1 GBP = 103.96

ഇതിത്തിരി കടന്ന കയ്യായിപ്പോയി!!അപരിചിതർ നിങ്ങളുടെ ഡ്രൈവ് വേയിൽ വാഹനം പാർക്ക് ചെയ്താൽ, സമയനഷ്ടവും പണനഷ്ടവും നിങ്ങൾക്ക് തന്നെ

ഇതിത്തിരി കടന്ന കയ്യായിപ്പോയി!!അപരിചിതർ നിങ്ങളുടെ ഡ്രൈവ് വേയിൽ വാഹനം പാർക്ക് ചെയ്താൽ, സമയനഷ്ടവും പണനഷ്ടവും നിങ്ങൾക്ക് തന്നെ

ലണ്ടൻ: പുറത്ത് പോയി വരുമ്പോഴോ, രാവിലെ ഉണർന്നെഴുന്നേറ്റ് നോക്കുമ്പോഴോ വീട്ടിലെ ഡ്രൈവ് വേയിൽ പരിചിതമല്ലാത്ത വാഹനം കണ്ടാലുള്ള അവസ്ഥ ആലോചിച്ച് നോക്കൂ? നിയമം പോലും നമുക്കൊപ്പമില്ലങ്കിലോ?

ലങ്കാഷെയറിലെ നതാലി റോബ്ബിൻസ് എന്ന സ്ത്രീയ്ക്കാണ് അത്തരമൊരു ദുരനുഭവമുണ്ടായത്. തന്റെ കാറുമായി പുറത്ത് പോയി തിരിച്ച് വന്നപ്പോൾ സ്വന്തം വീടിന് മുന്നിലെ ഡ്രൈവ് വേയിൽ ഒട്ടും പരിചിതമല്ലാത്ത ഒരു വാക്സ്ഹാൾ സഫീറ പാർക്ക് ചെയ്തിരിക്കുന്നു. കുറച്ച് സമയം കാത്തെങ്കിലും വാഹനഉടമയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഫേസ്‌ബുക്ക് വഴി ഫോട്ടോകൾ പോസ്റ്റ് ചെയ്ത് അന്വേഷണവും തുടങ്ങി, ഒടുവിൽ പോലീസിന്റെ ക്രൈം വാച്ച് ഗ്രൂപ്പിലും സംഭവം പോസ്റ്റ് ചെയ്തു.

തന്റെ കാർ പാർക്ക് ചെയ്യുന്നതിനായി സഫീറ കാർ ടവ് ചെയ്ത് റോഡിലേക്ക് മാറ്റുകയാണെന്നും പോസ്റ്റ് ചെയ്തു നോക്കി, എന്നാൽ പോലീസിൽ നിന്നും കിട്ടിയ നിർദ്ദേശം കാർ അവിടെ നിന്നും നീക്കാൻ കഴിയില്ലെന്നും നിയമം ഒപ്പം നിൽക്കില്ലെന്നുമാണ്. പ്രൈവറ്റ് പ്രോപ്പർട്ടി ആയത് കൊണ്ട് സിവിൽ ക്രിമിനൽ നിയമങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നതാണ് വസ്തുത.

എന്നാൽ പ്രൈവറ്റ് പ്രോപ്പർട്ടിയിലേക്കുള്ള വഴി മുടക്കി മറ്റേതെങ്കിലും വാഹനങ്ങൾ പബ്ലിക് റോഡിൽ പാർക്ക് ചെയ്തിട്ടുണ്ടെങ്കിൽ പിഴ ചുമത്താനും വാഹനം നീക്കം ചെയ്യാനും കൗൺസിലുകൾക്ക് അധികാരമുണ്ട്. അതുപോലെ തന്നെ പബ്ലിക്ക് സ്ഥലത്തോ പ്രൈവറ്റ് പ്രോപ്പർട്ടിയിലോ ഉപേക്ഷിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിനും കൗണ്സിലുകൾക്ക് കഴിയും. എന്നാൽ സാധാരണ നിലയിൽ ടാക്സ്, എം ഓ ടി, ഇൻഷുറൻസ് തുടങ്ങിയ കൃത്യമായും ഉള്ള വാഹനങ്ങൾ കൗൺസിലുകൾ നീക്കം ചെയ്യാറില്ല.

അതെ സമയം നതാലി റോബ്ബിൻസിന്റെ കേസിൽ ലങ്കാഷെയർ നോർത്ത് ഈസ്റ്റ് കൗൺസിൽ വക്താവ് പറഞ്ഞത്, പ്രൈവറ്റ് പ്രോപ്പർട്ടിയായത് കൊണ്ട് ഉടമസ്ഥ തന്നെ വാഹനം നീക്കം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നാണ്. അതായത് സ്വന്തം പുരയിടത്തിൽ അനുവാദമില്ലാതെ വല്ലവരും കൊണ്ടിട്ട വാഹനം നീക്കം ചെയ്യണമെങ്കിൽ സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ പണം കണ്ടെത്തണമെന്ന് ചുരുക്കം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more