1 GBP = 103.62
breaking news

കാനഡയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്​ഫോടനം

കാനഡയിലെ ഇന്ത്യൻ ഭക്ഷണശാലയിൽ സ്​ഫോടനം

മിസ്സിസാഗ: കാനഡയിലെ ടൊ​റ​േൻറായിൽ ഇന്ത്യൻ ഭക്ഷണശാല സ്​​േഫാടനം. മിസ്സിസാഗയിലെ ബോംബെ ഭേൽ റസ്​റ്ററൻറിലാണ്​ സ്​ഫോടനം നടന്നത്​. 15 പേർക്ക്​ പരിക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക്​ മാറ്റി. പരിക്കേറ്റവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്​.

പ്രാദേശിക സമയം വ്യാഴാഴ്​ച രാത്രി പത്തരയോടെയാണ്​ സംഭവം. സ്​ഫോടനത്തി​​​െൻറ കാരണമെന്തെന്ന്​ വ്യക്​തമല്ല. എന്നാൽ ഭക്ഷണശാലയിൽ സ്​​േഫാടക വസ്​തുക്കൾ നിക്ഷേപിച്ചുവെന്ന്​ കരുതുന്ന രണ്ടുപേരെ തിരയുന്നുണ്ടെന്ന്​ പീൽ റീജിയൺ പൊലീസ്​ പറഞ്ഞു. ഇൗ രണ്ടുപേരും സ്​ഫോടനം നടന്നയുടൻ സംഭവസ്​ഥലത്തുനിന്ന്​ രക്ഷ​െപ്പട്ടിരുന്നു. 25 വയസുതോന്നിക്കുന്ന യുവാക്കളാണ്​ സ്​ഫോടനത്തിനു പിറകിലെന്ന്​ സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more