1 GBP = 103.38

പുതുചരിത്രമെഴുതി കേംബ്രിഡ്ജ് റീജിയൻ വിമൻസ് ഫോറം പ്രഥമ സമ്മേളനവും സെമിനാറും. പ്രൗഢ ഗംഭീരമായ ഒത്തുകൂടലിന് എത്തിയത് നൂറുകണക്കിന് വനിതകൾ

പുതുചരിത്രമെഴുതി കേംബ്രിഡ്ജ് റീജിയൻ വിമൻസ് ഫോറം പ്രഥമ സമ്മേളനവും സെമിനാറും. പ്രൗഢ ഗംഭീരമായ ഒത്തുകൂടലിന് എത്തിയത് നൂറുകണക്കിന് വനിതകൾ

ഷോജി സോണി

ആസൂത്രണ മികവിന്റ്റെ പ്രാഗൽഭ്യം കൊണ്ടും ഇരുനൂറോളം വരുന്ന വനിതകളുടെ പങ്കാളിത്തം കൊണ്ടും ഏറെ ശ്രെദ്ധ്യേയമായ സീറോ മലബാർ കേംബ്രിഡ്ജ് റീജിയൻ വനിതാ ഫോറത്തിന്റെ പ്രഥമ സമ്മേളനവും അതിനോടനുബന്ധിച്ചു നടന്ന സെമിനാറും ഇക്കഴിഞ്ഞ ശനിയാഴ്ച ( ഏപ്രിൽ 28 ) ഈസ്റ്റ് ആംഗ്ലിയയിലെ പ്രമുഖ പട്ടണമായ നോർവിച്ചിൽ നടന്നു.
ആധ്യാത്മിക -സാമൂഹ്യ ജീവിതത്തിന്റെ പുതിയ മേഖലകളിൽ ഉന്നതി കൈവരിക്കാൻ വനിതകൾക്കായി ഏറെ ഒരുക്കങ്ങൾക്ക് ശേഷം ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ രൂപം കൊടുത്ത പുതിയ വേദിയാണ് കാത്തലിക് വിമൻസ് ഫോറം. രൂപതയിലെ എല്ലാ വനിതകളും ഈ കൂട്ടായ്മയിലെ അംഗങ്ങളാണ് . ഇത്തരത്തിൽ രൂപതയിലുടനീളം പല മേഖലകളായി തിരിച്ചിട്ടുള്ള ഈ ഫോറത്തിന്റെ ഈസ്റ്റ് ആംഗ്ലിയ – കേംബ്രിഡ്ജ് റീജിയൻ പ്രഥമ സമ്മേളനമാണ് ശനിയാഴ്ച രാവിലെ ഒൻപതര മുതൽ വൈകുന്നേരം അഞ്ചര വരെ നോർവിച്ചിലെ സിറ്റി അക്കാദമി ഹാളിൽ നടന്നത്. കേംബ്രിഡ്ജ് മുതൽ ഗ്രേറ്റ് യാർമൗത് വരെയുള്ള പ്രദേശങ്ങളിൽ നിന്നുമായി ഏതാണ്ട് ഇരുനൂറോളം വനിതകളാണ് ഈ സമ്മേളനത്തിലേക്ക്‌ വന്നത്.

സമ്മേളനത്തിന് നാന്ദി കുറിച്ചുകൊണ്ട് ഈസ്റ്റ് ആംഗ്ലിയയിലെ ആദ്യകാല മലയാളിയും വൈദികനുമായ കാനോൻ ഫാ മാത്യു വണ്ടാലക്കുന്നേൽ ദീപം തെളിച്ചു കൊണ്ട് ചടങ്ങുകൾ ആരംഭിച്ചു .തുടർന്ന് പ്രമുഖ വാഗ്മിയും ഫാമിലി കൗൺസിലിംഗ് വിദഗ്ധനുമായ ഡോക്ടർ ആന്റണി ചുണ്ടെലിക്കാട്ട് നയിച്ച സെമിനാറാണ് നടന്നത് .മാറിവരുന്ന ജീവിത സാഹചര്യങ്ങളും വർധിച്ചു വരുന്ന തൊഴിൽ – കുടുംബ പ്രാരാബ്ധങ്ങളും മൂലം ഉണ്ടാകുന്ന മാനസിക സംഘർഷങ്ങളെ എങ്ങിനെ നേരിടാമെന്നും മറികടക്കാമെന്നും ഉള്ള കാര്യഗൗരവും വസ്തുതാ പ്രാധാന്യവും ഏറിയ വിഷയത്തെ വളരെ സരസമായ രീതിയിൽ അവതരിപ്പിക്കാൻ ഡോക്ടർ ആന്റണി ചുണ്ടെലിക്കാട്ടിന് കഴിഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ സഭ വിമൻസ് ഫോറത്തിന്റെ അനിമേറ്റർ ആയ സിസ്റ്റർ ഷാരോൺ ഈ സമ്മേളനത്തിലെ പ്രേത്യേക അതിഥിയായി ചടങ്ങിലുടനീളം സന്നിഹിതയായിരുന്നു.

സ്വാദിഷ്ട്ടമേറിയ സ്‌നേഹവിരുന്നും വിവിധ പ്രദേശങ്ങളിൽ നിന്നും ആദ്യമായി കണ്ടുമുട്ടിയ അംഗങ്ങൾക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങൾ പങ്കുവക്കാനുമുള്ള അവസരവും ചടങ്ങിനെ ഏറെ ഹൃദ്യമാക്കി. വെകുന്നേരം നാല് മണിക്ക് നടന്ന ആഘോഷമായ ദിവ്യബലിയോടെ സമ്മേളനം സമാപിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ വിമൻസ് ഫോറം സെക്രട്ടറിയായ ഡോ മിനി നെൽസണും നോർവിച് വിമൻസ് ഫോറം പ്രസിഡന്റ് ആയ ശ്രീമതി ശോഭ ജെയ്‌സണും നേതൃത്വം നൽകിയ വനിതകളുടെ സംഘമാണ് ഏറെ ചുറുചുറുക്കോടെ എല്ലാ കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചത്.കൃത്യമായ ആസൂത്രണമികവോടെയും കാര്യക്ഷമമായ നടത്തിപ്പിലൂടെയും ഏറ്റവുമുപരി സമയ നിഷ്ഠതയോടെയും സമ്മേളനം വൻ വിജയമാക്കി തീർത്ത ഈ വനിതകളുടെ കൂട്ടായ്മ വരും നാളുകളിൽ യു കെയിലുടനീളം മലയാളി സ്ത്രീകൾ കൈവരിക്കാൻ പോകുന്ന അനവധി വിജയഗാഥകളുടെ ഒരു തുടക്കം മാത്രമാണ് എന്ന് വിമൻസ് ഫോറത്തിന്റെ ഈ സമ്മേളനവേദി വിളിച്ചോതുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more