1 GBP = 103.69
breaking news

ഷെഫീല്‍ഡ് സെന്റ് പാട്രിക്ക്‌സ് ദേവാലയത്തില്‍ നവംബര്‍ നാലിന് കര്‍ദിനാള്‍ തിരുമേനിയും ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും സന്ദര്‍ശനത്തിനെത്തും

ഷെഫീല്‍ഡ് സെന്റ് പാട്രിക്ക്‌സ് ദേവാലയത്തില്‍ നവംബര്‍ നാലിന് കര്‍ദിനാള്‍ തിരുമേനിയും ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും സന്ദര്‍ശനത്തിനെത്തും

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായതിന് ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും രൂപതാ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ആദ്യമായി ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയോടെ ഷെഫീല്‍ഡ് വിശ്വാസ സമൂഹം അഭിവന്ദ്യ പിതാക്കന്മാര്‍ക്ക് നവംബര്‍ നാലിന് വെള്ളിയാഴ്ച, വൈകീട്ട് 6.30ന് സ്വാഗതമോതും.

നവംബര്‍ നാലിന് പ്രസ്റ്റണില്‍ നടക്കുന്ന വൈദിക കൂട്ടായ്മയുടെ സമ്മേളനത്തിന് ശേഷമാണ് അഭിവന്ദ്യ പിതാക്കന്മാര്‍ ഷെഫീല്‍ഡില്‍ എത്തിച്ചേരുന്നത്. ദേവാലയത്തില്‍ നല്‍കുന്ന സ്വീകരണത്തിന് ശേഷം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ബലിയര്‍പ്പണം നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ , വികാരി ജനറാള്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, അഭിവന്ദ്യ പിതാക്കന്മാരുടെ സെക്രട്ടറിമാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരാകും. തുടര്‍ന്ന് പാരിഷ് ഹാളില്‍ വിരുന്നും നടക്കും.
st-patrics-sheffield
ചാപ്ലയിന്റെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരുന്നു. ഹാലം രൂപതയിലും നോട്ടിങ്ഹാം, ലീഡ്‌സ്, മിഡില്‍സ്ബറോ രൂപതകളില്‍ നിന്നും വിശ്വാസികള്‍ എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട്.

വലിയ ആവേശത്തോടും പ്രതീക്ഷയോടും കൂടിയാണ് അഭിവന്ദ്യ പിതാക്കന്മാരുടെ സന്ദര്‍ശനത്തെ വിശ്വാസികള്‍ കാത്തിരിക്കുന്നത്. ഷെഫീല്‍ഡില്‍ നടക്കുന്ന സന്ദര്‍ശനത്തിന് ശേഷം നവംബര്‍ 5, 6 തീയതികളിലായി മറ്റു വിവിധ സ്ഥലങ്ങളിലും അഭിവന്ദ്യ പിതാക്കന്മാര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. സാധിക്കുന്നത്രയും ആളുകള്‍ ഈ അവസരത്തില്‍ പങ്കു ചേരാനെത്തണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more