1 GBP = 103.12

വലിയ ഇടയന്‍ വീണ്ടും യുകെയിലെത്തുന്നു; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം നവംബര്‍ 3 മുതല്‍ 7 വരെ തീയതികളില്‍…

വലിയ ഇടയന്‍ വീണ്ടും യുകെയിലെത്തുന്നു; കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സന്ദര്‍ശനം നവംബര്‍ 3 മുതല്‍ 7 വരെ തീയതികളില്‍…

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ സ്ഥാപനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിനും ശേഷം സീറോ മലബാര്‍ സഭയുടെ തലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീണ്ടും യുകെയില്‍ വിശ്വാസികളെ കാണാനെത്തുന്നു. നവംബര്‍ 3 മുതല്‍ 7 വരെ തീയതികളിലാണ് സന്ദര്‍ശനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലും ഈ സന്ദര്‍ശനങ്ങളില്‍ അദ്ദേഹത്തെ അനുഗമിക്കും. 4 നു നടക്കുന്ന വൈദിക സമ്മേളനത്തിന് ശേഷം ഷെഫീല്‍ഡ്, ലണ്ടന്‍, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, സ്റ്റോക് ഓണ്‍ ട്രെന്‍ഡ് എന്നിവടങ്ങളിലായാണ് സന്ദര്‍ശനങ്ങള്‍ വികാരി ജനറല്‍മാരും അതാത് വി. കുര്‍ബ്ബാന കേന്ദ്രങ്ങളിലെ വൈദികരും ഇടവകാംഗങ്ങളും ചേര്‍ന്ന് സന്ദര്‍ശനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ക്രമീകരിക്കും. ഓരോ സ്ഥലത്തിനും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാവരും കര്‍ദിനാള്‍ തിരുമേനി നേതൃത്വം നല്‍കുന്ന ഈ വി. കുര്‍ബ്ബാനകളില്‍ പങ്കെടുക്കണമെന്ന് മാര്‍ സ്രാമ്പിക്കല്‍ അറിയിച്ചു.

സന്ദര്‍ശനങ്ങളുടെ വിശദമായ ലിസ്റ്റ്:
unnamed-4

Post Your Comments Here ( Click here for malayalam )

Press Esc to close
show more