1 GBP = 103.38

ക്യാൻസർ വിഴുങ്ങിയ ശരീരം, ഏറിയാൽ ഇനി രണ്ടു വർഷം; ക്യാൻസർ ബാധിച്ച മാതാവിനൊപ്പം മകനായ വിദ്യാർത്ഥിക്ക് പുറത്ത് പോകാൻ അനുമതി നിഷേധിച്ച് സ്‌കൂൾ അധികൃതർ

ക്യാൻസർ വിഴുങ്ങിയ ശരീരം, ഏറിയാൽ ഇനി രണ്ടു വർഷം; ക്യാൻസർ ബാധിച്ച മാതാവിനൊപ്പം മകനായ വിദ്യാർത്ഥിക്ക് പുറത്ത് പോകാൻ അനുമതി നിഷേധിച്ച് സ്‌കൂൾ അധികൃതർ

ക്യാന്‍സര്‍ ശരീരം കീഴടക്കിയതിനാല്‍ എത്ര നാള്‍ ജീവനോടെ ബാക്കിയുണ്ടാകുമെന്ന് ഉറപ്പില്ലാത്ത അമ്മയോട് സ്‌കൂള്‍ അധികൃതരുടെ ക്രൂരത. സ്‌കൂള്‍ ടേം നടക്കുന്നതിന് ഇടെ മകനെ ഒരു അവസാന അവധിക്കാലത്തിന് കൊണ്ടുപോകാന്‍ അനുമതി ചോദിച്ച അമ്മയോട് ഇതൊരു സവിശേഷ സാഹചര്യമൊന്നുമല്ലെന്നാണ് സ്‌കൂള്‍ ആഞ്ചെല റോസിനോട് വ്യക്തമാക്കിയത്. താന്‍ മാസങ്ങള്‍ മാത്രമാണ് ജീവനോടെ ബാക്കിയുണ്ടാവുകയെന്ന് അറിയിച്ചാണ് ഇവര്‍ മകള്‍ കാര്‍ലോയ്ക്ക് അവധി നല്‍കണമെന്ന് അപേക്ഷിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമാണ് കുട്ടികള്‍ക്ക് അവധി നല്‍കുകയെന്നാണ് സ്‌കൂള്‍ മേധാവികള്‍ നിര്‍ദ്ദാക്ഷിണ്യം മറുപടി നല്‍കിയത്.

14 മാസങ്ങള്‍ക്ക് മുന്‍പാണ് ആഞ്ചെലയ്ക്ക് സ്തനാര്‍ബുദം തിരിച്ചറിഞ്ഞത്. എന്നാല്‍ ആഴ്ചകള്‍ കൊണ്ട് ക്യാന്‍സര്‍ എല്ലുകളിലേക്കും, തലച്ചോറിലേക്കും വ്യാപിച്ചു. ഒന്ന് അല്ലെങ്കില്‍ പരമാവധി രണ്ട് വര്‍ഷം മാത്രമാണ് ജീവിതം ബാക്കി കാണുകയെന്നാണ് ഡോക്ടര്‍മാര്‍ ഇവരോട് വ്യക്തമാക്കിയത്. മരിക്കാന്‍ പോകുന്ന ഒരു അമ്മ സ്വന്തം മകനുമായി ഒരു അവസാന യാത്രക്ക് പോകുന്നതിലും വലിയ സവിശേഷ സാഹചര്യം മറ്റെന്താണെന്ന് ആഞ്ചെല ചോദിക്കുന്നു. എന്തായാലും സംഭവം വിവാദമായതോടെ ബക്കിംഗ്ഹാംഷയര്‍ മില്‍ട്ടണ്‍ കൈന്‍സിലെ സ്റ്റാന്‍ടണ്‍ മിഡില്‍ സ്‌കൂള്‍ തീരുമാനത്തില്‍ മാപ്പ് ചോദിച്ചു.

കൂടാതെ 98 ശതമാനം അറ്റന്‍ഡന്‍സുള്ള കാര്‍ലോയ്ക്ക് അമ്മയോടൊപ്പം ഹോളിഡേയും അനുവദിച്ചു. മില്‍ട്ടണ് കൈന്‍സ് കൗണ്‍സില്‍ സംഭവത്തില്‍ നേരിട്ട് ഇടപെട്ടതോടെയാണ് തീരുമാനം മാറ്റിയത്. കുട്ടിയുടെ അമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയാമെങ്കിലും ഇത്രയും ഭീകരമാണെന്ന് മനസ്സിലാക്കിയിരുന്നില്ലെന്നാണ് സ്‌കൂള്‍ വക്താവ് വിശദീകരിക്കുന്നത്. വീഴ്ച പറ്റിയതില്‍ ക്ഷമ ചോദിക്കുന്നു. എന്നാല്‍ ആഞ്ചെലയുടെ രോഷവും പരാതിയും ഇപ്പോഴും തീര്‍ന്നിട്ടില്ല. കാരണം സ്‌കൂള്‍ തന്റെ മേല്‍ പിഴ അടിച്ചേല്‍പ്പിക്കുമെന്നാണ് മൂന്ന് മക്കളുടെ അമ്മയായ ഇവരുടെ ഭയം.

കുട്ടികള്‍ ക്ലാസില്‍ ഹാജരാകാതിരുന്നാല്‍ 60 പൗണ്ടാണ് പിഴ. 28 ദിവസത്തിനുള്ളില്‍ അടയ്ക്കാത്ത പക്ഷം ഇത് 120 പൗണ്ടായി ഉയരും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more