1 GBP = 103.12

ഉയർന്ന സമ്മാന തുകയുമായി കാന്റർബെറിയിൽ വടം വലി മത്സരം

ഉയർന്ന സമ്മാന തുകയുമായി കാന്റർബെറിയിൽ വടം വലി മത്സരം

ഷൈമോൻ തോട്ടുങ്കൽ

കാന്റർബറി: എവർഷൈൻ ബ്രദേഴ്‌സ് കാന്റർ ബറിയും, കാന്റർബറി മലയാളി അസോസിയേഷനും സംയുക്തമായി നടത്തുന്ന പോർക്കളം -2 വടംവലി മത്സരം സെപ്റ്റംബർ  25 ന്  നടക്കും. യു കെ യുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി സംഘാടക സമിതി അറിയിച്ചു. മത്സരത്തോടനുബന്ധിച്ച് കേരള തനിമയാർന്ന കലാരൂപങ്ങളും അരങ്ങേറും.

മുഖ്യാതിഥി ആയി എത്തുന്ന കാന്റർബറി മേയറെ  വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാവേലിത്തമ്പുരാനോടൊപ്പം വരവേൽക്കും. നാടൻ ഭക്ഷണവും അതിഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒന്നാം സമ്മാനമായി 1201 പൗണ്ടും ഒരു മുട്ടനാടും, രണ്ടാം സമ്മാനമായി 701 പൗണ്ടും, മൂന്നാം സമ്മാനമായി 351 പൗണ്ടും, നാലാം സമ്മാനമായി 201  പൗണ്ടും, അഞ്ചാം സമ്മാനമായി 151 പൗണ്ടും, ആറാം സമ്മാനമായി,101 പൗണ്ടും ആണ് നൽകുന്നത്.

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകളുടെ രെജിസ്ട്രേഷൻ  പുരോഗമിക്കുന്നതായും, ബ്രിട്ടന്റെ ഉദ്യാന നഗരിയായ കെന്റിലെ കാന്റൺ ബെറിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ  വിവരങ്ങൾക്ക്

അനൂപ് ജോസ് 07921950445

ബേബിച്ചൻ തോമസ്  07912945852

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more