1 GBP = 103.12

മഞ്ഞു മൂടിയ യോർക്ഷെയറിൽ ഒരു വീടിന് മുകളിൽ സ്നോ നാമമാത്രം; സംശയം തോന്നി പരിശോധന നടത്തിയ പോലീസ് ഞെട്ടി

മഞ്ഞു മൂടിയ യോർക്ഷെയറിൽ ഒരു വീടിന് മുകളിൽ  സ്നോ നാമമാത്രം; സംശയം തോന്നി പരിശോധന നടത്തിയ പോലീസ് ഞെട്ടി

യോർക്ഷെയർ: വെസ്റ്റ് യോർക്ക് ഷെയർ പൊലീസാണ് അതിശൈത്യം തുടരുന്ന യോർക്ക്ഷെയറിലെ ഒരു വീട്ടിന്റെ മേൽക്കൂരയിൽ മാത്രം മഞ്ഞു ഇല്ലാതിരുന്നത് ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ കണ്ടത് വീട്ടിനുള്ളിൽ കനബീസ് ചെടികൾ നട്ടു വളർത്തിയിരിക്കുന്നു. വെസ്റ്റ് യോർക്ഷെയറിലെ കെയ്‌ലിയിലെ ആർക്ടിക് സ്ട്രീറ്റിലെ ഒരു വീട്ടിൽ നിന്ന് പോലീസ് പിടിച്ചെടുത്തത് 322 കനബീസ് ചെടികൾ. വെസ്റ്റ് യോർക്ക്‌ഷെയർ പോലീസ് നടത്തിയ റെയ്ഡിലാണ് ഇത്രയും മയക്ക് മരുന്ന് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചെടികൾ കണ്ടെത്തിയത്. ചിലതൊക്കെ ആറടിയോളം പൊക്കത്തിൽ വളർന്നവയാണെന്ന് പോലീസ് പറഞ്ഞു. ഹീറ്റ് ലാമ്പുകളും മറ്റും ഉപയോഗിച്ച് നാല് റൂമുകളിലായാണ് കൃഷി നടത്തിയിരുന്നത്. കൂടുതൽ ഹീറ്റ് ലാമ്പുകൾ ഉപയോഗിക്കുന്നത് കൊണ്ടുള്ള ചൂട് മൂലം മേൽക്കൂരയിലെ മഞ്ഞു ഉരുകിയൊലിച്ച് പോകുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ് അന്വേഷണം നടത്തിയത്.

പോലീസ് റെയ്ഡിനെത്തുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. കതകപൊളിച്ച് അകത്ത് കയറിയ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് £80,000 പൗണ്ട് വില വരുന്ന കനബീസ് ചെടികളാണ്. പ്രതികളെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു. അയൽക്കാരനായ പോൾ വാട്ട്സൺ പറഞ്ഞത്, രണ്ടു പേരാണ് ഇവിടെ താമസിക്കുന്നതെന്നാണ്. എന്നാൽ അധികം ഇവരെ ഇവിടെ കാണാറുമില്ലെന്ന് പോൾ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് പോലീസ് ഇവിടം റെയ്ഡ് ചെയ്തത്. അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more