1 GBP = 103.84
breaking news

കേംബ്രിഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരണമടഞ്ഞത് പാലക്കാട് സ്വദേശി

കേംബ്രിഡ്ജിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മരണമടഞ്ഞത് പാലക്കാട് സ്വദേശി

കേംബ്രിഡ്ജ്: കേംബ്രിഡ്ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് സ്വദേശിയായ ജയൻ കരുമത്തലാണ് മരണമടഞ്ഞത്. ഇന്നലെ രാത്രി ഒൻപതര മണിയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് പറയുന്നു. ഹാവെർ ഹിൽ പാലത്തിന് മുകളിൽ നിന്ന് വീണാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ വൈകുന്നേരം എട്ടുമണിയോടെ ഏറിയിംഗ്‌സ്‌ഹാസൻ വേ പാലത്തിന് മുകളിൽ ഇരുന്ന യുവാവിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസെത്തിയാണ് ഇയാളെ ഇവിടെ നിന്നും ഇറക്കി പറഞ്ഞയച്ചത്. എന്നാൽ ഒൻപതര മണിയോടെ വീണ്ടും ഒരാൾ അടുത്ത് തന്നെയുള്ള ഹാർവെൽ ഹിൽ പാലത്തിന് മുകളിൽ നിന്ന് വീണ് മാരകമായ പരിക്കുകളേറ്റതായി പൊലീസിന് വിവരം ലഭിച്ചു. എന്നാൽ പോലീസെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഏറിയിംഗ്‌സ്‌ഹാസൻ വേ പാലത്തിന് മുകളിൽ പോലീസ് കണ്ടെത്തിയ യുവാവ് തന്നെയാണ് മരണമടഞ്ഞതെന്ന് പോലീസ് സ്ഥിരീകരിച്ചു.

കേംബ്രിഡ്ജ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ജയൻ അടുത്തിടെ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇക്കഴിഞ്ഞ പതിനഞ്ചു വർഷത്തോളമായി കേബ്രിഡ്ജിൽ താമസിക്കുന്ന നാല്പത്തിയൊൻപത്കാരനായ ജയൻ കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ പ്രവർത്തകനായിരുന്നു. ലേബർ പാർട്ടി അംഗമായിരുന്ന ഇദ്ദേഹം കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ മലയാളി സ്ഥാനാർഥികൾക്കായി പ്രവർത്തിച്ചിരുന്നു.

ഭാര്യയും രണ്ടു മക്കളുമായി കേബ്രിഡ്ജിൽ ഹാവെർ ഹില്ലിലാണ് താമസിച്ചിരുന്നത്. ഭാര്യ ആദം ബ്രൂക് ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

ജയൻ കരുമത്തലിന്റെ മരണത്തിൽ യുക്മ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റിയൻ, കേംബ്രിഡ്ജ് കൗൺസിലർ ബൈജു തിട്ടാല, കേംബ്രിഡ്ജ് മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ വേദനയിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more