1 GBP = 103.12

ഔദ്യോഗിക സന്ദർശനത്തിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യാഴാഴ്ച യുകെയിലെത്തും; വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാനകളും മിഷൻ പ്രഖ്യാപനങ്ങളും വെള്ളിയാഴ്ച മുതൽ; ഒരുക്കങ്ങൾ സജീവം; വലിയപിതാവിന്റെ വാക്കുകൾക്കു കാതോർത്തു സീറോ മലബാർ മക്കൾ…

ഔദ്യോഗിക സന്ദർശനത്തിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി വ്യാഴാഴ്ച യുകെയിലെത്തും; വിവിധ സ്ഥലങ്ങളിൽ വിശുദ്ധ കുർബാനകളും  മിഷൻ പ്രഖ്യാപനങ്ങളും  വെള്ളിയാഴ്ച മുതൽ; ഒരുക്കങ്ങൾ സജീവം; വലിയപിതാവിന്റെ വാക്കുകൾക്കു കാതോർത്തു സീറോ മലബാർ മക്കൾ…
പ്രെസ്റ്റൺ: അമ്പതു ലക്ഷത്തിലധികം വരുന്ന സീറോ മലബാർ വിശ്വാസികളുടെ ആത്‌മീയആചാര്യൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഔദ്യോഗിക സന്ദർശനത്തിനായി വ്യാഴാഴ്ച യൂകെയിലെത്തുന്നു. രണ്ടു വർഷം മുൻപ് സ്ഥാപിതമായ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ നാല്പത്തി അയായിരത്തിലധികം വിശ്വാസികളെ കാണാനും പ്രവാസി ജീവിതസാഹചര്യങ്ങളിൽ വിശ്വാസജീവിതത്തിനു വേണ്ട മാർഗനിർദേശങ്ങൾ നൽകുവാനുമാണ് സഭാതലവൻ എത്തുന്നത്. ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വളർച്ചയുടെ ശ്രദ്ധേയമായ ചുവടുവയ്പായ ‘മിഷൻ’ കേന്ദ്രങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങളും വിവിധ സ്ഥലങ്ങളിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സഭാതലവനെ സന്ദർശനങ്ങളിൽ അനുഗമിക്കും.
അതേസമയം, വെള്ളിയാഴ്ച മുതൽ ആരംഭിക്കുന്ന വിവിധ സ്ഥലങ്ങളിലെ സന്ദർശനങ്ങളുടെ സമയക്രമം രൂപത പുറത്തിറക്കി. ഇരുപത്തിരണ്ട്  വ്യാഴാഴ്ച വൈകിട്ട് ഗ്ലാസ്ഗോയിൽ വിമാനമിറങ്ങുന്ന മാർ ആലഞ്ചേരി, ഇരുപത്തി മൂന്നാം തീയ്യതി വെള്ളിയാഴ്ച അബർഡീൻ ഹോളി ഫാമിലി ദേവാലയത്തിൽ ഫാ. ജോസഫ് പിണക്കാട്ടും വിശ്വാസികളുമൊരുക്കുന്ന കൂട്ടായ്മയിലാണ് ആദ്യം സംബന്ധിക്കുന്നത്. ഡിസംബർ ഒൻപതു വരെ നീളുന്ന സന്ദർശനങ്ങളിൽ ഇരുപതിലധികം സ്ഥലങ്ങളിൽ അഭിവന്ദ്യ പിതാവ് വി. കുർബാനയർപ്പിക്കുകയും വചനസന്ദേശം നൽകുകയും വിവിധ വി. കുർബാന സ്ഥലങ്ങൾ ഒത്തുചേരുന്ന ‘മിഷൻ’ കേന്ദ്രങ്ങളുടെ പ്രഖ്യാപനം നടത്തുകയും ചെയ്യും. സഭാതലവനെ എതിരേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് എല്ലായിടത്തും നടന്നുകൊണ്ടിരിക്കുന്നത്. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ, വികാരി ജനറാൾമാർ, വിവിധ സ്ഥലങ്ങളിലെ ശുശ്രുഷകൾക്കു നേതൃത്വം നൽകുന്ന  വൈദികർ,സന്യാസിനികൾ, മിഷൻ ആഡ് ഹോക്ക് കമ്മറ്റികൾ, വി.കുർബാന കേന്ദ്രങ്ങളിലെ കമ്മറ്റി അംഗങ്ങൾ, വിമെൻസ് ഫോറം, വോളണ്ടിയേഴ്‌സ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
രണ്ടു വർഷം മുൻപ്, ഗ്രേറ്റ് ബ്രിട്ടൺ രൂപത സ്ഥാപനത്തിനും പ്രഥമ മെത്രാനായി മാർ ജോസഫ് സ്രാമ്പിക്കലിനെ അഭിഷേകം ചെയ്യുന്നതിനായി യൂകെയിലെത്തിയതിനു ശേഷം ഇതാദ്യമായാണ് രണ്ടാഴ്ചയിലധികം നീളുന്ന സന്ദർശനത്തിന് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യു കെ യുടെ പ്രവാസിമണ്ണിലെത്തുന്നത്. ഡിസംബർ ഒന്നാം തിയതി ബെർമിംഗ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന ‘കുട്ടികളുടെ വർഷത്തിന്റെ സമാപന ചടങ്ങുകളിലും യുവജന വർഷത്തിന്റെ ആരംഭ’ച്ചടങ്ങുകളിലും മാർ ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ഡിസംബർ എട്ടാം തിയതി ബെഥേൽ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കുന്ന ‘സെഹിയോൻ മിനിസ്ട്രിസ് ഒരുക്കുന്ന ‘രണ്ടാം ശനിയാഴ്ച കൺവെൻഷ’നിലും കർദ്ദിനാൾ തിരുമേനി പങ്കെടുക്കും.
അനുഗ്രഹദായകമായ ഈ അവസരത്തിൽ, സാധിക്കുന്ന എല്ലാ വിശ്വാസികളും  തിരുക്കർമ്മങ്ങളിൽ പങ്കെടുക്കണമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അഭ്യർത്ഥിച്ചു. ഈ വർഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ ബൈബിൾ കലോത്സവത്തിനും അഭിഷേകാഗ്നി പെയ്തിറങ്ങിയ ബൈബിൾ കൺവെൻഷനും ശേഷം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപത ആത്‌മീയ നേതൃത്വം നൽകുന്ന ഏറ്റവും വലിയ വിശ്വാസകൂട്ടായ്മയ്ക്കായിരിക്കും  അഭിവന്ദ്യ വലിയ പിതാവിന്റെ സന്ദർശനത്തിൽ യുകെ സാക്ഷ്യം വഹിക്കുവാൻ പോകുന്നത്. സന്ദർശനത്തിന്റെ പൂർണ ലിസ്റ്റ് ചുവടെ:-

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more