1 GBP = 103.12

ട്രംപ് പ്രസിഡന്റായി, കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശകതിരക്ക് കാരണം തകര്‍ന്നു

ട്രംപ് പ്രസിഡന്റായി, കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ വെബ്ബ്‌സൈറ്റുകള്‍ സന്ദര്‍ശകതിരക്ക് കാരണം തകര്‍ന്നു

ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ നാല്പത്തിയഞ്ചാമത് പ്രസിഡന്റായ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ അമേരിക്കയില്‍ നിന്നുള്ള സന്ദര്‍ശക ബാഹുല്യം കാരണം കാനഡയിലേക്കുള്ള ഇമിഗ്രേഷന്‍ വെബ്ബ്‌സൈറ്റ് തകര്‍ന്നു. പതിനായിരക്കണക്കിന് അമേരിക്കക്കാരാണ് എങ്ങനെയാണ് കാനഡയിലേക്ക് കുടിയേറേണ്ടത് എന്നറിയാനായി സൈറ്റ് സന്ദര്‍ശിച്ചത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയിലുള്ള പ്രദേശത്ത് നിന്നായിരുന്നു ഏറ്റവും അധികം പേരും കാനഡയുടെ ഔദ്യോഗിക ഇമിഗ്രേഷന്‍ വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ചത്.

കാനഡയില്‍ ജീവിക്കുന്നതിനും ഇവിടുത്തെ പൗരത്വം സ്വീകരിക്കുന്നതിനും എന്തൊക്കെ ചെയ്യണമെന്ന് വിശദീകരിക്കുന്ന വെബ്ബ്‌സൈറ്റാണ് തകര്‍ന്നത്. പതിവിലും അധികം പേര്‍ സന്ദര്‍ശിച്ചതോടെ സൈറ്റ് ഹാങ്ങായി തകരുകയായിരുന്നു. ട്രംപിന്റെ വിജയം അദ്ദേഹത്തിന്റെ എതിരാളികളില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

2015ലെ പൊതുതെരഞ്ഞെടുപ്പിനും ബ്രക്‌സിറ്റിനും പിന്നാലെ യുകെയിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more