1 GBP = 103.96

ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോൾ അധിക ചാർജ്ജ് ഈടാക്കുമെന്ന പേടി വേണ്ട; കാർഡ് പേയ്‌മെന്റിന് അധിക ചാർജ്ജ് ഇന്ന് മുതൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ പാടില്ല

ക്രെഡിറ്റ് കാർഡും ഡെബിറ്റ് കാർഡും ഉപയോഗിച്ച് പേയ്‌മെന്റ് നടത്തുമ്പോൾ അധിക ചാർജ്ജ് ഈടാക്കുമെന്ന പേടി വേണ്ട; കാർഡ് പേയ്‌മെന്റിന് അധിക ചാർജ്ജ് ഇന്ന് മുതൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാൻ പാടില്ല

ലണ്ടൻ: ഉപഭോക്താക്കളിൽ നിന്ന് കാർഡ് പേയ്‌മെന്റ് എന്ന രീതിയിൽ ഇന്ന് മുതൽ അധിക തുക ഈടാക്കാൻ കഴിയില്ല. പുതിയ നിയമം ഇന്ന് മുതൽ നിലവിൽ വന്നു. അതേസമയം പുതിയ നിയമത്തിന്റെ മറവിൽ സാധനങ്ങൾക്കോ സർവീസുകൾക്കോ കൂടുതൽ തുക നൽകേണ്ടി വരുമോയെന്നതിലും ആശങ്ക നിലനിൽക്കുന്നുണ്ട്. പുതിയ നിയമമനുസരിച്ച് ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് പേയ്മെന്റ് നടത്തുമ്പോൾ അധിക തുക ഉപഭോക്താക്കളിൽ നിന്ന് ഈടാക്കരുത് എന്നാണ്.

പക്ഷെ പുതിയ നിയമത്തിന്റെ മറവിൽ അധിക തുക ഉപഭോക്താക്കളിൽ നിന്ന് ഇടാക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. പ്രേത്യകിച്ച് ട്രാവൽ ഏജന്റുമാർ, ടേക്ക് എവേയ് സ്ഥാപനങ്ങൾ,എയർലൈൻസ് സ്ഥാപനങ്ങൾ, ഫുട്ബാൾ ക്ലെബ്ബൂകൾ തുടങ്ങിയവ ഇതുവരെ ഈടാക്കിയിരുന്ന അധിക തുക തങ്ങളുടെ സർവീസുകളിൽ തന്നെ അധികമായി രേഖപ്പെടുത്തുന്നതിനുള്ള ശ്രമം ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ നിയമം അനുസരിച്ച് കൊടുക്കുന്ന സർവ്വീസ് ഒരുപോലെ ബാധകമാകണമെന്നാണ്. അതായത് കാഷ് പേയ്‌മെന്റ് നടത്തിയാലും കാർഡ് പേയ്മെന്റ് നടത്തിയാലും തുക ഒന്നു തന്നെയാകണമെന്നാണ്. മുൻപ് തുടർന്നിരുന്നത് പോലെ കാർഡ് പേയ്മെന്റ്കാർക്ക് അധിക തുക ഈടാക്കാൻ പാടില്ല എന്നാണ്. ഇതിന്റെ മറവിലാണ് കമ്പനികൾ പുതിയ തീവെട്ടി കൊള്ള ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്.

വെക്സ് കമ്പനി നടത്തിയ സർവ്വേയിൽ ഇരുപത്തിയൊന്ന് ശതമാനത്തോളം ഏജന്റുമാർ ബുക്കിങ് ഫീ എന്ന നിലയിൽ ചാർജ്ജ് ഏർപ്പെടുത്തി പുതിയ നിയമം മറികടക്കാമെന്നാണ് കരുതുന്നത്.ണ് റയാൻ എയർലൈൻ നേരത്തെ ഏർപ്പെടുത്തിയിരുന്ന രണ്ടു ശതമാനം ബുക്കിങ് ഫീ കഴിഞ്ഞയാഴ്ചയോടെ നിറുത്തിയെങ്കിലും, മേധാവി മൈക്കിൾ ഓ ലോറി പുതിയ അഡീഷണൽ ചാർജ്ജുകൾ ഏർപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്.

അതേസമയം ബിസിനസ്സ് സെലക്ട് കമ്മിറ്റി ചെയർമാൻ എം പി റേച്ചൽ റീവ്സ് അധിക തുക ഈടാക്കുന്ന കമ്പനികൾക്കെതിരെ അതി ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more