1 GBP = 103.12

ഒരേ വര്‍ഷം ‘രണ്ടു ചാരിറ്റി പ്രവര്‍ത്തനം’ നടത്തി കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍

ഒരേ വര്‍ഷം ‘രണ്ടു ചാരിറ്റി പ്രവര്‍ത്തനം’ നടത്തി കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്‍

ജിജി സ്റ്റീഫന്‍

കേംബ്രിഡ്ജ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ഒരു കൈത്താങ്ങ് ചാരിറ്റിയുടെ’ ദാനമായി കഴിഞ്ഞ ക്രിസ്തുമസ് ആഘോഷങ്ങളുടെ മദ്ധ്യേ നടത്തിയ ചാരിറ്റി റാഫിളിന്റെ തുകയും സ്‌പോണ്‍സേഴ്സ് തന്ന സംഭാവനയും ചേര്‍ത്തു കഴിഞ്ഞ ദിവസം പാലായില്‍ പ്രവര്‍ത്തിക്കുന്ന ‘കാര്‍മല്‍ ഹോസ്പിറ്റലിലെ ഡയാലിസിസ് സെന്ററിന്’ കൈമാറി.

ഒരു കൈത്താങ്ങ് ചാരിറ്റിയുടെ ആദ്യ തുക കഴിഞ്ഞ മാര്‍ച്ചില്‍ രാമപുരത്ത് പ്രവര്‍ത്തിക്കുന്ന ‘സെന്റ്. തോമസ് ആശാ ഭവന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്’ ന് കൈമാറിയിരുന്നു.

ഈ ചാരിറ്റിയോട് കൂടി 2016 ല്‍ രണ്ടു ചാരിറ്റി പ്രവര്‍ത്തനം നടത്തിയതിന്റെ സംതൃപ്തിയിലാണ് അഡോസിയേഷന്‍ പ്രവര്‍ത്തകര്‍.

2017 ലും ഒരു കൈത്താങ്ങ് ചാരിറ്റിയുടെ പ്രവര്‍ത്തനം ഭംഗിയായും ശക്തമായും മുന്നോട്ട് കൊണ്ട് പോകുവാനാണ് സംഘാടകരുടെ തീരുമാനം. ചാരിറ്റിക്ക് വേണ്ടി സംഭാവനകള്‍ നല്‍കിയ എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും അംഗങ്ങള്‍ക്കും സംഘാടകര്‍ പ്രത്യേകനന്ദി അറിയിക്കുന്നു.

2017 ലെ ചാരിറ്റി സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക്:

ഷോമി ഫിലിപ്പ്: 07737749476

സിറിയക് ചുമ്മാര്‍: 07832927335

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more