1 GBP = 104.21
breaking news

യു.എസ്​ കാപിറ്റൽ ഹില്ലിനു​ പുറത്ത്​ കാർ ആക്രമണം നടത്തിയത്​ നേഷൻ ഓഫ്​ ഇസ്​ലാം അനുയായി

യു.എസ്​ കാപിറ്റൽ ഹില്ലിനു​ പുറത്ത്​ കാർ ആക്രമണം നടത്തിയത്​ നേഷൻ ഓഫ്​ ഇസ്​ലാം അനുയായി

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പാ​ർ​ല​മെൻറ്​ മ​ന്ദി​ര​മാ​യ കാ​പി​റ്റ​ൽ ഹി​ൽ ബി​ൽ​ഡി​ങ്ങി​നു​ പു​റ​ത്ത്​ സു​ര​ക്ഷ ചെ​ക്​​പോ​സ്​​റ്റി​ലേ​ക്ക്​ കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി ആ​ക്ര​മ​ണം നടത്തിയ യുവാവ്​ നേഷൻ ഓഫ്​ ഇസ്​ലാം എന്ന സംഘടനയുടെ അനുയായി ആണെന്ന്​ പൊലീസ്​. നോ​വ ഗ്രീ​ൻ എ​ന്നു​പേ​രു​ള്ള ഇയാളുടെ ഫേസ്​ബുക്ക്​ പോസ്​റ്റിൽ ഈ സംഘടനയുടെ നേതാക്കളായ ലൂ​യി ഫ​റാ​ഖാ​​​െൻറയും ഇലിജ മുഹമ്മദി​െൻറയും പ്രഭാഷണങ്ങൾ ആണുള്ളത്​. താൻ ഫറാ ഖാ​െൻറ അനുയായി ആണെന്ന്​ നോവ ​ഗ്രീൻ ഫേസ്​ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ട്​. വെള്ളി​യാ​ഴ്​​ച ഉ​ച്ചക്ക്​ ഒ​ന്നി​നാ​ണ്​ ആക്രമണം. പാ​ർ​ല​മെൻറ്​ മ​ന്ദി​ര​ത്തി​‍െൻറ സെ​ന​റ്റ്​ ഭാ​ഗ​ത്തെ റോ​ഡി​ലെ ബാ​രി​േ​ക്ക​ഡി​േ​ല​ക്കാ​ണ്​ അ​ക്ര​മി കാ​ർ ഇ​ടി​ച്ചു​ക​യ​റ്റി​യ​ത്.

ബാ​രി​ക്കേ​ഡി​നു​ സ​മീ​പം കാ​വ​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ര​ണ്ട്​ പൊ​ലീ​സു​ദ്യോ​ഗ​സ്​​ഥ​ർ​ക്ക്​ ഇ​ടി​യി​ൽ പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ല്യം ഇ​വാ​ൻ​സ്​ പി​ന്നീ​ട്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു. ബാ​രി​ക്കേ​ഡി​ൽ ഇ​ടി​ച്ച​ശേ​ഷം കാ​റി​ൽ​നി​ന്ന്​ പു​റ​ത്തി​റ​ങ്ങി​യ അ​ക്ര​മി ക​ത്തി​യു​മാ​യി പൊ​ലീ​സി​നു​​നേ​രെ പാ​ഞ്ഞ​ടു​ത്തു. തു​ട​ർ​ന്ന്​ പൊ​ലീ​സ്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. 

18 വ​ർ​ഷം സ​ർ​വി​സി​ലു​ള്ള മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ ഇ​വാ​ൻ​സി​‍െൻറ മ​ര​ണ​ത്തി​ൽ പ്ര​സി​ഡ​ൻ​റ്​​ ജോ ​ബൈ​ഡ​ൻ, വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ക​മ​ല ഹാ​രി​സ്​ എ​ന്നി​വ​ർ ക​ടു​ത്ത ദ​ുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ജ​നു​വ​രി ആ​റി​ന്​ ​ട്രം​പ്​ അ​നു​കൂ​ലി​ക​ൾ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ കാ​പി​റ്റ​ൽ ഹി​ല്ലി​നു സ​മീ​പം സു​ര​ക്ഷ പാ​ളി​ച്ച​യു​ണ്ടാ​വു​ന്ന​ത്. യു.​എ​സ്​ പാ​ർ​ല​മെൻറ്​ മ​ന്ദി​ര​ത്തി​‍െൻറ സു​ര​ക്ഷ കൂ​ടു​ത​ൽ ശ​ക്​​ത​മാ​ക്ക​ണ​മെ​ന്നാ​ണ്​ സു​ര​ക്ഷ വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more