1 GBP = 103.89

കെയർ ഹോമുകളിൽ വിദ്യാർത്ഥികളെയെത്തിച്ച് കുറഞ്ഞ വേതനത്തിന് പണിയെടുപ്പിക്കുന്നത് വ്യാപകമാകുന്നു; അന്വേഷണത്തിന്റെ ഭാഗമായി വെയ്ൽസിൽ മലയാളി ദമ്പതികൾ അറസ്റ്റിലായി.

കെയർ ഹോമുകളിൽ വിദ്യാർത്ഥികളെയെത്തിച്ച് കുറഞ്ഞ വേതനത്തിന് പണിയെടുപ്പിക്കുന്നത് വ്യാപകമാകുന്നു; അന്വേഷണത്തിന്റെ ഭാഗമായി വെയ്ൽസിൽ മലയാളി ദമ്പതികൾ അറസ്റ്റിലായി.

വെയിൽസ്: വെയ്ൽസിൽ കെയർഹോമുകളിൽ മലയാളികളടക്കമുള്ള വിദ്യാർത്ഥികളെയെത്തിച്ച് കുറഞ്ഞ വേതനത്തിന് പണിയെടുപ്പിക്കുന്നു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാർപ്പിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്നത് വളരെ തുശ്ചമായ ശമ്പളവും. പരാതികളെത്തുടർന്ന് അന്വേഷണമാരംഭിച്ച പോലീസ് റിക്രൂട്ടിംഗ് ഏജൻസി ഉടമകളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതായാണ് റിപ്പോർട്ട്.

കഴിഞ്ഞയാഴ്ച്ചയാണ് ഇത് സംബന്ധിച്ച പരാതികൾ ലഭിച്ചത്. തുടന്ന് വ്യാഴാഴ്ച ഗ്വിനെഡിലെ പ്‌ൾഹെലിയിൽ നോർത്ത് വെയിൽസ് പോലീസ് നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒമ്പത് ഇന്ത്യൻ വിദ്യാർത്ഥികളെ 2021 ഡിസംബർ മുതൽ തൊഴിൽ ചൂഷണത്തിന്റെ ഇരകളായതായി ഗാംഗ്‌മാസ്റ്റേഴ്‌സ് ആൻഡ് ലേബർ അബ്യൂസ് അതോറിറ്റി (GLAA) തിരിച്ചറിഞ്ഞു.

റിക്രൂട്ട്മെന്റ് സ്ഥാപനത്തിന്റെ ഉടമകളായ ദമ്പതികളെ 2015ലെ ആധുനിക അടിമത്ത നിയമപ്രകാരം നിർബന്ധിത തൊഴിൽ, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോൾവിൻ ബേയിലെ രണ്ട് വിലാസങ്ങളിൽ ഇടുങ്ങിയതും തണുപ്പുള്ളതും വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ തറയിൽ ഉറങ്ങുന്ന തൊഴിലാളികളെ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. എല്ലാ ഇരകളെയും അടുത്തുള്ള റിസപ്ഷൻ സെന്ററിലേക്ക് കൊണ്ടുപോയി, കൂടാതെ ഭക്ഷണപ്പൊതികൾ ഉൾപ്പെടെയുള്ള സുരക്ഷാ പാക്കേജുകളും അവരുടെ വിലാസങ്ങളിൽ വർദ്ധിപ്പിച്ച സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇരകളാകാൻ സാധ്യതയുള്ള മറ്റ് അഞ്ച് പേരെക്കൂടി കണ്ടെത്തിയിട്ടുള്ളതായും അധികൃതർ പറയുന്നു. ഇവരെല്ലാവരും സ്റ്റുഡന്റ് വിസയിലുള്ള ഇന്ത്യൻ പൗരന്മാരാണ്. ഇവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. അറസ്റ്റിലായ മലയാളികളെ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഇവരുടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more