1 GBP = 103.16

കേംബ്രിഡ്ജ് എസ്എൻഡിപി 6196 ശാഖയുടെ
വിഷു ആഘോഷവും പതിനഞ്ചാം വാർഷികവും വിഷുദിനത്തിൽ അതിഗംഭീരമായി ആഘോഷിച്ചു

<strong>കേംബ്രിഡ്ജ് എസ്എൻഡിപി 6196 ശാഖയുടെ<br>വിഷു ആഘോഷവും പതിനഞ്ചാം വാർഷികവും വിഷുദിനത്തിൽ അതിഗംഭീരമായി ആഘോഷിച്ചു</strong>

കേംബ്രിഡ്ജ് എസ്എൻഡിപി 6196 ശാഖയുടെ
വിഷു ആഘോഷവും 15 th വാർഷികവും വിഷുദിനത്തിൽ (15/4/23) കേരളത്തനിമയോടുകൂടി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ അതി ഗംഭീരമായി ആഘോഷിച്ചു.
എസ്എൻഡിപി കേംബ്രിഡ്ജ്ന്റെ വിഷു ആഘോഷത്തിൽ പങ്കെടുക്കാൻ യുകെയിലെ
വിവിധ ഭാഗങ്ങളിൽ നിന്നും ഗുരു ഭക്തർ ആവേശത്തോടെ എത്തിച്ചേർന്നത്
എസ്എൻഡിപി കേംബ്രിഡ്ജ്നു അഭിമാനമായി.

കേരളത്തനിമയോട് കൂടി ഒരുക്കിയ വിഷുക്കണി യുകെയിലെ ആദ്യകാല മലയാളിയും 90 വയസ്സിലും യോഗ അഭ്യസിക്കുന്ന യോഗാചാര്യൻ ബഹുമാനപ്പെട്ട ശ്രീ ബാലൻ ശിശുപാലൻ അവർകൾ ഭദ്രദീപം തെളിയിക്കുകയും എല്ലാവർക്കും വിഷു കൈനീട്ടം കൊടുത്തതോടു കൂടി ഗുഹാതുരത്വം തുളുമ്പിയ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ശ്രീ സുനീഷിന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ എല്ലാവരും ചേർന്ന് ആലപിച്ച ദൈവദശകം പ്രാർത്ഥനയോടുകൂടി പൊതുസമ്മേളനം ആരംഭിച്ചു. പൊതുയോഗ വേദിയിൽസെക്രട്ടറി സനൽ രാമചന്ദ്രൻ എല്ലാവരെയും സ്വാഗതം ചെയ്യുകയും, അധ്യക്ഷൻ പ്രസിഡണ്ട് മനോജ് പരമേശ്വരൻ എല്ലാവർക്കും വിഷു ആശംസകൾ അർപ്പിക്കുകയും ചെയ്തു. വിശിഷ്ടാതിഥി North stowe councilar ആയ ഷോല ദിലീപ് വിഷു ആഘോഷം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

തുടർന്ന് യോഗാചാര്യൻ ശിശുപാലൻ അവർകളെ യോഗം സെക്രട്ടറി സനൽ രാമചന്ദ്രനും പ്രസിഡന്റ് മനോജ് പരമേശ്വരനും, കമ്മിറ്റി അംഗം ജയൻ ദിവാകരനും ചേർന്ന് പൊന്നാട അണിയിച്ച്ആദരിച്ചു. പൊതുയോഗ വേദിയിൽവനിതാ സംഘം പ്രസിഡന്റ് നീമ അരവിന്ദും സെക്രട്ടറി സ്മിത അനീഷും ചേർന്ന് വിശിഷ്ടാതിഥി കൗൺസിലർ ഷോല ദിലീപിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

അവതാരകരായ അർച്ച അജിത്തും &അസീഹ ഷറഫുദ്ദീനും ചേർന്ന് കലാപരിപാടികളുടെ നിയന്ത്രണം ഏറ്റെടുത്തു. ഗുരുദേവ കൃതികളുടെ ആലാപനം, കുട്ടികളുടെയും മുതിർന്നവരുടെയും ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഡാൻസുകൾ, ഫാഷൻ ഷോ, പിറ്റർബോറോ റോക്ക് ഗേൾസ് ടീമിന്റെ ഫ്യുഷൻ ഡാൻസ്, നാട്യാഞ്ജലി ഡാൻസ് സ്‌കൂൾ ദിവ്യ റാം & ടീമിന്റെ ക്ലാസ്സിക്കൽ ഡാൻസുകൾ, സാഗർ സോഹൻ അവതരിപ്പിച്ച കീബോർഡ് ഫ്യുഷൻ തുടങ്ങിയ പരിപാടികളും വിഷു ആഘോഷത്തിന്മാറ്റ് കൂട്ടി.

യുകെയുടെ വാനമ്പാടി പ്രിയ ഗായിക Tessa John,
Ajith vijayan, Babu Thomas, Ajith Bhageerthan,
Sohan saker, Kavtha Pratheesh, Jayjrishnan,
Sachin തുടങ്ങിയവരുടെ പാട്ടുകൾ ആഘോഷത്തെ ആവേശത്തിൽ ആറാടിച്ചു.
കേരളത്തനിമയിൽ ഒരുക്കിയ രുചികരമായ
വിഷു സ്ദ്യ എല്ലാവരും നന്നായി ആസ്വദിച്ചു.
തുടർന്ന് എസ്എൻഡിപി കേംബ്രിഡ്ജ് സ്ടുടെന്റ്റ് അക്കാഡമിക് അവാർഡുകൾ കഴിഞ്ഞവർഷത്തെ GCSE പരീക്ഷയിൽ 10/10 double a star കരസ്ഥമാക്കിയ അശ്വിൻ ബിജുവിനും 9 double star,+1 A star കരസ്ഥമാക്കിയ കിരൺ മനോജിനും ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.

കുട്ടികൾക്കായി ശ്രീ നാരായണഗുരുദേവന്റെ പുസ്തകം വിതരണം ചെയ്തു. കലാപരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ എല്ലാ കമ്മിറ്റി അംഗങ്ങളും ചേർന്ന് വിതരണം ചെയ്യുകയും റാഫിൾ സമ്മാന ജേതാക്കളെ കണ്ടെത്തുകയും ചെയ്തു.

വിഷു ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ഒപ്പം നിന്ന എസ്എൻഡിപി കേംബ്രിഡ്ജ് ടീമിനും ട്രഷറർ മനീഷ് നന്ദി അറിയിച്ചു. തുടർന്ന് ദേശീയഗാനത്തോടുകൂടി വിഷു ആഘോഷംസമാപിച്ചു. എസ്എൻഡിപി കേംബ്രിഡ്ജ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് വിഷു ആഘോഷത്തെ ഇത്ര മനോഹരം ആക്കി തീർക്കാൻ സാധിച്ചത്.
ഈവർഷത്തെ ഓണം 2023 September 2 ആയിരിക്കുമെന്ന് എസ്എൻഡിപി കേംബ്രിഡ്ജ് കമ്മിറ്റി അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more