്വത്ത് ഉണ്ടെന്നാണ് വിജിലൻസ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more