1 GBP = 103.87

ജിസിഎസ്ഇ പരീക്ഷാഫലം; എല്ലാ വിഷയങ്ങള്‍ക്കും ഡബിൾ എ സ്റ്റാർ സ്റ്റാറുമായി കരോള്‍ കെന്നഡി

ജിസിഎസ്ഇ പരീക്ഷാഫലം; എല്ലാ വിഷയങ്ങള്‍ക്കും ഡബിൾ എ സ്റ്റാർ  സ്റ്റാറുമായി കരോള്‍ കെന്നഡി

യുകെയില്‍ സോളിസിറ്റര്‍ ആയ ലൂയിസിന്റെയും ഹണി റോസിന്റെയും മകള്‍ കരോള്‍ കെന്നഡിക്കും പരീക്ഷയില്‍ മികച്ച വിജയം. എഴുതിയ എല്ലാ വിഷയങ്ങള്‍ക്കും ഡബിള്‍ സ്റ്റാറോട് കൂടിയാണ് കരോള്‍ വിജയം കൈവരിച്ചത്. മാത്സ്, മിഡിയ, സ്റ്റഡിസ്, ഇംഗ്ലീഷ് ലാംഗ്വേജ്, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബിസിനസ്, ഹിസ്റ്ററി, കംബെയന്‍ഡ് സയന്‍സ് എന്നിവയായിരുന്നു കരോളിന്റെ വിഷയങ്ങള്‍. മാനര്‍ ഹൈ സ്‌കൂളിലായിരുന്നു കരോളിന്റെ പഠനം.കിം കെന്നഡി, കെയ്ന്‍ കെന്നഡി എന്നിവര്‍ സഹോദരങ്ങളാണ്.

കരോൾ കെന്നഡിയുടെ വിജയത്തിൽ യുക്മ ദേശീയ പ്രസിഡണ്ട് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡന്റ് ജോർജ്ജ് തോമസ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജയകുമാർ നായർ, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ പ്രസിഡന്റ് തോമസ് കോശി, സെക്രട്ടറി സുരേഷ് കുമാർ, ട്രഷറർ സുരേഷ് ശങ്കരൻ തുടങ്ങിയവർ അനുമോദനങ്ങൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more