1 GBP = 103.33

“കോൾ” – ഗ്രേറ്റ്ബിട്ടൻ രൂപതയിൽ ദൈവവിളിതിരിച്ചറിയൽ പ്രോഗ്രാമും ദൈവവിളിപ്രാർത്ഥനാചരണവും.

“കോൾ” – ഗ്രേറ്റ്ബിട്ടൻ രൂപതയിൽ ദൈവവിളിതിരിച്ചറിയൽ പ്രോഗ്രാമും ദൈവവിളിപ്രാർത്ഥനാചരണവും.

ഫാ.ടോമി എടാട്ട്പി.ആർ.ഒ

യുവതിയുവാക്കൾ തങ്ങളുടെ ജീവിതവിളിയുംദൗത്യവും തിരഞ്ഞെടുക്കുന്നതിനുള്ളദൈവികജ്ഞാmത്തിന്റെ വരമഴ പൊഴിയിച്ചുകൊണ്ട്ഗ്രേറ്റ്ബ്രിട്ടൻ സീറോമലബാർ രൂപതയിൽ ദൈവവിളിപ്രാർത്ഥനാചരണം ആഗസ്റ്റ് 1 മുതൽ 8 വരെനടത്തപെട്ടു.

ഞാൻ എന്തു തിരഞ്ഞെടുക്കണം? പൗരോഹിത്യവും, സന്ന്യാസവും, ദാമ്പത്യജീവിതവും  ശ്രേഷ്‌ഠമായദൈവവിളികളാണ്. യുവാക്കൾക്ക് തങ്ങളുടെജീവിതാന്തസ്സ്    തിരഞ്ഞെടുക്കുവാനുള്ള മാർഗ്ഗനി  ർദ്ദേശങ്ങളുമായി യുവവൈദികൻ ഫാ. കെവിൻമുണ്ടക്കൽ നടത്തുന്ന പ്രഭാഷണം “കോൾ” ആഗസ്റ്റ് 16 ന് ഓൺലൈനിൽ (ZOOM) നടത്തപ്പെടും. 

അമേരിക്കയിലെ ചിക്കാഗോ രൂപതയിൽ ജനിച്ചുവളർന്ന് അമേരിക്കയിലും, റോമിലുംകേരളത്തിലുമായി വൈദികപഠനം പൂർത്തിയാക്കിഎല്ലാവർക്കും പ്രചോദനമായ പൗരോഹിത്യജീവിതംനയിക്കുന്ന ഫാ. കെവിൻ നയിക്കുന്ന ഈപ്രഭാഷണം യുവാക്കൾക്ക് ഉചിതമായ ജീവിതാന്തസ്സ്തിരഞ്ഞെടുക്കുന്നതിനും അവരുടെ സംശയങ്ങൾക്ക്ഉത്തരം നൽകുന്നതിനും ഉതകുന്ന രീതിയിലാണ്ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ  രൂപതയുടെ  വൊക്കേഷൻ കമ്മീഷൻവിഭാഗമാണ് ഈ  പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

യുവാക്കൾക്ക് അവരുടെ ദൈവവിളിമനസിലാക്കുന്നതിനും ജീവിതാന്തസ്തെരഞ്ഞെടുക്കുന്നതിനുമുള്ള അസുലഭഅവസരമായി ഈ പ്രഭാഷണത്തെഉപയോഗപ്പെടുത്തണമെന്ന് രുപതാ വൊക്കേഷൻകമ്മീഷൻ അറിയിച്ചു.  

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more