1 GBP =
breaking news

വി.പി സത്യനായി ജയസൂര്യ ; ക്യാപ്റ്റന്റെ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുന്നു

വി.പി സത്യനായി ജയസൂര്യ ; ക്യാപ്റ്റന്റെ ക്യാരക്ടര്‍ ടീസര്‍ ശ്രദ്ധേയമാകുന്നു

മലയാളികളുടെ അഭിമാനവും, ഇന്ത്യന്‍ ഫുട്ബാള്‍ ടീമിന്റെ മുന്‍ നായകനുമായിരുന്ന വിപി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘ക്യാപ്റ്റന്‍’. ജയസൂര്യ വി.പി സത്യനായി എത്തുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. പ്രജേഷ് സെന്‍ ആണ് ക്യാപ്റ്റന്‍ സംവിധാനം ചെയ്യുന്നത്.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ടി.എല്‍. ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ക്യാപ്റ്റന്റെ ചിത്രീകരണം കോഴിക്കോട് ആയിരുന്നു. ചിത്രത്തില്‍ വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനായി വേഷമിടുന്നത് അനു സിത്താരയാണ്.

തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ധിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദര്‍ ഈണം പകരും. നൂറോളം ഫുട്‌ബോള്‍ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Post Your Comments Here ( Click here for malayalam )

Press Esc to close
show more