1 GBP = 103.89

ഭൂമി ഇടപാട്: സിറോ മലബാർ സഭ വൈദിക സമ്മേളനം നാളെ

ഭൂമി ഇടപാട്: സിറോ മലബാർ സഭ വൈദിക സമ്മേളനം നാളെ

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമിയിടപാട് വിവാദമായിരിക്കെ നാളെ വൈദിക സമ്മേളനം ചേരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആർച്ച് ബിഷപ്പ് ഹൗസിലാണ് യോഗം. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി യോഗത്തിൽ പങ്കെടുക്കും. സഭയിലെ തിരഞ്ഞെടുക്കപ്പെട്ട 60 വൈദികരാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ഇതോടൊപ്പം മാർപ്പാപ്പയ്ക്കുള്ള വൈദികരുടെ പരാതിയും നാളെ അയയ്ക്കും.

എറണാകുളം നഗരത്തിൽ കണ്ണായ സ്ഥലങ്ങളിലുള്ള കോടികൾ വില മതിക്കുന്ന ഭൂമിയാണ് നിസാര വിലയ്ക്ക് വിറ്റതാണ് വിവാദമായത്. കാ​ക്ക​നാ​ട്ട് സീ​പോർ​ട്ട് -​എ​യർ പോർ​ട്ട് റോ​ഡ​രി​കിൽ 69 സെ​ന്റ്, ​തൃ​ക്കാ​ക്കര ഭാ​ര​ത് മാ​താ കോ​ളേ​ജി​ന് സ​മീ​പം 60 സെ​ന്റ്, ​തൃ​ക്കാ​ക്കര കൊ​ല്ലം​കു​ടി മു​ക​ളിൽ ഒ​രു ഏ​ക്കർ, ​മ​ര​ടിൽ 54 സെ​ന്റ് എന്നിങ്ങനെയാണ് സഭ കച്ചവടം ചെയ്തത്. 27 കോ​ടി മ​തി​പ്പു​വി​ല​യു​ള്ള സ്ഥ​ല​ങ്ങൾ ഒ​മ്പ​ത് കോ​ടി​ക്കാ​ണ് വി​റ്റ​ത്. സെ​ന്റി​ന് ഒ​മ്പ​തര ല​ക്ഷ​ത്തി​ന് വിൽ​ക്കാ​നാ​ണ് അ​തി​രൂ​പ​ത​യു​ടെ ഫി​നാൻ​സ് ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. ഒ​മ്പ​ത് കോ​ടി​യേ ല​ഭി​ച്ചു​ള്ളൂ​വെ​ന്ന് ഒ​രു വി​ഭാ​ഗം വൈ​ദി​കർ പ​റ​യു​ന്നു. ബാ​ക്കി തു​ക​യ്ക്ക് കോ​ത​മം​ഗ​ല​ത്ത് 25 ഏ​ക്ക​റും മൂ​ന്നാ​റി​ന് സ​മീ​പം 17 ഏ​ക്ക​റും ഈ​ടാ​യി വാ​ങ്ങി​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. കാക്കനാ​ട്ടെ സ്ഥാ​പ​ന​മാ​ണ് സ്ഥ​ല​ങ്ങൾ വാ​ങ്ങി​യ​ത്. സാജു വർഗീസ് കുന്നേൽ എന്നയാളെ ഇടനിലക്കാരനാക്കി 36 പേർക്കാണ് ഭൂമി കൈമാറിയത്. 2016 സെപ്തംബർ ഒന്നിനും അഞ്ചിനുമായി പത്ത് പേർക്കും 2017 ജനുവരി മുതൽ ആഗസ്‌റ്റ് 16വരെ മറ്റ് 25 പേർക്ക് കൂടി ഭൂമി പതിച്ചു നൽകുകയായിരുന്നു. ഭൂമി കൈമാറ്റ രേഖയിലെല്ലാം ഓപ്പിട്ടിരിക്കുന്നത് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more