1 GBP = 103.12

കേംബ്രിജ്​ അനലിറ്റിക: ഇന്ത്യയിലെ പ്രവർത്തനം അന്വേഷിക്കുമെന്ന്​ കമ്പനി

കേംബ്രിജ്​ അനലിറ്റിക: ഇന്ത്യയിലെ പ്രവർത്തനം അന്വേഷിക്കുമെന്ന്​ കമ്പനി

ല​ണ്ട​ൻ: ബ്രി​ട്ട​നി​ൽ വ്യാ​ജ വാ​ർ​ത്താ​നി​ർ​മി​തി​ക്ക്​ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന വി​വ​ര വി​ശ​ക​ല​ന സ്​​ഥാ​പ​നം കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക​യു​ടെ (സി.​എ) ഇ​ന്ത്യ​യി​ല​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കു​മെ​ന്ന്​ ക​മ്പ​നി വ​ക്​​താ​വ്. ബ്രി​ട്ട​ൻ ആ​സ്​​ഥാ​ന​മാ​യ ക​മ്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം അ​മേ​രി​ക്ക കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ, സി.​എ​യു​ടെ ഉ​പ​സ്​​ഥാ​പ​ന​മാ​യ എ​സ്.​സി.​എ​ൽ ഇ​ല​ക്​​ഷ​ൻ​സ്​ ഇ​ന്ത്യ, ചൈ​ന, നൈ​ജീ​രി​യ, കെ​നി​യ അ​ട​ക്കം ലോ​ക​ത്തി​​െൻറ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും വ​ക്​​താ​വ്​ പ​റ​ഞ്ഞു.

ദേ​ശീ​യ​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യി നേ​രി​ടു​ന്ന എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും അ​ന്വേ​ഷ​ണ​പ​രി​ധി​യി​ൽ വ​രും. സി.​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ക്കാ​ദ​മി​ക്​ വി​ദ​ഗ്​​ധ​ൻ അ​ല​ക്​​സാ​ണ്ട​ർ കോ​ഗ​ൻ യു.​കെ പാ​ർ​ല​മ​െൻറ്​ സ​മി​തി​ക്ക്​ മു​ന്നി​ൽ വ്യാ​ജ വാ​ർ​ത്താ നി​ർ​മി​തി സം​ബ​ന്ധി​ച്ച്​ തെ​ളി​വ്​ സ​മ​ർ​പ്പി​ച്ച​തി​നു​പി​ന്നാ​ലെ​യാ​ണ്​ ക​മ്പ​നി​യു​ടെ പ്ര​തി​ക​ര​ണം. കോ​ഗ​​െൻറ ക​മ്പ​നി​യാ​യ ഗ്ലോ​ബ​ൽ സ​യ​ൻ​സ്​ റി​സ​ർ​ച്(​ജി.​എ​സ്.​ആ​ർ) ആ​ണ്​ ഫേ​സ്​​ബു​ക്ക്​​ ആ​പ്​ ഉ​പ​യോ​ഗി​ച്ച്​ ഫേ​സ്​​ബു​ക്ക്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ​യും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ അ​നു​മ​തി​യി​ല്ലാ​തെ ചോ​ർ​ത്തി​യ​ത്.

കേം​ബ്രി​ജ്​ അ​ന​ലി​റ്റി​ക​യെ പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​യ സം​ഭ​വ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട മു​ൻ ജീ​വ​ന​ക്കാ​ര​ൻ ക്രി​സ്​​റ്റ​ഫ​ർ വെ​യ്​​ലി, ക​മ്പ​നി ഇ​ന്ത്യ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ്​ ത​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്​​താ​വാ​യി​രു​ന്നു​വെ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. 2010 ലെ ​ബി​ഹാ​ർ തെ​ര​ഞ്ഞെ​ടു​പ്പ്​ സ​മ​യ​ത്ത്​ ജ​നാ​താ​ദ​ൾ യു​നൈ​റ്റ​ഡി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു.
ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ജാ​തി സ​ർ​വേ ന​ട​ത്തി. ഇ​ന്ത്യ​യി​ലെ 600 ജി​ല്ല​ക​ളി​ൽ നി​ന്നും ഏ​ഴ്​ ല​ക്ഷം ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നും വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. അ​ത്​ അ​ടി​ക്ക​ടി പു​തു​ക്കു​ക​യും ചെ​യ്​​തി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more