1 GBP = 104.06

ക്യാൻസറിന് തടയിടാൻ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞർ; ‘ഹോളി ഗ്രയിൽ‘ എന്ന് വിശേഷിപ്പിച്ച ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാം

ക്യാൻസറിന് തടയിടാൻ പുതിയ കണ്ടു പിടിത്തവുമായി ശാസ്ത്രജ്ഞർ; ‘ഹോളി ഗ്രയിൽ‘ എന്ന് വിശേഷിപ്പിച്ച ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാൻസർ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാം

ലണ്ടൻ: ക്യാൻസർ രോഗങ്ങൾ മുളയിലേ തന്നെ നുള്ളാൻ പുതിയ കണ്ടുപിടിത്തവുമായി ക്യാൻസർ റിസർച്ച് ശാസ്ത്രജ്ഞർ. ചെറിയൊരു ബ്ലഡ് ടെസ്റ്റിലൂടെ പത്ത് തരം ക്യാൻസർ രോഗങ്ങൾക്ക് കാരണമാകുന്ന കോശങ്ങൾ വർഷങ്ങൾക്ക് മുൻപ് തന്നെ തിരിച്ചറിഞ്ഞു നിർമ്മാർജ്ജനം ചെയ്യാമെന്നാണ് കണ്ടു പിടിത്തം.

അമേരിക്കയിലെ ഓഹിയോയിലുള്ള ക്ലെവിലാൻഡ് ക്ലിനിക്കിലെ ശാസ്ത്രജ്ഞരാണ് പുതിയ കണ്ടു പിടിത്തത്തിന്റെ ഉപജ്ഞാതാക്കൾ. ഡോക്ടർ എറിക് ക്ലെയിൻ നേതൃത്വം കൊടുക്കുന്ന ടീമിന്റെ കണ്ടു പിടിത്തം ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഫോർ ക്ലിനിക്കൽ ഓൺകോളജിയുടെ വാർഷിക സമ്മേളനത്തിൽ അവതരിപ്പിക്കും. അടുത്ത പത്ത് വർഷത്തിനുള്ളിൽ തന്നെ വിവിധ തരം ക്യാൻസറുകൾ പ്രാരംഭ ദിശയിൽ തന്നെ കണ്ടു പിടിച്ച് ഇല്ലായ്മ ചെയ്യാൻ സാധിക്കുമെന്ന് വിദഗ്ദർ പറയുന്നു.

ബ്ലഡ് ടെസ്റ്റിലൂടെ ബ്രെസ്റ്റ്, പാൻക്രിയാസ്, ഓവറിയാൻ, ലംഗ്, ബോവൽ തുടങ്ങിയവയെ ബാധിക്കുന്ന ക്യാൻസറുകൾ ആദ്യ സ്റ്റേജിൽ തന്നെ മനസ്സിലാക്കാനും ആവശ്യമായ ചികിത്സകൾ നൽകാനും കഴിയും. നിലവിൽ രോഗം ഗുരുതരമാകുമ്പോഴാണ് പല ക്യാൻസർ രോഗങ്ങളും മനസ്സിലാക്കാൻ പോലും കഴിയുക. ആരോഗ്യവാന്മാരായ 1400 ആളുകളിൽ നടത്തിയ പരീക്ഷണത്തിൽ 845 പേർക്കും ക്യാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. പുതിയ കണ്ടുപിടിത്തം വിപ്ലവകരമായ മാറ്റങ്ങൾ തന്നെ ആരോഗ്യരംഗത്ത് സൃഷ്ടിക്കുമെന്നുറപ്പാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more