1 GBP = 103.79
breaking news

കാർഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിൾമാരത്തോൺ ഒക്ടോബർ 23 മുതൽ 27 വരെ Webex Meeting App ലൂടെ നടന്നു

കാർഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിൾമാരത്തോൺ ഒക്ടോബർ 23 മുതൽ 27 വരെ Webex Meeting App ലൂടെ നടന്നു

കാർഡിഫ് മിഷനിലെ SMYM ക്രമീകരിച്ച ബൈബിൾമാരത്തോൺ ഒക്ടോബർ 23 മുതൽ 27 വരെ Webex Meeting App ലൂടെ നടന്നു. കാർഡിഫ് മിഷന്റെഭാഗങ്ങളായ ബാരി, ന്യൂപോർട്ട്, എന്നീ സ്ഥലങ്ങളിൽനിന്നും ഉൾപ്പെടെ തൊണ്ണൂറ്റിമൂന്നു യുവതീ  യുവാക്കളും, കുട്ടികളും , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ കാത്തലിക്എപ്പാർക്കിയിൽ ഇദംപ്രഥമമായി നടന്ന ബൈബിൾമാരത്തോണിൽ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായിമിഷനിൽ നടക്കുന്ന ബൈബിൾ ക്ലബ്ബിന്റേയും, കഴിഞ്ഞ6 മാസമായി എല്ലാദിവസവും വൈകുന്നേരം കുട്ടികൾഒരുമിച്ച് നടത്തുന്ന ബൈബിൾ പാരായണത്തിന്റേയും, തുടർച്ചയായിരുന്നു ബൈബിൾ മാരത്തോൺ.

അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ്ഒക്ടോബർ 23 -ാം തീയതി വെള്ളിയാഴ്ചവൈകുന്നേരം 7 മണിക്ക് ബൈബിൾ മാരത്തോൺഉദ്ഘാടനം ചെയ്തു. ദൈവവചനത്തിന്റെ പാധാന്യംഊന്നിപ്പറഞ്ഞ അഭിവന്ദ്യ പിതാവ്, ഈ മാരത്തോൺഎല്ലാവർക്കും ഒരു അനുഗ്രഹമായിത്തീരുമെന്ന്പറഞ്ഞു, മിഷനിലെ അറുപത് കുടുംബങ്ങൾഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴത്തെ Priest in charge ഫാ. ജിമ്മി സെബാസ്റ്റ്യൻ പുളിക്കക്കുന്നേൽ, സ്ഥാനമൊഴിഞ്ഞ Priest in charge, ഫാ ജോയിവയലിൽ എന്നിവർ ഭാവുകങ്ങൾ ആശംസിച്ചു.  ഉദ്ഘാടനത്തിനു ശേഷം അഭിവന്ദ്യ പിതാവ്, ഉല്പത്തിയുടെ ആദ്യഭാഗങ്ങൾ വായിക്കുകയും അനേകംമണിക്കൂറുകൾ യുവതീ യുവാക്കളുടെ കൂടെ ബൈബിൾപാരായണം ധ്യാനപൂർവം ശ്രവിക്കുകയും ചെയ്തു. അരമണിക്കൂറിന്റെ 48 slot കളാണ് പദ്ധതിയിട്ടിതെങ്കിലും, 93 യുവതീയുവാക്കളും കുട്ടികളുംആവേശത്തോടെ ഈ ഉദ്യമത്തിൽ പങ്കെടുത്തു. ഒരുദിവസം 15 മിനിട്ടുകളുടെ 93 slot കളായി 101 മണിക്കൂർ ബൈമ്പിൾ പാരായണം നീണ്ടു. പുലർകാലത്തുള്ള slot കളിൽ പോലും മിനിമം 5 പേരെങ്കിലും എപ്പോഴും ബൈബിൾ പാരായണംകേൾക്കുവാനുണ്ടായിരുന്നു. മിക്കവാറും സമയങ്ങളിൽ10 മുതൽ 15 വരെ പേർ ധ്യാനപൂർവ്വം ബൈബിൾപാരായണം ശ്രവിച്ചു.  ഒക്ടോബർ 27-ാം തീയതിഅതിരാവിലെ 12.40 ന്  അഭിവന്ദ്യ പിതാവ് വെളിപാട്ഇരുപത്തി രണ്ടാം അദ്ധ്യായം വായിച്ച് ബൈബിൾമാരത്തോൺ അവസാനിപ്പിച്ചപ്പോൾ, 25 കുടുംബങ്ങൾദൈവവചനത്തെ അനുധാവനം ചെയ്യുന്നുണ്ടായിരുന്നു. 

മുഴുവൻ സമൂഹത്തിന്റേയും, ആത്മാത്ഥമായസഹകരണവും കഠിനാദ്ധ്വാനവും മാരത്തോൺഭംഗിയായി പൂർത്തിയാക്കുവാൻ സഹായിച്ചു. പത്തോളംവോളണ്ടിയേഴ്സ് രാത്രിയും പകലുമില്ലാതെഅത്വദ്ധ്വാനം ചെയ്തു. ഒരു ദിവസത്തെ മൂന്നുമണിക്കൂർ slot – കളായി തിരിച്ച്, ഇവർ, വായിക്കുന്നകുട്ടികളെ അനുധാവനം ചെയ്തു. വോളണ്ടിയേഴ്സിന്റെ

ഇങ്ങനെയുള്ള കൂട്ടായ പ്രവർത്തനം നൂറ്റിയൊന്നുമണിക്കൂർ ബൈബിൾ പാരായണം ഭംഗിയായിനടത്തുവാൻ സഹായിച്ചു. 

ഒക്ടോബർ 28ാം തീയതി വൈകുന്നേരം 5 മുതൽ 7 വരെ സമാപന ശുശ്രൂഷ നടന്നു. ഇതിന് ആമുഖമായിസംസാരിച്ച ആൽബിയും, ജിയയും വെയിൽസിനുമേലെചൊരിയപ്പെട്ട വചനം, ദൈവം ക്രുപയുടെ മാരിഅയക്കുമ്പോൾ, വെയിൽസ് സമൂഹത്തിനു നൂറുമേനിഫലം പുറപ്പെടുവിക്കുമെന്ന് പറഞ്ഞു. യുവതി യുവാക്കൾനയിച്ച പ്രയിസ് & വർഷിപ്പോടെ ഈ ശുശ്രൂഷആരംഭിച്ചു. പ്രശസ്ഥ ധ്യാനഗുരു ഫാ. സാജുഇലഞ്ഞിയിൽ MST ബൈബിൾ സന്ദേശം നല്കി. വൈവചനത്തിന്റെ ശക്തി ഊന്നിപ്പറഞ്ഞ സാജുഅച്ചൻ, വൈവചനം നമ്മെ സൗഖ്യപ്പെടുത്തുകയും, രൂപാന്തരപെടുത്തുകയും, പ്രലോഭനങ്ങളെകീഴ്പ്പെടുത്തുവാൻ സഹായിക്കുകയും, ആത്മാവിന്റെനിറവിലേയ്ക്ക് നയിക്കുകയും ചെയ്യുമെന്ന്എല്ലാവരേയും ബോദ്ധ്യപെടുത്തി.

അദിവന്ദ്യ പിതാവ് നല്കിയ സന്ദേശത്തിൽ താൻദൈനംദിനം ജീവിതം ആരംഭിക്കുന്നതുംഅവസാനിക്കുന്നതും ദൈവവചനവായനയോടെയാണെന്നു പറയുകയും എല്ലാവരെയുംഹൃദ്യമായി അഭിനന്ദിക്കുകയും ചെയ്തു.

മാരത്തോണിൽ പങ്കെടുത്തവർ, ഈ ദിവസങ്ങളിൽ, തങ്ങൾക്കുണ്ടായ, വൈവിദ്ധ്യങ്ങളായ അനുഭവങ്ങൾപങ്കുവച്ചു. പലരും ഈ ദിവസങ്ങളിൽ ബൈബിൾവായിച്ച സമയങ്ങളിൽ, തുടർന്നും ബൈബിൾവായിക്കുമെന്നു പറഞ്ഞപ്പോൾ, അവരുപോലുംവിശ്വസിച്ചില്ല, തങ്ങൾ അനേകരുടെ ഹൃദയവികാരമാണ് പങ്കുവച്ചതെന്ന്. അനേകർ തങ്ങൾക്കുകിട്ടിയ അനുഹങ്ങൾ പങ്കുവെച്ചു. വായിക്കുവാൻഅസ്വസ്ഥത ഉണ്ടായിരുന്ന ഒരു കുട്ടി തന്റെ ഈഅവസ്ഥ മാറിപ്പോയ അനുഭവം എടുത്തു പറഞ്ഞു. പലരും 101 മണിക്കൂർ കൊണ്ട് ബൈബിൾവായിക്കാമെന്നു കരുതിയില്ലെന്നും, എന്നാൽ ഇപ്പോൾബൈബിൾ വായിക്കുന്നത് വളരെ ആസ്വദ്യകരമായ ഒരുഅനുഭവമായിത്തീർന്നെന്നും പറഞ്ഞു. “നാലുദിവസത്തെ അനുഗ്രഹദായകമായ ഒരു ധ്യാനംകഴിഞ്ഞതുപോലെ തോന്നുന്നു”, വേറൊരാൾ പറഞ്ഞു. ഒരു കാര്യം വ്യക്തമായിരുന്നു, എല്ലാ വരും ഒരുപോലെ, വചനാമൃത് ആവോളം ആസ്വദിച്ചു. 93 ജീവിതങ്ങൾവചനാഭിഷേകത്താൽ നിറഞ്ഞു. അവർ ഇനി വളരെവ്യത്യസ്ഥരായിരിക്കും.  

ജിമ്മിയച്ചനും, ജോയിഅച്ചനും, ബൈബിൾമാരത്തോണിൽ പങ്കെടുത്ത എല്ലാവരെയും , ക്രമീകരിച്ചവരെയും അഭിനന്ദിക്കുകയും സമാപനആശീർവാദം നല്കുകയും ചെയ്തു.. നമ്മൾ ബൈബിൾവായിക്കുമ്പോൾ ബൈബിൾ നമ്മെയും വായിക്കുവാൻഅനുവദിക്കണമെന്ന് ജിമ്മിയച്ചൻ എല്ലാവരെയുംഓർമ്മിപ്പിച്ചു.  ജീൻസി വിൻസ്റ്റൺ പ്രാത്ഥനയിൽ ലഭിച്ചമെസേജുകൾ പങ്കുവച്ചു. SMYM കാർഡിഫ് മിഷൻപ്രസിഡൻറ് അലൻ ജോസി എല്ലാവർക്കും നന്ദിപ്രകാശിപ്പിച്ചു. ബൈബിൾ മാരത്തോണിലൂടെ കിട്ടിയദൈവാനുഗഹങ്ങളിൽ വളരാൻ ബൈബിൾ വചനങ്ങൾപഠിക്കാൻ പ്രത്യേക ക്ലബ്ബും, മാസം തോറും പ്രത്യേകപരിപാടിയും ഉണ്ടായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more